Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജു സാംസൺ തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം; കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങൾ കരിയറിൽ ഗുണംചെയ്തിട്ടുണ്ടെന്നും ദിനേഷ് കാർത്തിക്

സഞ്ജു സാംസൺ തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം; കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങൾ കരിയറിൽ ഗുണംചെയ്തിട്ടുണ്ടെന്നും ദിനേഷ് കാർത്തിക്

മുംബൈ: ധോണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഇനി അടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആര് എന്നത് ഇന്ത്യൻ ടീം ഇത് വരെ കണ്ടെത്തിയിട്ടില്ല, ടെസ്റ്റിൽ വൃദ്ധിമാന്‍ സാഹയാണെങ്കിലും എല്ലാ ഫോർമാറ്റിലും മികവി പുലർത്താൻ സാഹക്ക് കഴിഞ്ഞിരുന്നില്ല, സാഹ കഴിഞ്ഞാൽ സാഹയേക്കാൾ സീനിയറായ ദിനേഷ് കാർത്തികും പിന്നെ യുവതാരങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തുമാണ് ഉള്ളത്.

ഇപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ദിനേഷ് കാർത്തിക് സഞ്ജു സാംസണും റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് വെളിപ്പെടുത്തുകയാണ്. തന്റെ സ്ഥാനം നിലനിർത്താൻ മികച്ച കളി പുറത്തെടുക്കാനുള്ള സമ്മർദ്ദം താൻ അനുഭവിക്കുന്നുണ്ടെന്നും കാർത്തിക് പറയുന്നു.

കൃത്യസമയത്ത് രവി ശാസ്ത്രി നൽകിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാർത്തിക് വ്യക്തമാക്കി.

'ന്യൂസിലൻഡിനെതിരെ പരമ്പരയിൽ ബാറ്റ് ചെയ്ത രീതിയിൽ സംതൃപ്തിയുണ്ട്. ഇനിയും അവസരം കിട്ടിയാൽ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപ്പോഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങൾ കരിയറിൽ ഗുണംചെയ്തിട്ടുണ്ട്. ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീർഘനേരം സംസാരിക്കാറുണ്ട്' കാർത്തിക് പറയുന്നു.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം തിരിച്ചുവരവുകൾ നടത്തിയ താരവും ഈ തമിഴ്‌നാട്ടുകാരനാകും. ചാമ്പ്യൻസ് ട്രോഫിയിൽ മനീഷ് പാണ്ഡ്യയ്ക്കു പകരക്കാരനായി കാർത്തിക് ടീമിലെത്തിയത്.കരീബിയൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും മനീഷ് പാണ്ഡ്യ തിരിച്ചെത്തിയതോടെ ലങ്കയ്ക്കെതിരായ പരമ്പരയിൽ വീണ്ടും ടീമിന് പുറത്തായിരുന്നു.

നേരത്തെ ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡൻസ് ഇലവനായി സഞ്ജു സാംസൺ സെഞ്ച്വറി നേടിയത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP