Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർണായക ട്വന്റി20 നാഗ്പൂരിൽ, ജയിക്കുന്നവർക്ക് പരമ്പര; സഞ്ജു സാംസൺ ഇന്നും പുറത്തിരുന്നേക്കും; കീപ്പിംഗിലും ബാറ്റിംഗിലും പരാജയമാകുന്ന പന്ത് തുടരും; തല്ലി വശം കെടുത്തിയ ഖലീൽ അഹമ്മദിന്റെ നിലയും പരുങ്ങലിൽ; ഫോമില്ലാത്ത കെഎൽ രാഹുലും തുടർന്നേക്കും; നിർണായകമാകുക ഹിറ്റ്മാന്റെ തീരുമാനം

നിർണായക ട്വന്റി20 നാഗ്പൂരിൽ, ജയിക്കുന്നവർക്ക് പരമ്പര; സഞ്ജു സാംസൺ ഇന്നും പുറത്തിരുന്നേക്കും; കീപ്പിംഗിലും ബാറ്റിംഗിലും പരാജയമാകുന്ന പന്ത് തുടരും; തല്ലി വശം കെടുത്തിയ ഖലീൽ അഹമ്മദിന്റെ നിലയും പരുങ്ങലിൽ; ഫോമില്ലാത്ത കെഎൽ രാഹുലും തുടർന്നേക്കും; നിർണായകമാകുക ഹിറ്റ്മാന്റെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പൂർ: ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. ഡൽഹിയിൽ ബംഗ്ലാദേശും രാജ്‌കോട്ടിൽ ഇന്ത്യയും ജയിച്ച് ഒപ്പത്തിനൊപ്പം ആണിപ്പോൾ. നാഗ്പൂരിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. രോഹിത് ശർമ്മയുടെ ബാറ്റിങ് കരുത്താണ് ടീം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. എന്നാൽ ഏറെ റൺസ് വിട്ടുകൊടുക്കുന്ന ഇടംകൈയൻ മീഡിയം പേസർ ഖലീൽ അഹമ്മദിന്റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. 37, 44 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ താരം വിട്ടുകൊടുത്ത റൺസ്. കെ എൽ രാഹുൽ ഫോമിലെത്താത്തത് മറ്റൊരു ഭീഷണി.

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ അനായാസ ജയം. നിർണായക മത്സരമായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഇതുകൊണ്ടു തന്നെ മലയാളിതാരം സഞ്ജു സാംസണ് അവസരം കിട്ടാൻ സാധ്യത കുറവാണ്. എന്നാൽ ലഭിക്കുന്ന അവസരങ്ങളിൽ മികവ് കാട്ടുന്ന ശ്രേയസ് അയ്യരെ ഇന്ത്യ പിൻവലിക്കില്ല. നായകൻ രോഹിത് ശർമ്മയുടെ പിന്തുണയുള്ളതിനാൽ വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തും തുടരും. ഐപിഎല്ലിൽ തകർത്തടിക്കുമ്പോഴും, രാജ്യാന്തര മത്സരങ്ങളിൽ തുടർച്ചയായി നിരാശപ്പെടുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരൻ. ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നതിലുപരി, മോശം ഷോട്ടിലൂടെ വിക്കറ്റു വലിച്ചെറിയുന്ന പന്തിന്റെ ശൈലിയാണ് ആരാധകരേയും ടീം മാേനജ്‌മെന്റിനേയും ചൊടിപ്പിക്കുന്നത്.

അടുത്ത ട്വന്റി20 ലോകകപ്പിൽ കൂടുതൽ കെട്ടുറപ്പുള്ള ഒരു നിരയെ ഒരുക്കുക എന്നതാണു ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ദൗത്യം. സമ്മർദഘട്ടങ്ങളെ അതിജീവിക്കുന്നതിൽ കൂടുതൽ മികവു പുലർത്തുന്ന താരങ്ങളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്നു കോലി വ്യക്തമാക്കിയിരുന്നുഈ വർഷം കളിച്ച 9 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 3 തവണ മാത്രമാണ് ഋഷഭ് പന്ത് രണ്ടക്കം കണ്ടത്. 4, 40*, 28, 3, 1, 0, 4, 65*, 4 എന്നിങ്ങനെയാണ് ഈ വർഷം ഇന്ത്യയ്ക്കായി കളിച്ച ട്വന്റി20 മത്സരങ്ങളിൽ പന്തിന്റെ സ്‌കോറുകൾ. ധോണിയുടെ സ്ഥാനത്തു കളിക്കുന്ന താരമാണെന്ന് ഇതിനോടു കൂട്ടി വായിക്കണം.

ധോണി മാറിനിൽക്കണമെന്ന് മുതിർന്ന താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. അവർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടാകും. വിക്കറ്റ് കീപ്പിങ്ങിലെ ബാലപാഠങ്ങൾ മറന്നായിരുന്നു രാജ്‌കോട്ടിൽ ഋഷഭ് പന്ത് കളിച്ചത്. സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ മത്സരങ്ങളിൽ തുടർച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും ആരാധകരുടെ കണ്ണിലെ കരടായി മാറിയ പന്ത്, രാജ്‌കോട്ടിലും 'പതിവു' തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP