Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈക്ക് ഐപിഎൽ നേടിക്കൊടുത്ത രോഹിത് ശർമയ്ക്ക് സച്ചിന്റെ പ്രശംസ; മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് ക്രിക്കറ്റ് ഇതിഹാസം

മുംബൈക്ക് ഐപിഎൽ നേടിക്കൊടുത്ത രോഹിത് ശർമയ്ക്ക് സച്ചിന്റെ പ്രശംസ; മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് ക്രിക്കറ്റ് ഇതിഹാസം

മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് സച്ചിൻ ടെൻഡുൽക്കറുടെ പ്രശംസ. നായകനെന്ന നിലയിൽ ഇന്നലെകളിൽ നിന്ന് രോഹിത് ഒരുപാട് വളർന്നുവെന്ന് സച്ചിൻ പറഞ്ഞു.

രോഹിത് ഇപ്പോൾ ആത്മവിശ്വാസമുള്ള നായകനാണ്. കരിയറിൽ ഒരുപാട് വെല്ലുവിളികളിലൂടെ കടന്നുപോയ കളിക്കാരനാണ് രോഹിത്. ഈ തിരിച്ചടികളെല്ലാം രോഹിതിനെ കൂടുതൽ കരുത്തനാക്കിയിട്ടേയുള്ളൂവെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

രോഹിതിന്റെ തീരുമാനങ്ങളും തന്ത്രങ്ങളുമെല്ലാം മികവുറ്റതായിരുന്നു. ടീം മീറ്റിങ്ങിലും ഡ്രസിങ് റൂമിലും ചർച്ച ചെയ്ത തീരുമാനങ്ങളും തന്ത്രങ്ങളും നടപ്പിലാക്കുന്നതിൽ രോഹിത് വിജയിച്ചു. ഒരു നായകനെന്ന നിലയിൽ രോഹിത് ബോളർമാർക്ക് മികച്ച പിന്തുണയായണ് നൽകിയത്. ബോളർമാരുടെ തന്ത്രങ്ങളും പദ്ധതികളും ചോദിച്ചു മനസ്സിലാക്കിയാണ് നായകൻ ഫീൽഡിങ് ക്രമീകരിച്ചിരുന്നതെന്നും സച്ചിൻ പറഞ്ഞു.

തുടക്കത്തിൽ തുടർച്ചയായി മത്സരങ്ങൾ തോറ്റപ്പോഴും കളിക്കാരിലും ക്യാപ്റ്റനിലുമുള്ള വിശ്വാസം ഞങ്ങൾക്ക് നഷ്ടമായിരുന്നില്ല. ടൂർണമെന്റിലെ ഒരുഘട്ടത്തിലും ഇത്തവണ കാര്യങ്ങളൊന്നും ഞങ്ങളുടെ വഴിക്കുവരുന്നില്ലല്ലോ എന്ന് ചിന്തിച്ച് നിരാശരായിരുന്നിട്ടില്ല. ഓരോരുത്തരും അവരവരുടെ കഴിവിൽ വിശ്വാസമർപ്പിച്ചാണ് മുന്നോട്ടുപോയത്.

ഈ സീസണിൽ പരിശീലകനെന്ന നിലയിൽ പോണ്ടിംഗിന്റെ തന്ത്രങ്ങളും നിർണായകമായിരുന്നു. കളിക്കുന്ന കാലത്തും ഒന്നും എളുപ്പം വിട്ടുകൊടുക്കാൻ നായകനെന്ന നിലയിൽ പോണ്ടിങ് തയാറായിരുന്നില്ല. അതുതന്നെയാണ് അദ്ദേഹം ഇവിടെയും നടപ്പാക്കിയത്. ഓപ്പണറെന്ന നിലയിൽ സിമൺസ് പുറത്തെടുത്ത പ്രകടനത്തെയും സച്ചിൻ അഭിനന്ദിച്ചു. സിമൺസിന്റെ സ്ഥിരതയാണ് മറ്റു ബാറ്റ്‌സ്മാന്മാർക്ക് സ്വന്തം കളി പുറത്തെടുക്കാൻ അവസരമൊരുക്കിയത്. യുവതാരങ്ങളായ ജെ.സുജിത്തിന്റെയും ഹർദിക് പാണ്ഡ്യയുടെയുടെയും പ്രകടനങ്ങളും വിനയ്കുമാറിന്റെ ബൗളിംഗും ഈ സീസണിൽ മുംബൈയ്ക്ക് മുതൽക്കൂട്ടായെന്നും സച്ചിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP