Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടുത്ത ലോകക്കപ്പിൽ സഞ്ജു സാംസൺ കളിക്കുമോ? സൗരവ് ഗാംഗുലിയുടെ വോട്ട് കേരളാ താരത്തിന് തന്നെ

അടുത്ത ലോകക്കപ്പിൽ സഞ്ജു സാംസൺ കളിക്കുമോ? സൗരവ് ഗാംഗുലിയുടെ വോട്ട് കേരളാ താരത്തിന് തന്നെ

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ് കളിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് സഞ്ജു വി സാംസൺ. എന്നാൽ സഞ്ജുവിന്റെ മുന്നിൽ വഴികൾ അടഞ്ഞിട്ടില്ലെന്നും ഇനിയും അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. ഈ പ്രതീക്ഷകൾക്ക് ശക്തിപകർന്ന് സൗരവ് ഗാംഗുലി രംഗത്തെത്തി. എക്കാലവും യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ മടികാട്ടിയിട്ടില്ലാത്ത ദാദയുടെ ടീമിൽ സഞ്ജുവിനും ഇടമുണ്ട്.

അടുത്ത ലോകകപ്പിനുള്ള 30 അംഗ ഇന്ത്യൻ ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തണമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഒരു സ്പോർട്സ് ചാനലിന് വേണ്ടി സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു സാംസണിനെയും ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ ധോണിക്ക് പുറമേ വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീം ദാദയിലെത്തിയത്.

എന്നാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറായല്ല, സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ആയി തന്നെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. അടുത്ത ഫെബ്രുവരിയിലും മാർച്ചിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമായാണ് ലോകകപ്പ്. അപ്പോഴേക്കും സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP