Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയക്കാരും ക്രിക്കറ്റ് ബോർഡൊക്കെ കയ്യൊഴിഞ്ഞെങ്കിലും സ്മിത്തിന് പിന്തുണയായി രോഹിത് ശർമ; ഈ ഒരു സംഭവത്തിന്റെ പേരിൽ അവരെ മുൻവിധികളോട് സമീപിക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ; ക്രിക്കറ്റ് ലോകം ഒറ്റപ്പെടുത്തിയ സ്മിത്തിനും വാർണർക്കും ആശ്വാസമായി രോഹിതിന്റെ വാക്കുകൾ

ഓസ്‌ട്രേലിയക്കാരും ക്രിക്കറ്റ് ബോർഡൊക്കെ കയ്യൊഴിഞ്ഞെങ്കിലും സ്മിത്തിന് പിന്തുണയായി രോഹിത് ശർമ; ഈ ഒരു സംഭവത്തിന്റെ പേരിൽ അവരെ മുൻവിധികളോട് സമീപിക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ; ക്രിക്കറ്റ് ലോകം ഒറ്റപ്പെടുത്തിയ സ്മിത്തിനും വാർണർക്കും ആശ്വാസമായി രോഹിതിന്റെ വാക്കുകൾ

മുംബൈ: ക്രിക്കറ്റ് ലോകം ഒന്നായി സ്റ്റീവൻ സ്മിത്തിനേയും ഡേവിഡ് വാർണറേയും ഇപ്പോൾ കുറ്റപ്പെടുത്തുകയാണ്. ബോളിൽ കൃത്രിമം കാണിച്ചതിൽ പിടിക്കപ്പെട്ട ഇരുവർക്കെതിരേയും രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും സഹതാരങ്ങളും നടത്തിയത്. മാത്രമല്ല എയർപോർട്ടിലെത്തിയ സ്മിത്തിനെ നാട്ടുകാർ കൂവി വിളിച്ചാണ് എതിരേറ്റത്. എന്നാൽ ഇരുവർക്കും പിന്തുണയുമായി എത്തിയിരിക്കുയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ.

സ്മിത്തിന്റെയും സഹതാരങ്ങളുടെയും നടപടികൾ ക്രിക്കറ്റിനു മോശം പ്രതിച്ഛായ സൃഷ്ടിച്ചുവെങ്കിലും അവരുടെ തെറ്റ് അവർ സമ്മതിച്ച് മാപ്പ് പറഞ്ഞു കഴിഞ്ഞു. അെവരെല്ലാം തന്നെ മികച്ച താരങ്ങളാണന്നും ഈ ഒരു സംഭവത്തിന്റെ പേരിൽ അവരെ മുൻവിധികളോട് സമീപിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രോഹിത് ശർമ പറഞ്ഞു.

ഇവിടെ ഇരുന്ന് ബോർഡിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും സ്റ്റീവ് സ്മിത്തിനെ എയർപോർട്ടിലേക്ക് എസ്‌കോർട്ട് ചെയ്തുകൊണ്ടുപോകുന്നതും സ്മിത്തിന്റെ പത്ര സമ്മേളനവും തന്നെ വല്ലാതെ സ്പർശിച്ചുവെന്നാണ് രോഹിത് ശർമ പറഞ്ഞത്. ട്വിറ്ററിൽ കൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ സ്മിത്തിന് ആരാധകരിൽ നിന്ന് നേരിട്ടത് മനസ്സിനെ പിടിച്ചുലക്കുന്ന അനുഭവവും ഉണ്ടായിരുന്നു. വിമാനമിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിമാനത്തവളിത്തിന് പുറത്തേക്ക് നടന്ന സ്മിത്തിനെ ചതിയൻ എന്നുറക്കെ വിളിച്ചാണ് ആരാധകർ വരവേറ്റത്. ഇതെല്ലാം കേട്ട് വികാരാധീനനായ സ്മിത്ത് ഒന്നും മിണ്ടാതെ നടന്നുപോയി. ആരാധകരുടെ തള്ളിക്കയറ്റത്തിൽനിന്ന് സ്മിത്തിനെ രക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പാടുപെട്ടു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് വന്നതോടെ ഈ സീസണിലെ ഐ.പി.എല്ലിലും സ്മിത്തിനും വാർണർക്കും കളിക്കാനാകില്ല. ഒപ്പം രണ്ടു വർഷത്തേക്ക് ഇരുവർക്കും ഒരു ടീമിന്റേയും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാനും പറ്റില്ല.

അതേ സമയം താൻ ചെയ്ത പ്രവൃത്തിക്ക് ടീമിലെ സഹതാരങ്ങളോടും ആരാധകരോടും ഓസ്‌ട്രേലിയയിലെ ഓരോ ജനങ്ങളോടും ക്ഷമ ചോദിക്കുന്നതായും സ്മിത്ത് പറഞ്ഞു. പന്തിൽ കൃത്രിമം കാട്ടിയ ബാൻക്രോഫ്ടും സ്മിത്തിനൊപ്പം ഉണ്ടായിരുന്നു. 'ഓസ്‌ട്രേലിയയിലെ ജനങ്ങളെ വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. അഗാഥമായ ക്ഷമ ചോദിക്കുന്നു. ഞാൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് താരം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP