Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുണയായത് ലോകകപ്പിലെ നാല് കളിയിലും ഓപണറായി ഇറങ്ങി വെടിക്കെട്ട് തുടക്കം: ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറി ഷെഫാലി വർമ; മിതാലിക്ക് ശേഷം നേട്ടത്തിലെത്തുന്ന താരമായി ഇന്ത്യയുടെ ലേഡി സെവാഗ്

തുണയായത് ലോകകപ്പിലെ നാല് കളിയിലും ഓപണറായി ഇറങ്ങി വെടിക്കെട്ട് തുടക്കം: ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറി ഷെഫാലി വർമ; മിതാലിക്ക് ശേഷം നേട്ടത്തിലെത്തുന്ന താരമായി ഇന്ത്യയുടെ ലേഡി സെവാഗ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യയുടെ പുതിയ വനിതാ ബാറ്റിങ് സെൻസേഷൻ ഷെഫാലി വർമയ്ക്ക് നേട്ടം. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങ് ബാറ്റിങിൽ ഷെഫാലി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലൻഡിന്റെ സൂസി ബെയ്റ്റ്സാണ് രണ്ടാം സ്ഥാനത്തുള്ളത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റൺസ് ഇന്ത്യൻ ഓപ്പണർ നേടിയത്. ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യയ്ക്കാരിയാണ് ഷെഫാലി. നേരത്തെ മിതാലി രാജ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമുണ്ട്. ബൗളർമാരുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് മുന്നിൽ. ഇന്ത്യയുടെ ദീപ്തി ശർമ അഞ്ചാം സ്ഥാനത്തും രാധ യാദവ് ഏഴാം സ്ഥാനത്തും പൂനം യാദവ് എട്ടാം സ്ഥാനത്തുമുണ്ട്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷം പഴക്കമുള്ള റെക്കോർഡും ഈ ഇന്ത്യൻ വനിതാ താരത്തിന് കഴിഞ്ഞിരുന്നു. അന്തർദേശീയ മത്സരത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം അംഗം ഷഫാലി വർമ്മയാണ്. കഴിഴിഞ്ഞ വർശഷം വെസ്റ്റിൻഡീസിനെതിരായുള്ള ടി 20 മൽസരത്തിലാണ് വനിതാ താരത്തിന്റെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതും.

49 പന്തിൽ 73 റൺസ് നേട്ടവുമായാണ് ഷഫാലി സച്ചിനെ മറികടന്നതും. 4 സിക്‌സുകളുടെയും 6 ബൗണ്ടറികളും അടക്കമാണ് ഷഫാലിയുടെ നേട്ടം. 16 വർഷവും 214 ദിവസവും പ്രായമുള്ളപ്പോൾ സച്ചിൻ ടെണ്ടുൽക്കർ സ്ഥാപിച്ച റെക്കോർഡാണ് 30 വർഷങ്ങൾക്ക് ഇപ്പുറം 15 വർഷവും 285 ദിവസവും പ്രായമുള്ളപ്പോൾ ഷെഫാലി തകർത്തതും ഏറെ ശ്രദ്ധേയമാണ്. ലോകകപ്പിൽ നാലിൽ നാല് വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിലേക്ക് കുതിച്ചപ്പോൾ നിർണായക സാന്നിധ്യമായി ഷെഫാലി മാറി. ഓപണറായി ഇറങ്ങി വെടിക്കെട്ട് തുടക്കമാണ് നാല് മത്സരങ്ങളിലും ഈ 16കാരി പുറത്തെടുത്തത് ഏറെ ശ്രദ്ധേയമാണ്.

ലോകകപ്പിലെ നാല് ഇന്നിങ്സുകളിൽ നിന്നായി 161 റൺസാണ് ഷെഫാലി അടിച്ചെടുത്തത്. 40.25 ആവറേജും 161 റൺസ് സ്ട്രൈക്ക് റേറ്റുമാണ് കൗമാരക്കാരിക്കുള്ളത്. 18 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നായി 28.52 ശരാശരിയിൽ 146.96 റൺസ് പ്രഹര ശേഷിയോടെ 485 റൺസ് ഷെഫാലി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോണും നേട്ടം സ്വന്തമാക്കി. ബൗളിങ് പട്ടികയിൽ താരം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതിൽ സോഫിയുടെ പങ്ക് നിർണായകമായിരുന്നു. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം കാണാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP