Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരുമില്ലാത്ത സമയത്ത് അയാളെന്റെ അരയിൽ കടന്നുപിടിച്ചു! എന്റെ മാറിടത്തിലേക്ക് കൈകൾ കൊണ്ടുവന്നു; ആകെ പേടിച്ചരണ്ട ഞാൻ നിലവിളിച്ചു! ഒരു ശ്രീലങ്കക്കാരൻ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പൊലീസിൽ പരാതി നൽകുമെന്നും ഞാൻ ഓർമിപ്പിച്ചു; മുൻ ക്രിക്കറ്റർ അർജ്ജുന രണതുംഗയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി; മീ ടൂ ക്യാമ്പയിൻ ക്രിക്കറ്റിലേക്കും വരവറിയിച്ചു

ആരുമില്ലാത്ത സമയത്ത് അയാളെന്റെ അരയിൽ കടന്നുപിടിച്ചു! എന്റെ മാറിടത്തിലേക്ക് കൈകൾ കൊണ്ടുവന്നു; ആകെ പേടിച്ചരണ്ട ഞാൻ നിലവിളിച്ചു! ഒരു ശ്രീലങ്കക്കാരൻ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പൊലീസിൽ പരാതി നൽകുമെന്നും ഞാൻ ഓർമിപ്പിച്ചു; മുൻ ക്രിക്കറ്റർ അർജ്ജുന രണതുംഗയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി; മീ ടൂ ക്യാമ്പയിൻ ക്രിക്കറ്റിലേക്കും വരവറിയിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മീ ടൂ ക്യാമ്പയിൻ രാജ്യങ്ങളുടെ അതിരുകൾ ഭേദിച്ച് കത്തിപ്പടരുന്നു. ശീലങ്കയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഇന്ത്യൻ യുവതിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു വിമാനത്തിലെ ജീവനക്കാരിയുടെ (ഫ്ളൈറ്റ് അറ്റൻഡന്റ്) ആരോപണം. പോസ്റ്റിൽ ജീവിതത്തിൽ താൻ നേരിട്ട മറ്റു പീഡനങ്ങളെക്കുറിച്ചും യുവതി വ്യക്തമാക്കുന്നു.

ശ്രീലങ്കൻ ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് സംഭവം നടക്കുന്നത്. ഹോട്ടലിൽ വെച്ച് രണതുംഗ യുവതിയുടെ അരയിൽ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് സഹായത്തിനായി ഹോട്ടൽ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാൽ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാർ കൈയൊഴിയുകയായിരുന്നുവെന്നും യുവതി എഫ്ബി പോസ്റ്റിൽ പറയുന്നു.

1996 ലോകകപ്പിൽ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റിൽ നിന്ന് 5105 റൺസും 269 ഏകദിനങ്ങളിൽ നിന്ന് 7456 റൺസും രണതുംഗയുടെ അക്കൗണ്ടിലുണ്ട്. ശ്രീലങ്ക ഫ്രീഡം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ 54-കാരനായ രണതുംഗ പിന്നീട് ഡെമോക്രാറ്റിക് നാഷണൽ അലയൻസിൽ ചേരുകയായിരുന്നു.

യുവതിയുടെ പോസ്റ്റിന്റെ പൂർണ രൂപം

ഹോട്ടൽ ജുഹു സെന്ററിലെ എലിവേറ്ററിൽ വെച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവർത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. തുടർന്ന് റൂമിൽ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവൾ പറഞ്ഞു. അവളുടെ സുരക്ഷ ആലോചിച്ച് ഞാനും കൂടെപ്പോകാൻ തീരുമാനിച്ചു. ഹോട്ടൽ റൂമിലെത്തിയപ്പോൾ ഞങ്ങൾക്ക് കഴിക്കാൻ മദ്യം തന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയിൽ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവർ ഏഴു പേരുണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും. റൂമിന്റെ വാതിൽ അടച്ച് ചെയ്ൻ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയർക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാൻ അവളോട് പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് ആരാധികയായ അവൾ താരങ്ങളെ കണ്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു. അവിടെയുള്ള നീന്തൽക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവൾ. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവളെ കണ്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്‌ച്ചക്ക് അപ്പുറവുമായിരുന്നു.

പെട്ടെന്ന് രണതുംഗ എന്റെ അരയിൽ കടന്നുപിടിച്ചു. എന്റെ മാറിടത്തിലേക്ക് കൈകൾ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ട ഞാൻ നിലവിളിച്ചു. അയാളുടെ കാലിലും കാൽപാദത്തിലുമെല്ലാം എനിക്ക് കഴിയുംവിധം ചവിട്ടി വേദനിപ്പിച്ചു. ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ഞാൻ ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരൻ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പൊലീസിൽ പരാതി നൽകുമെന്നും ഞാൻ ഓർമിപ്പിച്ചു. കിട്ടിയ അവസരത്തിൽ അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാൻ റിസപ്ഷനിലേക്ക് ഓടി. എന്നാൽ 'ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ' എന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി. അവരെന്ന സഹായിച്ചതുമില്ല. യുവതി ഫേസ്‌ബുക്കിൽ എഴുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP