Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്താ കൊമ്പുണ്ടോ? എല്ലാ ടീമുകളേയും ഒരുപോലെ കാണാൻ ക്രിക്കറ്റ് കൗൺസിൽ പഠിക്കണം; കടുത്ത ചൂടിൽ ഇന്ത്യ മാത്രം അബുദാബിയിൽ കളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പാക് നായകൻ സർഫ്രാസ് അഹമ്മദ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്താ കൊമ്പുണ്ടോ? എല്ലാ ടീമുകളേയും ഒരുപോലെ കാണാൻ ക്രിക്കറ്റ് കൗൺസിൽ പഠിക്കണം; കടുത്ത ചൂടിൽ ഇന്ത്യ മാത്രം അബുദാബിയിൽ കളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പാക് നായകൻ സർഫ്രാസ് അഹമ്മദ്

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: എഷ്യാ കപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നുവെന്ന് പാക് നായകൻ സർഫ്രാസ് അഹമ്മദ്. ദുബായിലും അബുദാബിയിലുമാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. അസഹനീയമായ ചൂടിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുക ടീമുകളെ സംബന്ധിച്ച് കഠിനമാണ്. കളിക്കിടയിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടിക്കുന്നു എന്ന് പാക്ക് നായകൻ പറയുന്നു.ഇന്ത്യയ്ക്കായാലും പാക്കിസ്ഥാനായാലും മറ്റ് ടീമിനായാലും കാര്യങ്ങൾ ഒരുപോലെയാവണം. അബുദാബിയിൽ മത്സരങ്ങൾ നടക്കുന്നുണ്ട് എങ്കിൽ ഇന്ത്യയടക്കം എല്ലാ ടീമുകളും അബുദാബിയിൽ കളിച്ചിരിക്കണം. എന്താണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്ന് സർഫ്രാസ് പറയുന്നു.

സാങ്കേതികമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയർ. എന്നാൽ പാക്കിസ്ഥാനെ ഇന്ത്യയിൽ കളിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാവാതിരുന്നതോടെ വേദി മാറ്റേണ്ടി വരികയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ചാൽ കൂടുതൽ കാണികൾ കാണുവാൻ എത്തുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ഇന്നാണ് ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ പാക് പോരാട്ടം. ഇരുടീമുകളും ഹോങ്കോങിനെ തോൽപ്പിച്ച് നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക പുറത്തായതോടെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും യോഗ്യത നേടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP