Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപാവലിക്ക് ബാറ്റിങ് മാലപ്പടക്കം പൊട്ടിച്ച് ഹിറ്റ്മാൻ രോഹിത്; ട്വന്റി 20യിൽ നാലാം സെഞ്ച്വറിയിലേക്ക് എത്തിയത് 58 പന്തിൽ; ലഖ്‌നൗ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം കാണാനെത്തിയ കാണികൾക്കിടയിലേക്ക് പായിച്ചത് ഏഴ് സിക്‌സറുകൾ; രണ്ടാം ടി20യിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ; വിൻഡീസിന് വിജയലക്ഷ്യം 196 റൺസ്

ദീപാവലിക്ക് ബാറ്റിങ് മാലപ്പടക്കം പൊട്ടിച്ച് ഹിറ്റ്മാൻ രോഹിത്; ട്വന്റി 20യിൽ നാലാം സെഞ്ച്വറിയിലേക്ക് എത്തിയത് 58 പന്തിൽ; ലഖ്‌നൗ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം കാണാനെത്തിയ കാണികൾക്കിടയിലേക്ക് പായിച്ചത് ഏഴ് സിക്‌സറുകൾ; രണ്ടാം ടി20യിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ; വിൻഡീസിന് വിജയലക്ഷ്യം 196 റൺസ്

സ്പോർട്സ് ഡെസ്‌ക്‌

ലഖ്‌നൗ: പ്രത്യേക ദിവസങ്ങൾ നോക്കി വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇന്ന് ദീപാവലിയാണ്. അപ്പോൾ പിന്നെ ബാക്കി പറയേണ്ടതുണ്ടോ. മാലപ്പടക്കത്തിന് തീ കൊളുത്തിയപോലത്തെ ബാറ്റിങ്ങാണ് ഈ പരമ്പരിലെ ഇന്ത്യൻ നായകൻ കൂടിയായ ഹിറ്റ് മാൻ രോഹിത് ശർമ കാഴ്ച വച്ചത്. വിൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ 58 പന്തിൽ രോഹിത് സെഞ്ച്വറി തികച്ചപ്പോൾ 20 ഓവറിൽ ഇന്ത്യ നേടിയത് 195 റൺസ്. 58ാം പന്തിൽ സെഞ്ച്വറി നേടിയ രോഹിത് 61 പന്തില്ഡ ഏഴ് സിക്‌സും 8 ഫോറും ഉൾപ്പടെ നേടിയത് 111 റൺസ്.

ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 14 ഓവറിൽ 123 റൺസ് കൂട്ടി ചേർത്ത ശേഷമാണ് പിരിഞ്ഞത്. പിന്നീടെത്തിയ ഋഷഭ് പന്ത് 5 റൺസ് നേടി പുറത്തായി. നാലാമനായി എത്തിയ ലോകേഷ് രാഹുൽ 14 പന്തിൽ 26 റൺസ് നേടി.വിൻഡീസ് ബൗളർമാരിൽ ഷെയ്ൻ തോമസ് ഒഴികെ എല്ലാവർക്കും പൊതിരെ തല്ലുകിട്ടി. കാരി പിയറും ഫാബിയൻ അലനുമാണ് വിൻഡീസിന് വേണ്ടി വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ടി 20യിൽ ഏറ്റവും അധികം അന്താരാഷ്ട്ര സെഞ്ച്വറി എന്ന റെക്കോഡും രോഹിത്തിന് സ്വന്തം.

ഇന്ത്യക്ക് വേണ്ടി അന്ാരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും അധികം രൺസ് എന്ന റെക്കോഡ് സാക്ഷാൽ വിരാട് കോലിയെ മറികടന്ന് രോഹിത് സ്വന്തം പേരിലാക്കി.അന്താരാഷ്ട്ര ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ആറാമതായിരുന്ന രോഹിത് ഈ ഒറ്റ സെഞ്ച്വറിയിലൂടെ പട്ടികയിൽ മാർട്ടിൻ ഗപ്റ്റിലിന് പിന്നിൽ 2ാം സ്ഥാനത്ത് എത്തി. ഒന്നാം സ്ഥാനത്ത് എത്തുന്നതിന് 68 റൺസ് മാത്രം പിന്നിലാണ് രോഹിത് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP