1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

'മതമില്ലാത്ത ഏക ദൈവം'കളമൊഴിഞ്ഞിട്ട് അഞ്ചു വർഷം; വാങ്കഡെയിൽ സച്ചിൻ പടിയിറങ്ങിയത് തിരുത്താൻ റെക്കോർഡുകൾ ബാക്കി വയ്ക്കാതെ; എതിരാളികൾ പോലും ആരാധിച്ചിരുന്ന ആ വ്യക്തിത്വം ഇന്ന് ബാറ്റേന്തുന്ന യുവ തലമുറയ്ക്കും പ്രചോദനം; 'സ്വപ്‌നങ്ങൾ പിന്തുടരുക എന്നാൽ കുറുക്ക് വഴികൾ കണ്ടെത്തില്ലെന്ന് ഉറപ്പാക്കുക'എന്നു പറഞ്ഞ ആ മഹാ പ്രതിഭ ലോകത്തിന് സമ്മാനിച്ചത് 24 വർഷത്തെ മരിക്കാത്ത ഓർമ്മകൾ

November 16, 2018 | 05:44 PM IST | Permalink'മതമില്ലാത്ത ഏക ദൈവം'കളമൊഴിഞ്ഞിട്ട് അഞ്ചു വർഷം; വാങ്കഡെയിൽ സച്ചിൻ പടിയിറങ്ങിയത് തിരുത്താൻ റെക്കോർഡുകൾ ബാക്കി വയ്ക്കാതെ; എതിരാളികൾ പോലും ആരാധിച്ചിരുന്ന ആ വ്യക്തിത്വം ഇന്ന് ബാറ്റേന്തുന്ന യുവ തലമുറയ്ക്കും പ്രചോദനം; 'സ്വപ്‌നങ്ങൾ പിന്തുടരുക എന്നാൽ കുറുക്ക് വഴികൾ കണ്ടെത്തില്ലെന്ന് ഉറപ്പാക്കുക'എന്നു പറഞ്ഞ ആ മഹാ പ്രതിഭ ലോകത്തിന് സമ്മാനിച്ചത് 24 വർഷത്തെ മരിക്കാത്ത ഓർമ്മകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ക്രിക്കറ്റ് ഒരു മതമായും അവിടുത്തെ ദൈവമായി സച്ചിനെയും ഇന്ത്യക്കാർ കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആരാധകരും എതിരാളികളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന അപൂർവ്വം ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു മഹാ പ്രതിഭയായ സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്ന സച്ചിൻ ടെൻഡുൽക്കർ. അദ്ദേഹം ബാറ്റ് താഴെ വച്ച് കളം ഒഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷങ്ങൾ തികയും. പടിയിറങ്ങുമ്പോഴും സച്ചിൻ തിരുത്താൻ റെക്കോർഡുകൾ ഒന്നും ബാക്കി വച്ചിരുന്നില്ല.

'ഇന്ത്യക്കായി ദൈവം നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നുവെന്ന് ഹെയ്ഡൻ പറയുമ്പോഴും, ഈ ജീനിയസിന് ഇന്ത്യയിൽ സമയം വരെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് വിദേശ മാധ്യമ പ്രവർത്തകൻ പീറ്റർ റോബക്ക് പറഞ്ഞപ്പോഴും ആ പ്രതിഭാസത്തിന്റെ പ്രതിഭ ലോകം ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. അതുപോലെ തന്നെ സിംബാബ്‌വെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ ആന്റിഫ്‌ളവർ സച്ചിനെ കുറിച്ചു പറഞ്ഞതും സച്ചിൻ ലോക ക്രിക്കറ്റിന് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ' ലോകത്ത് രണ്ടു തരം ബാറ്റ്‌സ്മാന്മാരുണ്ട് ഒന്ന് സച്ചിൻ ടെൻഡുൽക്കറും രണ്ടാമത്തേത് മറ്റുള്ളവരും എന്നായിരുന്നു ആ കമന്റ്'

സ്വന്തം മൈതാനമായ വാങ്കഡെ സ്‌റേഡിയത്തിലായിരുന്നു സച്ചിന്റെ വിടവാങ്ങൽ. ടെസ്‌റ് ഇന്നിങ്‌സിനും 124 റൺസിനും വിജയിച്ച ഇന്ത്യക്കുവേണ്ടി അവസാന ടെസ്‌റിൽ സച്ചിൻ നേടിയത് 74 റൺസാണ്. നവംബർ 14നു തുടങ്ങിയ ടെസ്‌റ് കേവലം രണ്ടര ദിവസമാണ് നീണ്ടത്. 200 ടെസ്‌റിൽനിന്ന് 329 ഇന്നിങ്‌സുകൾ കളിച്ച സച്ചിൻ 15921 റൺസ് നേടി. 53.78 ശരാശരി. 51 സെഞ്ചുറികൾ നേടിയ സച്ചിൻ 68 അർധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്താകാതെ നേടിയ 248 റൺസാണ് ഉയർന്ന സ്‌കോർ.

463 ഏകദിനങ്ങളിൽ കളിച്ച സച്ചിന്റെ ബാറ്റിൽ പിറന്നത് 18,426 റൺസാണ്. ശരാശരി 44.83. 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും ഈ ഇന്നിങ്‌സുകൾക്ക് ചാരുത നൽകി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താകാതെ നേടിയ 200 റൺസാണ് ഉയർന്ന സ്‌കോർ. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോർഡുമടക്കം നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായാണ് സച്ചിൻ വിലയിരുത്തപ്പെടുന്നത്. വിരമിച്ചയുടനെ സച്ചിന് രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചു. സച്ചിന്റെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ വിടവ് നികാത്താനാവാത്തതിനും അപ്പുറമാണ്.

1983ന് ജൂലൈ മാസത്തിൽ ഒരു ദിവസം മഹാരാഷ്ട്രയിലെ സുപ്രസിദ്ധമായ ശിവജി പാർക്കിനടുത്തുള്ള സ്റ്റേഡിയത്തിന്റെ മൂലയിൽ ഒരു പത്തുവയസ്സുകാരൻ ഏങ്ങിയേങ്ങി കരയുന്നു. സുപ്രസിദ്ധ ക്രിക്കറ്റ് കോച്ച് രമാകാന്ത് അച്രേക്കറിന്റെ കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടാതിരുന്നതാണു കാരണം. പലരും അവനെ ആശ്വസിപ്പിക്കാൻ നോക്കി. അവന് ദുഃഖം അടക്കാനാവുന്നില്ല. ഒടുവിൽ മഹാനായ ആ ഗുരു അച്രേക്കർ തന്നെ അവനെ അടുത്തു വിളിച്ചു സ്വാന്തനപ്പെടുത്താൻ ശ്രമിച്ചു. പലതും പറഞ്ഞുനോക്കി. എന്നിട്ടും അവന്റെ കണ്ണീരിനറുതി വന്നില്ല. ആ കൊച്ചു ബാലന് ക്രിക്കറ്റുകളിയോടുള്ള ആവേശവും അവന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴവും അച്രേക്കറിന് മനസ്സിലായി. അങ്ങനെ അവനും ക്യാമ്പിൽ ഒരവസരം നൽകാൻ അദ്ദേഹം തയ്യാറായി. അതിസന്തോഷവാനായിത്തീർന്ന ആ ബാലൻ അന്നു മുതൽ ക്രിക്കറ്റുകളിയിൽ മുഴുകി. ഒടുവിൽ അവൻ ആ കളിയിലെ ചക്രവർത്തിയായി.

വെറും അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരമുള്ള ഈ ചെറിയ, വലിയ മനുഷ്യൻ ക്രിക്കറ്റിലെ ചക്രവർത്തിയെന്നോ മാന്ത്രികനെന്നോ ഒക്കെ അറിയപ്പെടുന്നു. എന്നാൽ ഈ കായികപ്രതിഭയുടെ തനിമപേറുന്ന മറ്റൊരു വിശേഷണമുണ്ട്. ''ക്രിക്കറ്റുകളിയിലെ മാന്യൻ'' (Gentleman of the game of Cricket) ഈ കളിയിൽ ഒന്നിനു പിറകെ ഒന്നായി പുതിയ പുതിയ റെക്കാർഡുകൾ സൃഷ്ടിച്ച സച്ചിൻ കളിക്കളത്തിലെ ഒരു വിവാദത്തിലും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല.

അമ്പയർ തെറ്റായ തീരുമാനങ്ങൾ എടുത്ത അനേകം സന്ദർഭങ്ങൾ തന്റെ കായികജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പ്പോലും ആ തീരുമാനത്തെ ചോദ്യം ചെയ്യാനോ അത് അനുസരിക്കാതിരിക്കാനോ ആ കളിക്കാരൻ ശ്രമിച്ചിട്ടില്ല. ആ കായിക പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള കായിക സംസ്‌കാരത്തിന്റെ ഉത്തുംഗഭാവം എല്ലാ കായികതാരങ്ങൾക്കും മാതൃകയാകേണ്ടതാണ്. തികഞ്ഞ സ്പോർട്സ്മാൻഷിപ്പും മതിപ്പുളവാക്കുന്ന വിനയവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും നിഷ്‌കളങ്കമായ പുഞ്ചിരിയുമാണ് അദ്ദേഹത്തിന്റെ അമൂല്യമായ കൈമുതൽ.

1989 നവംബർ 15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ നടന്ന ടെസ്റ്റു മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഈ പതിനാറുകാരൻ ബാറ്റുമേന്തി നിന്നത് കാണികളെ അത്ഭുതപ്പെടുത്തി. ആ പരമ്പരയിലെ രണ്ടാം ടെസ്റ്റു മാച്ചു നടന്നത് ഫൈസലാബാദിലായിരുന്നു. രണ്ടു കളിയിൽ സച്ചിൻ അൻപത്തിയൊൻപതു റൺസ് നേടി ടെസ്റ്റു ജീവിതത്തിലെ ആദ്യത്തെ അർധശതകം തികച്ചു. ആ നേട്ടം കൈവരിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡു സൃഷ്ടിച്ചുകൊണ്ടാണ് സാർഥകമായ ആരംഭം കുറിച്ചത്. അന്ന് സച്ചിന് 16 വയസ്സും 214 ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ യുവ പ്രതിഭ തന്റെ അനന്യമായ പ്രകടനംകൊണ്ട് ഇന്ത്യൻടീമിൽ ഒരു സ്ഥിരാംഗമായി മാറുകയായിരുന്നു.

1990ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽവച്ച് 119 റൺസടിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ പ്രഥമ സെഞ്വറി നേടി. തുടർന്ന് 20 വയസ്സു തികയുന്നതിനു മുൻപ് തന്നെ ടെണ്ടുൽക്കർ അഞ്ചു സെഞ്ച്വറികൾ നേടുകയുണ്ടായി. തുടർന്ന് ഓരോ ദിവസം കഴിയുന്തോറും ആ പ്രഗത്ഭ താരത്തിന്റെ കഴിവുകൾ അതിവേഗം വികസിക്കുയുണ്ടായി. 1998ൽ ഷാർജയിൽ നടന്ന ഏകദിന ചാമ്പ്യൻഷിപ്പിലെ സച്ചിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. ലോക പ്രശസ്തരായ ബൗളർമാർ - ഷെയിൻവോൺ, ഗ്ലെന്മക്ക് ഗ്രാത്ത്, വാസിം അക്രം, വഖാർ യൂനിസ് തുടങ്ങിയവർ ബാറ്റ്സ്മാന്മാർക്ക് ഭീതി ഉയർത്തിക്കൊണ്ട് വിവിധ ടീമുകളിലായി അവിടെ അണിനിരന്നിരുന്നു. എന്നാൽ സച്ചിന്റെ പ്രഹരശേഷി ശരിക്കും ഏറ്റുവാങ്ങിയിട്ടാണ് അവർ പലരും വേദിവിട്ടത്. ആസ്ത്രേലിയയ്ക്കെതിരെ മൂന്നു ദിവസത്തിനുള്ളിൽ സച്ചിൻ രണ്ടു സെഞ്ച്വറികൾ അടിച്ചെടുത്തു. ആ രണ്ടു കളികളിലും സച്ചിൻ അടിച്ചുനിരത്തിയത് ഷെയിൻ വോണിന്റെ മാരകമായ പന്തുകളെയായിരുന്നു!

ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും സച്ചിൻ നിരന്തരം പ്രത്യക്ഷപ്പെട്ടു. പുതിയ പുതിയ റെക്കാർഡുകൾ സൃഷ്ടിക്കാനും ആരംഭിച്ചു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രശസ്തി വർധിക്കുവാൻ തുടങ്ങി. ധാരാളം സമ്പത്തു കുന്നുകൂടി. പക്ഷേ സച്ചിന്റെ വ്യക്തിത്വത്തിന് ഒരു മാറ്റവും ഉണ്ടായില്ല. തന്റെ സ്വതസിദ്ധമായ വിനയവും മനുഷ്യത്വവും ഒക്കെ കാത്തുസൂക്ഷിക്കുവാൻ ആ മഹാനായ കായികതാരത്തിനു കഴിഞ്ഞു.

2008 ഒക്ടോബർ 17-ാം തീയതി ക്രിക്കറ്റ് ടെസ്റ്റു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയ കളിക്കാരനായി സച്ചിൻ മാറി. വെസ്റ്റിൻഡീസിലെ ലോകോത്തര കളിക്കാരനായ ബ്രയാൻലാറയുടെ റെക്കാർഡാണ് സച്ചിൻ തിരുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 12000 റൺസ് നേടിയ ആദ്യ കളിക്കാരൻ എന്ന സ്ഥാനം സച്ചിനു ലഭിച്ചു. 2009 നവംബർ 21ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെൻണ്ടുൽക്കർ 30000 റൺസ് തികച്ചു.

160 ടെസ്റ്റു മാച്ചുകളിൽ നിന്നും 12877 റൺസും 436 ഏകദിന കളികളിൽ നിന്നും 17178 റൺസും നേടിയാണ് സച്ചിൻ ഈ റെക്കാർഡു സൃഷ്ടിച്ചത്. 2010 ഫെബ്രുവരി 24ന് മറ്റൊരു റെക്കാർഡു സൃഷ്ടിക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ പുരുഷതാരമായി സച്ചിൻ മാറുകയുണ്ടായി. (അതിനു മുൻപ് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഒരു വനിതാതാരമുണ്ട്- ആസ്ത്രേലിയായിലെ ബെലിണ്ട ക്ലാർക്ക്) ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഈ കളിക്കാരൻ യഥാർഥത്തിൽ ഒരത്ഭുതം തന്നെയായിരുന്നു.

2012 ആകുമ്പോഴേയ്ക്കും ഏതാണ്ടു നാൽപ്പതു വയസ്സിനോടടുക്കുന്ന സച്ചിൻ ഏതു സമയത്താണ് ക്രിക്കറ്റിനോടു വിടപറയുക എന്നത് അറിയാൻ കായികലോകം ശ്വാസമടക്കി ഇരിക്കുകയായിരുന്നു. 2012 ഡിസംബർ 23-ാം തീയതി അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2013 മെയ് 26ന് ഐ.പി.എൽ മത്സരങ്ങളിൽ നിന്നു വിരമിച്ചതായും പ്രഖ്യാപിച്ചു. ഒടുവിൽ 2013 നവംബറിൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 2 - 0 ന് ജയിച്ചുകഴിഞ്ഞപ്പോൾ സച്ചിൻ തന്റെ വർണശബളമായ ക്രിക്കറ്റ് ജീവിതത്തിനോടു വിടപറഞ്ഞു. 2013 നവംബർ 16-ാം തീയതിയാണ് ആ പ്രഖ്യാപനം ഉണ്ടായത്.

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയധികം റെക്കോർഡുകളുടെ ഉടമയും സർവാദരണീയനുമായ ഒരു കളിക്കാരൻ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം കണക്കിലെടുത്ത് 2012 ഒക്ടോബർ 16ന് സച്ചിന് ഓർഡർ ഓഫ് ആസ്ട്രേലിയായിൽ അംഗത്വം നൽകി. ഇന്ത്യയിൽ ''രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ്'' നേടുന്ന ആദ്യ ക്രിക്കറ്റു താരം സച്ചിൻ ടെൻണ്ടുൽക്കറാണ്.

2012 ജൂൺ 4-ാം തീയതി രാജ്യസഭാ അംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ കായികതാരം ടെണ്ടുൽക്കറാണ്. 2013 നവംബർ 16-ാം തീയതി ഇന്ത്യയിലെ ഏറ്റവും വിശിഷ്ട പുരസ്‌കാരമായ ഭാരത്രത്ന അദ്ദേഹത്തെ തേടിയെത്തി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കായികതാരവും, ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും അദ്ദേഹമാണ്. അങ്ങനെ അവിടെയും സച്ചിൻ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്നു. ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ, ഈ മാതൃകാ കായികതാരത്തിന് ഭാരതം ജന്മം നൽകി എന്നതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാനാകും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഈ അഭിനയത്തിന് ഓസ്‌കർ കൊടുക്കണം..ക്യാമറയിൽ നോക്കി കരയുന്ന മഹാനായ നേതാവ്: മുല്ലപ്പള്ളിയുടെ കണ്ണീരിനെ ട്രോളി ഒരുകൂട്ടർ; കണ്ണീര് കണ്ടാൽ മനസ്സാക്ഷിയുള്ളവർ കൂടെ കരയും... ഹൃദയമുള്ള മനുഷ്യർ അങ്ങനെയാണ്...അതിനെ മികച്ച നടൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണ്; ഇത് സ്വാതന്ത്ര്യസമരസേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്റെ തേങ്ങലാണ്: മറുപടിയുമായി എതിർപക്ഷം വന്നതോടെ രണ്ടായി തിരിഞ്ഞ് പോരടിച്ച് സോഷ്യൽ മീഡിയ
ഭീകരാക്രമണം ഉണ്ടായ ഉടൻ പാക്കിസ്ഥാൻ സന്ദർശനം റദ്ദ് ചെയ്ത് ഇന്ത്യയിൽ മാത്രം എത്താൻ ഇന്ത്യ വച്ച നിർദ്ദേശം സൗദി നിരസിച്ചതോടെ ബൾഗേറിയക്കു പോയ സുഷമയെ ഇറാനിൽ ഇറക്കി തിരിച്ചടിച്ച് മോദി; സുഷമയുടെ ഇറാൻ സന്ദർശനത്തിൽ പ്രകോപിതനായി പാക്കിസ്ഥാൻ ഏറ്റവും അടുത്ത രാജ്യമെന്ന് പ്രഖ്യാപിച്ച് എംബിഎസ്; പാക്കിസ്ഥാനെ കെട്ടിപ്പുണരുന്ന സൗദി രാജകുമാരൻ ഡൽഹിയിൽ എത്തുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കൗതുകത്തോടെ ലോകം
യേശു ഒരു വിപ്ലവകാരിയോ സാമൂഹികപരിഷ്‌ക്കർത്താവോ ആയിരുന്നില്ല; സിപിഎം നേതാവ് എംഎ ബേബിയെപ്പോലുള്ളവർ അങ്ങനെ പ്രസംഗിക്കുന്നത് മനസ്സിലാവുന്നില്ല; യഹോവയുടെയും മോസസിന്റെയും നിയമം അതേപടി നടപ്പാക്കാണ് യേശു വന്നതെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്; യേശുവിന്റെ ജീവിതത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങൾക്ക് ചരിത്രത്തിന്റെയോ ആർക്കിയോളജിക്കൽ തെളിവുകളുടേയോ യാതൊരു പിന്തുണയുമില്ല; കടുത്ത ബൈബിൾ സംവാദങ്ങൾക്ക് തിരികൊളുത്തി വീണ്ടും സി രവിചന്ദ്രൻ
ഉള്ളുലയ്ക്കുന്ന നിലവിളികളും തേങ്ങലും അടങ്ങുന്നില്ല! കൃപേഷിനും ശരത് ലാലിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി; കല്യോട്ട് കൂരാങ്കരിയിൽ അടുത്തടുത്ത് ഇരുവർക്കും അന്ത്യവിശ്രമം; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; എകെജി ഭവനും സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണം; സംഘർഷം നിയന്ത്രിക്കാൻ വൻപൊലീസ് സന്നാഹം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ
സിപിഎം ഒരു പാർട്ടിയാണോ അതോ ഗോത്രമാണോ? മത ഗോത്രീയതയ്ക്ക് പകരമോ പ്രത്യയശാസ്ത്ര ഗോത്രീയത? പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയ ചാവേറുകളെ സൃഷ്ടിക്കുന്നത്; ജയിലിൽ ആയാൽ പാർട്ടി സംരക്ഷിക്കും, രക്തസാക്ഷിയായാൽ ജോലി നൽകും; കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്തപോലെ തന്നെയല്ലേ ഇതും; പിണറായീ, ചോര കണ്ടാൽ മാത്രം തൃപ്തിവരുന്ന പഴയ നിയമത്തിലെ 'യഹോവ'യാകരുത് താങ്കൾ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഇല്ലാത്ത കേസുകൾ ചമച്ച് പിണറായി വിജയൻ നിരന്തരം വേട്ടയാടുമ്പോഴും ടി പി സെൻകുമാറിനെ കൈവിടാതെ കേന്ദ്രസർക്കാർ; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ അംഗമായി മുൻ ഡിജിപിക്ക് നിയമനം; ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതോടെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ട സെൻകുമാറിനെ കൈവിടാതെ ബിജെപി
സിപിഎമ്മുകാർ ഒറ്റവെട്ടിൽ തലച്ചോർ പിളർന്ന് കൊന്നുകളഞ്ഞത് ദരിദ്ര കുടുംബത്തിന്റെ ഏക അത്താണിയെ; ഓലമേഞ്ഞ കുടിലിൽ നിന്നും ഓടിട്ട വീടെന്ന കൃപേഷിന്റെ സ്വപ്‌നം വാൾത്തലയിൽ ഒടുങ്ങി; സഖാവിന്റെ മകന് താൽപ്പര്യം കോൺഗ്രസിനോടായപ്പോൾ അച്ഛൻ പറഞ്ഞത് 'നിനക്ക് നിന്റെ പാർട്ടി, എനിക്ക് എന്റെതെന്നും; 'നിന്നെ ഞാൻ പിന്നെ കണ്ടോളാം' എന്നു പറഞ്ഞ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത് ഇതിനാണെന്ന് കരുതിയില്ലെന്ന് കണ്ണീരോടെ എണ്ണിപ്പെറുക്കി കൃഷ്ണൻ
ഓലപ്പുരയിൽ നിന്നും പുതിയ വീടെന്ന കൃപേഷിന്റെ സ്വപ്‌നം യഥാർത്ഥ്യമാക്കാൻ ഹൈബി ഈഡൻ എംൽഎയുടെ തണൽ; എറണാകുളം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതുടെ ഭാഗമായി കൃപേഷിന്റെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകും; കാസർഗോഡ് ഡിസിസി പ്രസിഡന്റുമായി സംസാരിച്ചെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും ഹൈബി
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം