Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഹിത്ത് അടിച്ചു പായിച്ച സിക്‌സ് മുഖത്ത് പരുക്കായി മാറിയപ്പോൾ മീനയ്ക്ക് ലഭിച്ചത് താരത്തെ സുഹൃത്താക്കാനുള്ള ഭാഗ്യം; പ്രിയ ആരാധികയ്ക്ക് ഒപ്പിട്ട തൊപ്പി 'ഹിറ്റ്മാൻ' സമ്മാനിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ബിസിസിഐ; രോഹിത്തിനെ അഭിനന്ദിച്ച് ക്രിക്കറ്റ് പ്രേമികളും; ബിർമ്മിങ്ഹാമിലെ ഗാലറിയിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് നിന്ന മീനയ്ക്ക് മറക്കാനാവാത്ത ലോകകപ്പ്

രോഹിത്ത് അടിച്ചു പായിച്ച സിക്‌സ് മുഖത്ത് പരുക്കായി മാറിയപ്പോൾ മീനയ്ക്ക് ലഭിച്ചത് താരത്തെ സുഹൃത്താക്കാനുള്ള ഭാഗ്യം; പ്രിയ ആരാധികയ്ക്ക് ഒപ്പിട്ട തൊപ്പി 'ഹിറ്റ്മാൻ' സമ്മാനിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ബിസിസിഐ; രോഹിത്തിനെ അഭിനന്ദിച്ച് ക്രിക്കറ്റ് പ്രേമികളും; ബിർമ്മിങ്ഹാമിലെ ഗാലറിയിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് നിന്ന മീനയ്ക്ക് മറക്കാനാവാത്ത ലോകകപ്പ്

മറുനാടൻ ഡെസ്‌ക്‌

ബിർമ്മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ മുന്നേറുന്ന വേളയിലാണ് കൗതുകകരമായ വാർത്തയും പുറത്ത് വന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത്ത് ശർമ്മ അടിച്ച് പായിച്ച് സിക്‌സിന് പിന്നാലെ പന്ത് മുഖത്തുകൊണ്ട് യുവതിക്ക് ശരിക്കും അതൊരു ലോട്ടറിയായിരുന്നു. സംഭവം അറിഞ്ഞ രോഹിത്ത് ശർമ്മ ആരാധികയ്ക്ക് ഒപ്പുവെച്ച് തൊപ്പി സമ്മാനമായി കൊടുക്കുകയായിരുന്നു. മീന എന്ന യുവതിക്കാണ് പന്ത് മുഖത്തുകൊണ്ട് പരുക്കേറ്റത്. താരം തൊപ്പി സമ്മാനിക്കുന്ന ചിത്രം ബിസിസിഐ ഔദ്യോഗിക ട്വീറ്റ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു.

ചിത്രം സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 92 പന്തിൽ 104 റൺസെടുത്ത രോഹിത് അഞ്ച് സിക്സറുകൾ പറത്തിയിരുന്നു. ഇതിലൊന്നാണ് ബിർമ്മിങ്ഹാമിലെ ഗ്യാലറിയിലിരുന്ന ആരാധികയുടെ മുഖത്തുകൊണ്ടത്. രോഹിത് 7 ബൗണ്ടറികളും നേടിയിരുന്നു. 28 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി.

2003 ലെ ലോകകപ്പിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡിന് ഒപ്പവുമെത്തി. 4 തുടർച്ചയായ സെഞ്ച്വറികൾ നേടിയാണ് 2015 ൽ സംഗക്കാര റെക്കോർഡിട്ടത്. രോഹിത്തിന്റെ 26ാം സെഞ്ച്വറിയായിരുന്നു ഇത്. കെഎൽ രാഹുലുമായി ചേർന്ന് ഓപ്പണിങ്ങിൽ 180 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP