Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ എ ടീമിൽ; ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം പാഡണിയും

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ എ ടീമിൽ; ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം പാഡണിയും

മുംബൈ: ത്രിരാഷ്ട്ര പരമ്പരയിലെ തിളക്കമാർന്ന പ്രകടനം വീണ്ടും സഞ്ജു വി സാംസണ് ഇന്ത്യൻ എ ടീമിലേക്കുള്ള വാതിൽ തുറന്നു. ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിലാണ് മലയാളി താരം ഇടം നേടിയത്.

മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര 16നും 18നും 20നും ബംഗളൂരുവിൽ നടക്കും. ഉന്മുക്ത് ചന്ദാണ് ക്യാപ്റ്റൻ.

ചെന്നൈയിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം നേടിക്കൊടുത്തത്. ഓസ്‌ട്രേലിയൻ എ ടീമിനെ 39 റൺസിനു തകർത്താണ് ഇന്ത്യൻ എ ടീം ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്. പരാജയം മുന്നിൽക്കണ്ട ഇന്ത്യൻ ടീമിനെ ഗുർകീരത് സിങ്ങും സഞ്ജു വി സാംസണും ചേർന്നാണു വിജയത്തിലേക്കു നയിച്ചത്. കരുൺ നായരും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ ത്രിദിന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കും. ഈ ടീമിലും കരുൺ നായർ സ്ഥാനം നിലനിർത്തി.

ഏകദിന ടീം: ഉന്മുക്ത് ചന്ദ് (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, സഞ്ജു വി സാസംൺ, കരുൺ നായർ, കുൽദീപ് യാദവ്, ജയന്ത് യാദവ്, കരുൺ ശർമ, റിഷി ധവാൻ, എസ്.അരവിന്ദ്. ധവാൽ കുൽക്കർണി, റുഷ് കലാരിയ, ഗുർകീറത് സിങ്.

ത്രിദിന ടീം: ശിഖർ ധവാൻ (നായകൻ), അഭിനവ് മുകുന്ദ്, കരുൺ നായർ, ശ്രേയാസ് അയ്യർ, ബാബ അപരാജിത്, നമാൻ ഓജ, ജയന്ത് യാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, സ്രേയാസ് ഗോപാൽ, അഭിമന്യു മിഥുൻ, വരുൺ ആരോൺ, ഈശ്വർ പാണ്ഡെ, ഷെൽഡൺ ജാക്‌സൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP