Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതു പോലെ; പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ട്'; താരലേലത്തിൽ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു.വി.സാംസൺ

'രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതു പോലെ; പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ട്'; താരലേലത്തിൽ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു.വി.സാംസൺ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു.വി.സാംസൺ. രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്നു പറഞ്ഞ സഞ്ജു, പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. കൂടുതൽ മലയാളി താരങ്ങൾ ഐപിഎല്ലിലേക്ക് എത്തുമെന്നാണ് വിവരം.

സഞ്ജുവിനെ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ എട്ട് കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4.3 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡൽഹി ഡെയർ ഡെവിൾസ് വാങ്ങിയത്. രാജസ്ഥാനെ ഐപിഎല്ലിൽ നിന്നും മാറ്റി നിർത്തിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ, വീണ്ടും രാജസ്ഥാൻ റോയൽസ് ടീമായതോടെ സഞ്ജുവിനെ തന്നെ സ്വന്തമാക്കാൻ രാജസ്ഥാൻ അരയും തലയും മുറുക്കി രംഗത്തെത്തി.

നേരത്തെ കരുൺ നായരെ 5.6 കോടി രൂപ നൽകി കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തിൽ മോഹവില ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില.

രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച കളിക്കാരനായി വളർന്ന സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് എന്തുവിലകൊടുത്തും തിരിച്ചു പിടിക്കുമെന്ന നിലയിലായിരുന്നു. മുംബൈ ആയിരുന്നു സഞ്ജുവിന് വേണ്ടി ശക്തമായി ബിഡ് ചെയ്ത മറ്റൊരു ടീം. ടീമിലെ മറ്റൊരു പ്രധാന താരം അജിങ്ക്യ രഹാനയാണ്. ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡിന്റെ നിർബന്ധമാണ് വലിയ തുക മുടക്കിയും സഞ്ജുവിനെ ലേലത്തിൽ പിടിക്കാൻ ഇടയാക്കിയത് എന്നാണ് അറിയുന്നത്.

ലോകേഷ് രാഹുലി 11 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. മുരളി വിജയിയെ ആരു വിളിച്ചില്ല. കഴിഞ്ഞ സീസണിൽ 12കോടിക്ക് സൺറൈസേഴ്സ് സ്വന്തമാക്കിയ ഓൾറൗണ്ടർ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തിൽ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി മാത്രമായിരുന്നു. താരത്തെ നിലനിർത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സൺറൈസേഴ്സ് അത് ഉപയോഗിച്ചില്ല. കിങ്സ് ഇലവൻ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങിനെ ടീമിലെടുത്തത്. ഓസീസ് താരം ഗ്ലെൻ മാക്സ്്വെല്ലിനായി വാശിയേറിയ ലേലം വിളിയാണ് നടന്നത്.

സൺറൈസേഴ്സും രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സും ഡൽഹി ഡെയർഡെവിൾസും വീറോടെ ലേലം വിളിച്ചപ്പോൾ മാക്സ്്വെൽ 9 കോടിക്ക് ഡൽഹിയുടെ കിറ്റിലായി. താരത്തെ നിലനിർത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും കിങ്സ് ഇലവൻ അത് ഉപയോഗിച്ചില്ല. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻസ്റ്റോക്സ് താരലേലത്തിൽ കോടിത്തിളക്കത്തിൽ. കിങ്സ് ഇലവനും കൊൽക്കത്തയും രാജസ്ഥാനും സ്റ്റോക്സിനായി പോരാടിയപ്പോൾ ലേലത്തുക കുത്തനെ ഉയർന്നു. ഒടുവിൽ രാജസ്ഥാൻ റോയൽസ്12.5 കോടിക്ക് സ്വന്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP