Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് തോന്നുന്നത് രോഹിത് നന്നായി തന്നെ കളിക്കുന്നു എന്നാണ്; അവസാന മാച്ചിലും അവൻ നന്നായി കളിച്ചിരുന്നു; ഒരു നല്ല ഇന്നിങ്സ് മതി, എല്ലാ പ്രശ്നവും അവസാനിക്കാൻ; രോഹിത് ശർമ്മക്ക് കട്ട സപ്പോർട്ടുമായി ശിഖർ ധവാൻ

എനിക്ക് തോന്നുന്നത് രോഹിത് നന്നായി തന്നെ കളിക്കുന്നു എന്നാണ്; അവസാന മാച്ചിലും അവൻ നന്നായി കളിച്ചിരുന്നു; ഒരു നല്ല ഇന്നിങ്സ് മതി, എല്ലാ പ്രശ്നവും അവസാനിക്കാൻ; രോഹിത് ശർമ്മക്ക് കട്ട സപ്പോർട്ടുമായി ശിഖർ ധവാൻ

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയിൽ എത്തിയത് മുതൽ ഫോമില്ലായ്മയിൽ ഉഴറുന്ന രോഹിത് ശർമ്മക്ക് പിന്തുണയുമായി സഹതാരം ശിഖർ ധവാൻ രംഗത്ത്. അവന്റെ ഫോമിന് പ്രശ്നമൊന്നുമില്ലെന്നും ഒരു നല്ല ഇന്നിങ്സ് മതി, എല്ലാ പ്രശ്നവും അവസാനിക്കാനെന്നും ശിഖർ ധവാൻ പറഞ്ഞു.

'എനിക്ക് തോന്നുന്നത് രോഹിത് നന്നായി തന്നെ കളിക്കുന്നു എന്നാണ്. അവസാന മാച്ചിലും അവൻ നന്നായി കളിച്ചിരുന്നു. നിർഭാഗ്യവശാൽ ഔട്ടായി. പക്ഷെ അവന്റെ ബാറ്റിങ് മോശമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ചാമ്പ്യൻസ് ട്രോഫി മുതൽ അവൻ നന്നായി തന്നെയാണ് കളിക്കുന്നത്.' രോഹിത് പറയുന്നു.

'ചിലപ്പോൾ റൺസ് സ്‌കോർ ചെയ്യാൻ പറ്റിയെന്ന് വരില്ല. അവന്റെ ഫോമിന് പ്രശ്നമൊന്നുമില്ല. ഒരു നല്ല ഇന്നിങ്സ് മതി, എല്ലാ പ്രശ്നവും അവസാനിക്കാൻ'. ധവാൻ കൂട്ടിച്ചേർക്കുന്നു.

ആദ്യ രണ്ട് ഏകദിനത്തിലും രോഹിതിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇത് ആരാധകരിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ന് മൂന്നാം മൽസരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP