Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി..! ഐപിഎൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറി കരസ്റ്റമാക്കി മലയാളിപ്പയ്യൻ; ഭുവനേശ്വർ കുമാറിനെ തലങ്ങും വിലങ്ങും പായിച്ച 18ാം ഓവറിൽ നേടിയത് 24 റൺസ്; രാജസ്ഥാൻ റോയൽസിനെതിരേ ഹൈദരാബാദിന് 199 റൺസ് വിജയലക്ഷ്യം

ഹൈദരാബാദിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി..! ഐപിഎൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറി കരസ്റ്റമാക്കി മലയാളിപ്പയ്യൻ; ഭുവനേശ്വർ കുമാറിനെ തലങ്ങും വിലങ്ങും പായിച്ച 18ാം ഓവറിൽ നേടിയത് 24 റൺസ്; രാജസ്ഥാൻ റോയൽസിനെതിരേ ഹൈദരാബാദിന് 199 റൺസ് വിജയലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഹൈദരാബാദിൽ മലയാളി ക്രിക്കറ്റാ താരം സഞ്ജു സാംസന്റെ ബാറ്റിങ് വിരുന്ന്. തട്ടുതകർപ്പൻ സെഞ്ച്വറി നേടിയാണ് സഞ്ജു ഐപിഎല്ലിലെ പുതിയ സീസണ് തുടക്കമിട്ടത്. സെഞ്ചുറിയുമായി സഞ്ജു തിളങ്ങിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 199 റൺസ് വിജയലക്ഷ്യം.

ഐ.പി.എൽ 12-ാം സീസണിൽ ഒരു താരം നേടുന്ന ആദ്യത്തെ സെഞ്ച്വറിയാണ് സഞ്ജുവിന്റേത്. ഐ.പി.എല്ലിൽ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയുമായി ഹൈദരാബാദിൽ ഇന്നും കുറിച്ചത്. തകർത്തടിച്ച സഞ്ജു 55 പന്തിൽ നിന്ന് നാലു സിക്സും 10 ബൗണ്ടറിയുമടക്കം 102 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു.

ഭുവനേശ്വർ കുമാർ എറിഞ്ഞ 18-ാം ഓവറിൽ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 24 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും മികവിൽ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്ലറെ 15 റൺസിൽ തന്നെ നഷ്ടമായി. എട്ടു പന്തിൽ നിന്ന് അഞ്ചു റൺസ് മാത്രമായിരുന്നു ബട്ട്ലറുടെ സമ്പാദ്യം. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച രഹാനെ - സഞ്ജു സഖ്യമാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റിൽ 119 റൺസാണ് ഇരുവരും ചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP