Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ പഴയ വസന്തം വീണ്ടും വരുന്നോ? സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിൽ വിരമിച്ച കളിക്കാർക്കായി ട്വന്റി 20 ക്രിക്കറ്റ് ലീഗ് വരുന്നു

ആ പഴയ വസന്തം വീണ്ടും വരുന്നോ? സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിൽ വിരമിച്ച കളിക്കാർക്കായി ട്വന്റി 20 ക്രിക്കറ്റ് ലീഗ് വരുന്നു

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്ത് എക്കാലത്തെയും വിലയേറിയ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും ഷെയ്ൻ വോണും. ഈ ഇതിഹാസ താരങ്ങൾ വീണ്ടും ബാറ്റും പന്തുമേന്തി കളിക്കളത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച കളിക്കാരെ ഉൾപ്പെടുത്തി ട്വന്റി 20 ക്രിക്കറ്റ് ലീഗ് തുടങ്ങുന്നു എന്നാണ് റിപ്പോർട്ട്. സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിലാണ് പുതിയ ലീഗ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തുവിട്ടത് ഒരു ഓസ്‌ട്രേലിയൻ ദിനപത്രമാണ്.

പുതിയ ലീഗിനായി സച്ചിനും വോണും 28 മുൻ താരങ്ങളെ സമീപിച്ചതായും ഒരു മത്സരത്തിൽ 25,000 യുഎസ് ഡോളർ വീതം താരങ്ങൾക്ക് ലഭ്യമാകും വിധത്തിലാണ് ലീഗ് ഒരുക്കുന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു. 42 മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 15 ട്വന്റി 20 മത്സരങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് മൽസരങ്ങൾ നടക്കുക. ആദ്യ പതിപ്പ് ഈ വർഷം സെപ്റ്റംബറിൽ യുഎസിൽ അരങ്ങേറുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മുൻ താരങ്ങളായ ബ്രറ്റ്‌ലീ,റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, ഗ്രെൻ മെഗ്രാത്ത്, ആൻഡ്രൂ ഫ്രിൻഡോഫ് ,ജാക്വസ് കല്ലിസ് തുടങ്ങിയവർ കരാർ ഒപ്പിടാൻ തീരുമാനിച്ചവരിൽ ചിലരാണെന്നും പത്രം പറയുന്നു. റിപ്പോർട്ടിനോട് ഇതിഹാസ താരങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല. ലോകത്തെ വൻകിട താരങ്ങൾ അണിനിരത്ത് പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങിയാൽ അത് വേഗം ഹിറ്റാകുമെന്ന കാര്യം ഉറപ്പാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP