Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയോടുള്ള സ്‌നേഹത്തിനു പിന്നാലെ ട്വന്റി 20 മത്സരത്തിലെ തോൽവിയും; ലോകകപ്പിനുശേഷം അഫ്രീദിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും

ഇന്ത്യയോടുള്ള സ്‌നേഹത്തിനു പിന്നാലെ ട്വന്റി 20 മത്സരത്തിലെ തോൽവിയും; ലോകകപ്പിനുശേഷം അഫ്രീദിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും

കറാച്ചി: ഇന്ത്യയോടുള്ള സ്‌നേഹത്തെക്കുറിച്ചു പറഞ്ഞതിനു പിന്നാലെ ട്വന്റി 20 ലോകകപ്പിൽ തോൽക്കുക കൂടി ചെയ്തതോടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ തൊപ്പി തെറിക്കുമെന്ന് ഉറപ്പായി. ലോകകപ്പിനുശേഷം ഷാഹിദ് അഫ്രീദിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാക് ക്രിക്കറ്റ് ബോർഡാണു സൂചന നൽകിയത്.

ലോകകപ്പിനുശേഷം വിരമിക്കുമെന്ന് അഫ്രീദി സൂചന നൽകിയിട്ടുണ്ടെന്നാണു പിസിബി ചെയർമാൻ ഷഹരിയാർ ഖാൻ പറഞ്ഞത്. കൊൽക്കത്തയിൽനിന്നു തിരിച്ചെത്തി ലാഹോറിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

വിരമിക്കാൻ തയാറായില്ലെങ്കിലും അദ്ദേഹത്തെ ടീമിൽ നിലനിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കുമെന്നും ഷഹര്യാർ ഖാൻ പറഞ്ഞു. എന്നാൽ അഫ്രീദിക്കു പകരം നായകസ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. നായകനു പുറമേ പരിശീലക സ്ഥാനത്തും ലോകകപ്പിനുശേഷം മാറ്റമുണ്ടാകുമെന്നു ഷഹര്യാർ ഖാൻ സൂചന നൽകിയിട്ടുണ്ട്. നിലവിലെ പരിശീലകൻ വഖാർ യൂനിസിന്റെ കാലാവധി ജൂണിൽ അവസാനിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP