Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരുഷ ക്രിക്കറ്റിൽ ചരിത്രം കുറിക്കാൻ സാറ ടൈലർ; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ പുരുഷ ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ വനിതാ താരമാകാൻ ഒരുങ്ങുന്നു

പുരുഷ ക്രിക്കറ്റിൽ ചരിത്രം കുറിക്കാൻ സാറ ടൈലർ; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ പുരുഷ ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ വനിതാ താരമാകാൻ ഒരുങ്ങുന്നു

ലണ്ടൻ: പുരുഷ ക്രിക്കറ്റിൽ ഒരു പുതിയ ചരിത്രം പിറക്കാൻ പോകുകയാണ്. പുരുഷന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ഇനി ഒരു പെൺപുലിയും വരികയാണ്. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറായ സാറാ ടൈലറാണ് പുരുഷ ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ വനിതാ താരമാകാൻ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയൻ എ ഗ്രേഡ് ക്രിക്കറ്റ് മത്സരത്തിലാണ് സാറ അരങ്ങേറാൻ ഒരുങ്ങുന്നത്.

26 വയസുള്ള സാറ ഓസ്‌ട്രേലിയയിലെ നോർത്തൻ ഡിസ്ട്രിക്റ്റിന് വേണ്ടിയാണ് മത്സരരിക്കുന്നത്. പോർട്ട് അഡ്‌ലെയ്ഡിനോടാണ് സാറ മത്സരിക്കാൻ ഇറങ്ങുന്നത്. ഐസിസിയുടെ ഈ വർഷത്തെ വനിതാ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരിയാണ് സാറ. ഓസ്‌ട്രേലിയൻ വനിതാ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി (101) നേടിയിരുന്നു സാറ.

ഇംഗ്ലണ്ട് വനിതാ ടീമിനായി 98 ഏകദിനങ്ങളിലും 73 ട്വന്റി20 മത്സരത്തിലും കളിച്ച സാറ ബാറ്റിങ് ഓർഡറിൽ 8ാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങാറ്. 1987ൽ ക്രിക്കറ്റ് തുടങ്ങിയ ശേഷം ഇതുവരെ ഒരു വനിതാ താരവും പുരുഷ ക്രിക്കറ്റ് ടൂർണമെന്റിൽ ഇതുവരെ കളിച്ചിട്ടില്ല.

2006-07 സീസണിൽ മുൻ ഓസ്‌ട്രേലിയൻ വനിതാ പേസറായിരുന്ന കാതറിൻ ഫിറ്റ്്‌സ്പാട്രിക് ഒരു ട്വന്റി20യിൽ കളിച്ചിരുന്നെങ്കിലും ഇത് മത്സര വിഭാഗത്തിൽ ആയിരുന്നില്ല. സൗത്ത് ഓസ്‌ട്രേലിയ എലൈറ്റ് മെൻസ് ചാമ്പ്യൻഷിപ്പിൽ നോർത്തേൺ ഡിസ്ട്രിക്ട്‌സിനായാണ് സാറ ഇറങ്ങുക. ആദ്യ മത്സരം പോർട്ട് അഡ്‌ലൈഡിനെതിരെയാണ്.

ആദ്യമായി പുരുഷ ടീമിൽ മത്സരിക്കുന്നു എന്നതിൽ ഇനിക്ക് വലിയ ധാരണയൊന്നും ഇല്ല. പക്ഷെ ഞാൻ ആയിരിക്കില്ല അവസാനത്തെ വനിത എന്നതിൽ എനിക്ക് തീർച്ചയുണ്ടെന്നും സാറ ടെയ്‌ലർ പറയുന്നു. ഇതിന് മുൻ ഇംഗ്ലണ്ടിലും താൻ പുരുഷ ടീമിൽ മത്സരത്തിന് ഇറങ്ങിയിട്ടുണ്ടെന്ന് സാറ പറയുന്നു. ഇതിന് പുറമേ വനിതകൾക്കായുള്ള ബിഗ്‌ബാഷ് ക്രിക്കറ്റ് ടൂർണമെന്റിലും സാറ മത്സരിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP