Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു ഷൊയ്ബ് മാലിക് വിരമിക്കുന്നു 

ഷാർജ: പാക് ഓൾറൗണ്ടർ ഷൊയ്ബ് മാലിക് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നു. ഷാർജയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് മാലിക്കിന്റെ വിരമിക്കൽ പ്രഖ്യാപനം.

ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറയുകയാണെന്നു മാലിക് അറിയിച്ചു. യുവതാരങ്ങൾക്കു കൂടുതൽ അവസരം ലഭിക്കുന്നതിനും 2019 ലോകകപ്പ് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമാണ് വിരമിക്കുന്നതെന്നു മാലിക് പറഞ്ഞു.

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മാലിക്ക് ഇംഗ്ലണ്ടിനെതിരേ യുഎഇയിൽ നടക്കുന്ന പരമ്പരയിലൂടെ പാക് ടെസ്റ്റ് ടീമിലെത്തിയത്. ആ ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടി മാലിക് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു. 35 ടെസ്റ്റിൽ പാക് ക്യാപ് അണിഞ്ഞ മാലിക് മൂന്നു സെഞ്ചുറിയും എട്ടു അർധസെഞ്ചുറിയും ഉൾപ്പെടെ 1860 റൺസ് നേടി. 29 വിക്കറ്റുകളും സ്വന്തമാക്കി. 227 ഏകദിനങ്ങൾ കളിച്ച മാലിക് 34.62 ശരാശരിയിൽ 5990 റൺസും 147 വിക്കറ്റുകളും നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP