Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റ് ഗ്രൗണ്ടിലെ ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ നാണം കെട്ട തോൽവി; ബംഗ്ലാദേശിനോട് തോറ്റത് 137 റൺസിന്; ബംഗ്ല ജയം മുഷ്ഫിഖർ റഹിമിന്റെ തകർപ്പൻ സെഞ്ച്വറിയിൽ

ക്രിക്കറ്റ് ഗ്രൗണ്ടിലെ ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ നാണം കെട്ട തോൽവി; ബംഗ്ലാദേശിനോട് തോറ്റത് 137 റൺസിന്; ബംഗ്ല ജയം മുഷ്ഫിഖർ റഹിമിന്റെ തകർപ്പൻ സെഞ്ച്വറിയിൽ

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. ശ്രീലങ്ക ബംഗ്ലാദേശിനോട് 137 റൺസിനാണ് തോറ്റത്. സെഞ്ചുറി നേട്ടത്തോടെ ബംഗ്ലാദേശ് ഇന്നിങ്ങ്‌സിനു അടിത്തറ പാകിയ മുൻ നായകൻ മുഷ്ഫിഖുർ റഹിമിന്റെ (144) ഇന്നിങ്ങ്‌സാണു ബംഗ്ലാദേശ് വിജയത്തിൽ നിർണായകമായത്. മുഹമ്മദ് മിഥുൻ 63 റൺസെടുത്തു. മുസ്താഫിസുർ റഹ്മാൻ, മഷ്‌റഫെ മുർത്താസ, മെഹദി ഹസൻ എന്നിവർ രണ്ടു വിക്കറ്റ് നേട്ടത്തോടെ ബോളിങ്ങിൽ തിളങ്ങി. സ്‌കോർ ബംഗ്ലാദേശ് 49.3 ഓവറിൽ 261നു പുറത്ത്; ശ്രീലങ്ക35.2 ഓവറിൽ 124നു പുറത്ത്. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്‌ത്തി.

ആദ്യ ഓവറിൽത്തന്നെ ലിറ്റൻ ദാസിനെയും (പൂജ്യം) ഷാക്കിബ് അൽ ഹസനെയും (പൂജ്യം) മലിംഗ മടക്കിയതോടെ ബംഗ്ലാദേശിന്റെ തുടക്കം പാളി. രണ്ടാം ഓവറിൽ ലക്മലിന്റെ പന്ത് കയ്യിലിടിച്ച തമിം ഇഖ്ബാൽ റിട്ടയർഡ് ഹർട്ട് ആയി മടങ്ങിയതോടെ തകർച്ച നേരിട്ട ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റിൽ 131 റൺസ് ചേർത്ത മിഥുൻ , റഹിം കൂട്ടുകെട്ടാണു രക്ഷിച്ചത്.

പിന്നീട് ഇറങ്ങിയവർക്കു നിലയുറപ്പിക്കാനായില്ലെങ്കിലും മറുവശത്ത് ഉറച്ചു നിന്ന റഹിം മികച്ച ഫോമിൽ ബാറ്റ് വീശി. അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ നേടിയ റഹിം ബംഗ്ലാദേശിനു മാന്യമായ സ്‌കോർ ഉറപ്പാക്കിയശേഷമാണ് പുറത്തായത്. ഏകദിനത്തിൽ ബംഗ്ല താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ എന്ന റെക്കോർഡും റഹിം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ തകർന്ന ശ്രീലങ്കയ്ക്ക് പിന്നീടു കരകയറാനായില്ല. 29 റൺസെടുത്ത ബോളർ ദിൽറുവാൻ പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്‌കോറർ.ഇന്നു നടക്കുന്ന മൽസരത്തിൽ പാക്കിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP