Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടേബിൾ ടെന്നീസ് കളിക്കുന്ന നായകനും സഹ കളിക്കാരനും; പന്തടിച്ച ശേഷം ആവേശത്തിൽ ക്യാമറയ്ക്ക് മുമ്പിലേക്ക് വന്ന് ഷമ്മി ഹീറോയാടാ ഹീറോ എന്ന് പറയുന്ന റിയൽ ഹീറോ! കുമ്പളിങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിലിന്റെ ഡയലോഗ് പറഞ്ഞ ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് കെട്ടിപ്പിടത്തം; ഹാമിൽട്ടണിലെ വിജയം സഞ്ജു ആഘോഷിച്ചത് ഷാമിയെ താരമാക്കി; ട്വന്റി ട്വന്റി പരമ്പര ഇന്ത്യ നേടുമ്പോൾ ഇനി പ്രമുഖർക്ക് വിശ്രമം; അവസാന രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പറാകുക മലയാളി താരം

ടേബിൾ ടെന്നീസ് കളിക്കുന്ന നായകനും സഹ കളിക്കാരനും; പന്തടിച്ച ശേഷം ആവേശത്തിൽ ക്യാമറയ്ക്ക് മുമ്പിലേക്ക് വന്ന് ഷമ്മി ഹീറോയാടാ ഹീറോ എന്ന് പറയുന്ന റിയൽ ഹീറോ! കുമ്പളിങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിലിന്റെ ഡയലോഗ് പറഞ്ഞ ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് കെട്ടിപ്പിടത്തം; ഹാമിൽട്ടണിലെ വിജയം സഞ്ജു ആഘോഷിച്ചത് ഷാമിയെ താരമാക്കി; ട്വന്റി ട്വന്റി പരമ്പര ഇന്ത്യ നേടുമ്പോൾ ഇനി പ്രമുഖർക്ക് വിശ്രമം; അവസാന രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പറാകുക മലയാളി താരം

മറുനാടൻ മലയാളി ബ്യൂറോ

ഹാമിൽട്ടൺ: ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാനാണ് ഹാമിൽട്ടണിൽ ഇന്ത്യയ്ക്ക് ട്വന്റി ട്വന്റി പരമ്പര വിജയം നൽകിയത്. അവസാന രണ്ട് പന്തും സിക്‌സർ പറത്തിയ രോഹിത് ശർമ്മയാണ് സൂപ്പർ ഓവറിലെ സൂപ്പർ വിജയ ശിൽപ്പി. എന്നാൽ സൂപ്പർ ഓവറിലേക്ക് കാര്യങ്ങളെത്തിച്ചത് വിക്കറ്റ് ടേക്കർ മുഹമ്മദ് ഷാമിയാണ്. വിജയത്തിന്റെ ക്രെഡിറ്റ് രോഹിത് ശർമ്മപോലും വിജയത്തിൽ ഉയർത്തിക്കാട്ടിയത് ഷാമിയെയാണ്. ന്യൂസിലണ്ടിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ ഡ്രെസിങ് റൂമിൽ സഞ്ജു സാംസൺ എന്ന മലയാളിയും ഉണ്ടായിരുന്നു.

ടീമിന്റെ സന്തോഷത്തിനൊപ്പമാണ് സഞ്ജു. ഷമിയുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ച് സഞ്ജു സോഷ്യൽ മീഡിയയിൽ വിജയം ആഘോഷിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലാണ് സഞ്ജു വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം മുഹമ്മദ് ഷമിയെകൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് സഞ്ജു.

ടേബിൾ ടെന്നീസ് കളിക്കുന്നതിനിടയിലാണ് ഷമി കുമ്പളങ്ങി നൈറ്റ്സിലെ ഡയലോഗ് പറയുന്നത്. ഒരു ഷോട്ട് അടിച്ച ശേഷം സിനിമയിൽ പറയുന്നതുപോലെ 'ഷമ്മി ഹീറോയാടാ ഹീറോ...!' എന്നാണ് ഷമി വീഡിയോയിൽ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. പരമ്പര വിജയത്തിൽ ഇന്ത്യൻ ടീമിനേയും ഷമിയേയും അഭിനന്ദിച്ചാണ് സഞ്ജു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി-20യിൽ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇനി രണ്ട് കളികൾ കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇനി പ്രമുഖർക്ക് വിശ്രമം നൽകും. അടുത്ത രണ്ട് കളികളിലും സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാനുള്ള സാധ്യതയാണ് ഈ വിജയം നൽകുന്നത്. ഹാമിൽടണിൽ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമ്മയുടെ പ്രകടനത്തിനൊപ്പം നിർണായകമായത് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണ്.

20-ാം ഓവറിൽ ന്യൂസീലൻഡിന് വിജയിക്കാൻ ഒമ്പത് റൺസ് മാത്രം മതിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിലുള്ള കെയ്ൻ വില്ല്യംസണും റോസ് ടെയ്ലറും. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ സിംഗിളും വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ ഷമി വില്ല്യംസണിന്റെ വിക്കറ്റെടുത്തു. പിന്നീട് അവസാന പന്തിൽ റോസ് ടെയ്ലറെ ബൗൾഡാക്കി മത്സരം സൂപ്പർ ഓവറിലെത്തിച്ചു. ഈ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇതോടെ രോഹിതിനൊപ്പം ഷമിയും ഇന്ത്യയുടെ ഹീറോ ആയി.

മൂന്നാം ടി20യിലെ സൂപ്പർ ഓവർ വിജയത്തോടെ ന്യുസിലാൻഡിൽ പുതുചരിത്രം രചിച്ചിരിക്കുകയാണ് കോഹ്ലിയും കൂട്ടരും. ഇതാദ്യമായാണ് ഇന്ത്യ ന്യുസിലാന്ഡിൽ ഒരു ടി20 പരമ്പര നേടുന്നത്. സൂപ്പർ ഓവറിൽ അവസാന രണ്ട് പന്തിൽ സിക്‌സ് അടിച്ച് വിജയം സമ്മാനിച്ച രോഹിതിനെ ക്രിക്കറ്റ് ലോകം വാഴ്‌ത്തുകയാണ്. എന്നാൽ തന്റെ സിക്‌സറുകളല്ല , ഷമിയുടെ അവസാന ഓവറാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് രോഹിത് ശർമ്മ മത്സരശേഷം പറഞ്ഞു.

മുഹമ്മദ് ഷമിയുടെ അവസാന ഓവർ നിർണായകമായിരുന്നുവെന്ന് ഞാൻ കരുതുന്നു, യഥാർത്ഥത്തിൽ അത് ഞങ്ങൾക്ക് വിജയം നേടി. എന്റെ രണ്ട് സിക്‌സറുകളല്ല. ഷമിയുടെ ഓവറാണ് ഞങ്ങൾ ഒമ്പത് റൺസ് പ്രതിരോധിച്ചത്. മഞ്ഞു വീഴുന്നതുകൊണ്ട് അത് എളുപ്പമല്ലായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ബാറ്റ്‌സ്മാന്മാരായിരുന്നു അവിടെയുണ്ടായിരുന്നത്... ഒരു ബാറ്റ്‌സ്മാൻ 95 റൺസിൽ ബാറ്റ് ചെയ്യുകയായിരുന്നു, അവരുടെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരൻ മറ്റേ അറ്റത്ത്. ആ ഓവർ പന്തെറിഞ്ഞ് കളിയിലേക്കും സൂപ്പർ ഓവറിലേക്കും ഞങ്ങളെ തിരികെ കൊണ്ടുവന്ന ഷമിക്ക് അനുമോദനങ്ങൾ-ഇതായിരുന്നു കളിയിൽ മാൻ ഓഫ് ദി മാച്ചായ രോഹിത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി ഹിറ്റ് മാൻ രോഹിത് ശർമ്മ. ഓപ്പണറായി 10,000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് രോഹിത് ഇന്ന് കുറിച്ചത്. സച്ചിൻ, സേവാഗ്, ഗവാസ്‌കർ എന്നിവരാണ് ഇതിനുമുൻപ് ഓപ്പണറായി 10,000 ക്ലബ്ബിലെത്തിയ ഇന്ത്യൻ താരങ്ങൾ. ഓപ്പണറായി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയത് വീരേന്ദർ സേവാഗാണ്. 15758 റൺസാണ് വീരുവിന്റെ സമ്പാദ്യം. പട്ടികയിൽ രണ്ടാമതുള്ളത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. 15335 റൺസാണ് സച്ചിന്റെ സമ്പാദ്യം. മൂന്നാമതുള്ള സുനിൽ ഗവാസ്‌കർ 12,258 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പട്ടികയിലേക്കെത്തിയ രോഹിതിന്റെ അക്കൗണ്ടിൽ 10,017 റൺസാണുള്ളത്.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 40 പന്തിൽ നിന്ന് 65 റൺസുമെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച രോഹിത് സൂപ്പർ ഓവറിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. നാല് പന്തിൽ നിന്ന് രണ്ട് സിക്സറുകളടക്കം 15 റൺസാണ് രോഹിത് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP