Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

`ഇതുവരെ ഞാൻ ചിത്രത്തിൽ ഇല്ലായിരുന്നു`; ഇനി എനിക്ക് സിലക്ടർമാരുമായി സംസാരിക്കണം; ധോണിയുടെ വിരമിക്കലിൽ ഉടൻ തീരുമാനമെന്ന് സൗരവ് ഗാംഗുലി; ധോണിക്ക് പറയാനുള്ളതും കേൾക്കുമെന്നും മുൻ നായകൻ; ഇന്ത്യ-പാക്കിസ്ഥാൻ പരമ്പരകൾ ബിസിസിഐയും പിസിബിയും മാത്രം വിചാരിച്ചാൽ നടക്കില്ലെന്നുംനിയുക്ത ബിസിസിഐ പ്രസിഡന്റ്

`ഇതുവരെ ഞാൻ ചിത്രത്തിൽ ഇല്ലായിരുന്നു`;  ഇനി എനിക്ക് സിലക്ടർമാരുമായി സംസാരിക്കണം;  ധോണിയുടെ വിരമിക്കലിൽ ഉടൻ തീരുമാനമെന്ന് സൗരവ് ഗാംഗുലി; ധോണിക്ക് പറയാനുള്ളതും കേൾക്കുമെന്നും മുൻ നായകൻ; ഇന്ത്യ-പാക്കിസ്ഥാൻ പരമ്പരകൾ ബിസിസിഐയും പിസിബിയും മാത്രം വിചാരിച്ചാൽ നടക്കില്ലെന്നുംനിയുക്ത ബിസിസിഐ പ്രസിഡന്റ്

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത:ഇന്ത്യൻ ടീമിലെ ധോനിയുടെ ഭാവി തീരുമാനിക്കാനൊരുങ്ങുകയാണ് പുതിയ ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലി. ഈ മാസം 23-നാണ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.ധോനിയുടെ ഭാവി സംബന്ധിച്ച് 24-ന് സെലക്ടർമാരുമായി ചർച്ച നടത്തുമെന്നും അതിനുശേഷം ഈ വിഷയത്തിൽ മറുപടി നൽകാമെന്നും ഗാംഗുലി പ്രതികരിച്ചു. ഇക്കാര്യത്തിൽ സെലക്ടർമാരുടെ അഭിപ്രായത്തിനൊപ്പം ധോനിക്ക് എന്താണ് പറയാനുള്ളത് എന്നുകൂടി അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിനെ നയിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. അന്ന് ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയാണ് പാക്കിസ്ഥാനെ ദാദയുടെ മെൻ ഇൻ ബ്ലൂ നാണംകെടുത്തിയത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം അതേ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ തലതൊട്ടപ്പനാകുമ്പോൾ നേരിട്ട ചോദ്യവും അതേക്കുറിച്ച് തന്നെയായിരുന്നു. എപ്പോഴാണ് പാക്കിസ്ഥാനും ഇന്ത്യയും ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതെന്നംു ബൈലാറ്ററൽ പരമ്പരകൾ കളിക്കുന്നത് എന്നുമായിരുന്നു മാധ്യമപ്രവർത്തകർ നിയുക്ത ബിസിസിഐ പ്രസിഡന്റിനോട് ചോദിച്ചത്.

ഇന്ത്യ പാക്കിസ്ഥാൻ പരമ്പരകൾ പുനരാരംഭിക്കണം എന്ന് ബിസിസിഐയും പിസിബിയും മാത്രം തീരുമാനിച്ചാൽ നടക്കുന്നകാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കണമെങ്കിൽ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി പറഞ്ഞത്.ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര തുടങ്ങുമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടുമാണു ചോദിക്കേണ്ടത്. ഇരുവരുടെയും അനുമതിയോടെ മാത്രമേ മൽസരങ്ങൾ ആരംഭിക്കാൻ സാധിക്കൂ. അതിനാൽ ചോദ്യത്തിന് ഉത്തരം നൽകാനാകില്ല ഗാംഗുലി പറഞ്ഞു.

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ടീം സർക്കാരിന്റെ അനുമതിയോടെ തീരുമാനിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP