Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ ക്രിക്കറ്റിനെ നേർവഴിക്ക് നയിക്കാൻ ത്രിമൂർത്തികൾ; സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉപദേശകരാകും; ടീമിന് വേണ്ടത് തദ്ദേശിയരായ കോച്ചിനെയെന്ന് അസർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി എസ്.ലക്ഷ്മൺ എന്നിവരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബി,സി.സി.ഐയു എല്ലാ കാര്യങ്ങളിലും മൂവരും ഉപദേശം നൽകും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

ടീമംഗങ്ങൾക്ക് ഇവരിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉപദേശങ്ങൾ തേടാം. ബാറ്റ്‌സ്ന്മാർ, അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുമ്പ് ബാറ്റിങ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സച്ചിനുമായി ചർച്ച നടത്തിയിരിക്കണമെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള പാഠങ്ങളാവും ഗാംഗുലി ടീമിന് പകർന്നു നൽകുക. ടീമിലെ പുതുമുഖങ്ങൾക്ക് വേണ്ട എല്ലാ ഉപദേശങ്ങളും നൽകുന്നത് ലക്ഷ്മണായിരിക്കും.

അതേസമയം, ഗാംഗുലി ഇന്ത്യൻ ടീമിന്റെ കോച്ചാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഉപദേശക സമിതിയിൽ ഉൾപ്പെട്ടതോടെ കോച്ചിന്റെ സ്ഥാനത്ത് രവിശാസ്ത്രി തന്നെ തുടരും. അതിനിടെ ഉപദേശ സമിതിയിലുള്ള ഗാംഗുലിയെ തന്നെ കോച്ചാക്കുമെന്നും സൂചനയുണ്ട്. ഏതായാലും ബംഗ്‌ളാദേശ് പര്യടനത്തിനായി ഇന്ത്യൻ ടീം ഈ മാസം ഏഴിന് കൊൽക്കത്തയിൽ നിന്ന് യാത്ര തിരിക്കാനിരിക്കുന്ന ടീമിന് ഉണർവേകുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയ്ക്കു വേണ്ടി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നാൽപത്തിമൂന്നുകാരനായ ഗാംഗുലി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ലക്ഷ്മൺ 134 ടെസ്റ്റുകളും 86 ഏകദിനങ്ങളിലും ഇന്ത്യയ്ക്കു വേണ്ടി പാഡണിഞ്ഞു. അതിനിടെ ഇന്ത്യാക്കാരനായ കോച്ചിനെ ടീമിനായി നിയോഗിക്കണമെന്ന് മുൻ നായകൻ അസറുദ്ദീൻ ആവശ്യപ്പെട്ടു. 50 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആർക്കും അതിന് കഴിയുമെന്നും വിശദീകരിച്ചു.

പരിക്ക് മറച്ചു വച്ച് കളിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അസറുദ്ദീൻ ആവശ്യപ്പെട്ടു. പല കളിക്കാരും പൂർണ്ണമായും ഫിറ്റല്ലെന്ന സംശയവും അസർ പങ്കുവയ്ക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP