Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സരങ്ങളിൽ മികച്ച അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം വെടിക്കെട്ട് പ്രകടനം: ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ 'ഹിറ്റ്' മാൻ; ഓപ്പണറായി പതിനായിരം റൺസ്; വമ്പന്മാരിൽ നാലാമനായി രോഹിത് ശർമ

മത്സരങ്ങളിൽ മികച്ച അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം വെടിക്കെട്ട് പ്രകടനം: ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ 'ഹിറ്റ്' മാൻ; ഓപ്പണറായി പതിനായിരം റൺസ്; വമ്പന്മാരിൽ നാലാമനായി രോഹിത് ശർമ

മറുനാടൻ മലയാളി ബ്യൂറോ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളാണ് രോഹിത് ശർമ. ഇന്ത്യയ്ക്കായി പല മത്സരങ്ങളിലും മികച്ച അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം വെടിക്കെട്ട് പ്രകടനവുമായി ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്ന രോഹിത് ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങി 10,000 റൺസ് തികച്ചിരിക്കുകയാണ് രോഹിത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത്. 

സുനിൽ ഗാവസ്‌കർ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരുടെ കൂട്ടത്തിലേക്കാണ് രോഹിത് എത്തിയത്. ഇവരിൽതന്നെ 50 റൺസിന് മുകളിൽ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഇന്ത്യൻതാരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. മഹേന്ദ്ര സിങ് ധോനിയുടെ പേരിലുണ്ടായിരുന്ന 1112 റൺസിന്റെ റെക്കോഡാണ് കോലി മറികടന്നത്.

ന്യൂസീലൻഡിനെതിരായ മത്സരത്തിൽ 38 റൺസെടുത്തതോടെ കോലിക്ക് ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി-20യിൽ 1126 റൺസായി. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിയാണ് (1273) ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുംകൂടുതൽ റൺസ് നേടിയ താരം. മറ്റൊരു റെക്കോഡിൽ വിരാട് കോലിക്കൊപ്പമെത്താനും രോഹിതിന് കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അമ്പതിന് മുകളിൽ റൺസ് കണ്ടെത്തുന്ന താരമെന്ന റെക്കോഡിലാണ് രോഹിത് ഇന്ത്യൻ ക്യാപ്റ്റനൊപ്പമെത്തിയത്. കിവീസിനെതിരായ മൂന്നാം ട്വന്റി-20യിൽ ഫിഫ്റ്റി അടിച്ചതോടെ രോഹിത് 24-ാമത്തെ തവണയാണ് അമ്പതിന് മുകളിൽ സ്‌കോർ നേടുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മധ്യനിര താരമായ കരിയർ ആരംഭിച്ച രോഹിത് 2013ലാണ് ആദ്യമായി ഓപ്പണറുടെ റോളിലെത്തുന്നത്. കഴിഞ്ഞ വർഷം ടെസ്റ്റിലും മികവ് തെളിയിച്ചതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി രോഹിത് മാറി. 2019 ലോകകപ്പിലെ ടോപ്പ് സ്‌കോററും രോഹിത്തായിരുന്നു. രോഹിത് ശർമയും കെ.എൽ.രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് മികവിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്‌കോറാണ് ഹാമിൽട്ടണിൽ ഉയർത്തിയത്.

180 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് സ്വന്തമാക്കിയത്. രോഹിത് ശർമയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ രോഹിത് ഹാമിൽട്ടണിൽ നിറഞ്ഞാടി. 40 പന്തിൽ 65 റൺസുമായാണ് രോഹിത് മടങ്ങിയത്. ആറ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ട്വന്റി-20യിൽ സൂപ്പർ ഓവറിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ താരം രോഹിത് ശർമ്മയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ആരാധകരും ക്രിക്കറ്റ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് രോഹിതിന് അഭിനന്ദനം അറിയിച്ചത്. ആർ അശ്വിൻ, ഇർഫാൻ പഠാൻ, വിവി എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ് തുടങ്ങിയവർ അങിനന്ദിച്ചു.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP