Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ താരലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില രണ്ടു കോടി രൂപ; ഒപ്പം യുവരാജ് സിങ്ങും; ലേലം അടുത്ത മാസം ആറിന്

ഐപിഎൽ താരലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില രണ്ടു കോടി രൂപ; ഒപ്പം യുവരാജ് സിങ്ങും; ലേലം അടുത്ത മാസം ആറിന്

മുംബൈ: കേരളത്തിന്റെ സ്വന്തം സഞ്ജു വി സാംസണ് ഐപിഎൽ താരലേലത്തിൽ അടിസ്ഥാനവില രണ്ടുകോടി രൂപ. ട്വന്റി 20 ഫോർമാറ്റിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ബിസിസിഐ സഞ്ജുവിന് അടിസ്ഥാനവിലയിൽ വർദ്ധന വരുത്തിയത്.

ഫെബ്രുവരി ആറിനാണു താരലേലം നടക്കുന്നത്. ബിസിസിഐ തയ്യാറാക്കിയ ഐപിഎൽ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടികയിൽ ഏറ്റവും കൂടിയ അടിസ്ഥാനവിലയാണു രണ്ടുകോടി രൂപ.

12 കളിക്കാരാണ് ഈ പട്ടികയിലുള്ളത്. സഞ്ജുവിനു പുറമെ യുവരാജ് സിങ്, കെവിൻ പീറ്റേഴ്‌സൺ, ഷെയ്ൻ വാട്‌സൺ, ഇശാന്ത് ശർമ, മിച്ചൽ മാർഷ്, മൈക്ക് ഹസി, ദിനേശ് കാർത്തിക്, സ്റ്റുവർട്ട് ബിന്നി, ധവാൽ കുൽക്കർണി, ആശിഷ് നെഹ്‌റ, വെയ്ൻ റിച്ചാർഡ്‌സൺ എന്നിവരാണ് പട്ടികയിലുൾപെട്ട മറ്റു താരങ്ങൾ.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സഞ്ജു വി സാംസൺ. ട്വന്റി20 ഫോർമാറ്റിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ബിസിസിഐ സഞ്ജുവിന് അടിസ്ഥാനവിലയിൽ വർദ്ധന വരുത്തിയത്. ആകെ 714 കളിക്കാരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിട്ടുള്ളത്. ഫെബ്രുവരി ആറിന് ബംഗളൂരുവിൽ വച്ചാണ് താരലേലം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP