Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധികാരികം സമ്പൂർണം; ഗാന്ധി-മണ്ഡേല പരമ്പര തൂത്തുവാരി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സമ്പൂർണ വിജയം നേടുന്നത് ആദ്യം; ഇന്നിങ്‌സ് വിജയം ബൗളിങ് മികവിൽ; കളിയിലെ കേമനും പരമ്പരയുടെ താരമായതും ഹിറ്റ്മാൻ രോഹിത് ശർമ്മ; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് കോലിപ്പട

ആധികാരികം സമ്പൂർണം; ഗാന്ധി-മണ്ഡേല പരമ്പര തൂത്തുവാരി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സമ്പൂർണ വിജയം നേടുന്നത് ആദ്യം; ഇന്നിങ്‌സ് വിജയം ബൗളിങ് മികവിൽ; കളിയിലെ കേമനും പരമ്പരയുടെ താരമായതും ഹിറ്റ്മാൻ രോഹിത് ശർമ്മ; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് കോലിപ്പട

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങൾ ഉള്ള ഗാന്ധി-മണ്ഡേല പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ ഇന്ത്യയുടെ വിജയം സമ്പൂർണമായിരുന്നു. ബാറ്റിംഗിൽ രോഹിതും രഹാനയും ജഡേജയും മിന്നിയപ്പോൾ ഇന്ത്യയുടെ പേസ് നിര അക്രമകാരികളായി. മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ബാറ്റസ്ന്മാരെ വെള്ളം കുടുപ്പിച്ച പ്രകടനമായിരുന്നു ഷമിയും ഉമേഷും പുറത്തെടുത്തത്. ഇന്നിങ്‌സിനും 202 റൺസിനുമാണ് ഇന്ത്യയുടെ വിജയം. 48 ഓവറിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ കശക്കിയെറിഞ്ഞു.

തലേന്നത്തെ സ്‌കോറിനോട് ഒരു റൺ മാത്രമെ ആതിഥേയർക്ക് ചേർക്കാൻ സാധിച്ചുള്ളു. അരങ്ങേറ്റക്കാരൻ ഷഹബാസ് നദീമാണ് രണ്ടു വിക്കറ്റും സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ 212 റൺസ് നേടിയ ഹിറ്റ്മാൻ ആണ് കളിയിലെ കേമനും പരമ്പരുയുടെ താരവും. സമ്പൂർണ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 120 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

335 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിലും തകർന്നടിഞ്ഞു.നാലം ദിനം 132റൺസിലാണ് ആതിഥേയർ ബാറ്റിങ് ആരംഭിച്ചത്. ഡിബ്രുയിനും(30) ലുംഗി എൻഗിഡിയുമാണ് പുറത്തായ ബാറ്റ്‌സ്മാന്മാർ. ആന്റിച്ച് നോർജെയെ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.. സ്‌കോർ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 133

ആദ്യ ഇന്നിങ്‌സിന്റെ തനിയാവർത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സും. ആദ്യ ആറ് ബാറ്റ്‌സ്മാന്മാരിൽ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ഡീൻ എൽഗാർ(16) മാത്രം. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നൽകിയത്.

ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററായ സുബൈൽ ഹംസയെ(0) ഷമി ബൗൾഡാക്കി. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയിലായി. വാലറ്റത്ത് ജോർജ് ലിൻഡെയും(27), ഡെയ്ൻ പെഡിറ്റും(23), ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തിൽപോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP