Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതീക്ഷകളുമായി സഞ്ജു ഇംഗ്ലണ്ടിലേക്ക്; ഇത് സ്വപ്നസാക്ഷാത്കാരമെന്ന് മാതാപിതാക്കൾ

പ്രതീക്ഷകളുമായി സഞ്ജു ഇംഗ്ലണ്ടിലേക്ക്; ഇത് സ്വപ്നസാക്ഷാത്കാരമെന്ന് മാതാപിതാക്കൾ

തിരുവനന്തപുരം: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സഞ്ജു വി സാംസൺ യാത്ര തിരിച്ചു. രാവിലെ തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പോയ സഞ്ജു വൈകുന്നേരം മറ്റ് കളിക്കാരായ കരൺ ശർമ്മയ്ക്കും ധവാൽ കുൽകർണിക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.

നന്നായി കളിക്കാൻ കഴിയണമെന്ന് പ്രർത്ഥിക്കുന്നതായും സ്വപ്നസാക്ഷാകാരമാണെന്നും സഞ്ജുവിന്റെ മാതാപിതാക്കൾ പറഞ്ഞു. രാവിലെ 7.15 ടെ വിഴിഞ്ഞത്തെ വീട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാണ് സഞ്ജു വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെത്തിയ സഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാൻ ആരാധകരുടെ തിരക്കായിരുന്നു.

ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ മലയാളിയും ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് സഞ്ജു. അഞ്ച് ഏകദിനവും ഒരു ടെസ്റ്റമടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം ഈ മാസം 25 നാണ്. ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ തോൽവി കണക്കിലെടുത്ത് ഏകദിന മത്സരത്തിൽ പുതിയ താരങ്ങളെ പരീക്ഷിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ത്യൻ എ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിന് തന്നെയാകും കൂടുതൽ സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP