Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേരിട്ട ആദ്യ പന്തിൽ സിക്‌സ് അടിച്ചു ആവേശം നിറച്ചു തുടക്കം; രണ്ടാമത്തെ പന്തിൽ വിക്കിറ്റിന് മുന്നിൽ കുടുങ്ങി പുറത്ത്; രണ്ടാം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ; ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടം

നേരിട്ട ആദ്യ പന്തിൽ സിക്‌സ് അടിച്ചു ആവേശം നിറച്ചു തുടക്കം; രണ്ടാമത്തെ പന്തിൽ വിക്കിറ്റിന് മുന്നിൽ കുടുങ്ങി പുറത്ത്; രണ്ടാം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ; ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടം

മറുനാടൻ ഡെസ്‌ക്‌

പൂണെ: പൂണെ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. എട്ട് മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിൽ ഇറങ്ങിയ സഞ്ജു കിട്ടിയ അവസരം മുതലാക്കാൻ സാധിക്കാതെ പുറത്തായി. വൺഡൗണായി സ്ഥാനക്കയറ്റം കിട്ടി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു ആദ്യ പന്ത് തന്നെ സിക്സർ പറത്തി ആവേശം നിറച്ചെങ്കിലും രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.

ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണർമാരായ കെഎൽ രാഹുൽ (54), ശിഖർ ധവാൻ (52), എന്നിവർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. സ്‌കോർ 97ൽ നിൽക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ധവാനാണ് ആദ്യം മടങ്ങിയത്. പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ മലയാളി താരം സിക്സർ തൂക്കിയെങ്കിലും രണ്ടാം പന്തിൽ പുറത്തായി.

പിന്നാലെ രാഹുൽ, ശ്രേയസ് അയ്യർ (നാല്) എന്നിവരും മടങ്ങി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ. മൂന്ന് റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും ആറ് റൺസുമായി മനീഷ് പാണ്ഡെയുമാണ് ക്രീസിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP