Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോ റൂട്ടിന്റെ സെഞ്ച്വറിക്കു മറുപടി നൽകിയത് സംഗക്കാരയും തിരിമന്നെയും; ഇംഗ്ലണ്ടിനെതിരെ അനായാസ ജയത്തോടെ ശ്രീലങ്ക ക്വാർട്ടറിൽ; തുടർച്ചയായി രണ്ടാം സെഞ്ച്വറി നേടിയ സംഗക്കാര കളിയിലെ കേമൻ

ജോ റൂട്ടിന്റെ സെഞ്ച്വറിക്കു മറുപടി നൽകിയത് സംഗക്കാരയും തിരിമന്നെയും; ഇംഗ്ലണ്ടിനെതിരെ അനായാസ ജയത്തോടെ ശ്രീലങ്ക ക്വാർട്ടറിൽ; തുടർച്ചയായി രണ്ടാം സെഞ്ച്വറി നേടിയ സംഗക്കാര കളിയിലെ കേമൻ

വെല്ലിങ്ടൺ: ലോകകപ്പ് ക്രിക്കറ്റ് പൂൾ എ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 311 റൺ വിജലക്ഷ്യവുമായി ഇറങ്ങിയ ലങ്കക്കാർ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ കുമാർ സംഗക്കാരയുടെയും ഓപ്പണർ ലാഹിരു തിരിമന്നെയുടെയും മികവിലാണ് ഒമ്പതുവിക്കറ്റിന്റെ ജയം നേടിയത്. ജയത്തോടെ ലങ്ക ക്വാർട്ടർ ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്!ത ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 310 റൺസ് ശ്രീലങ്ക 47.2 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് മറികടന്നത്. തിരിമന്നെ 143 പന്തിൽ 139 റണ്ണും സംഗക്കാര 86 പന്തിൽ 117 റണ്ണുമെടുത്തു. സംഗക്കാരയാണ് മാൻ ഓഫ് ദ മാച്ച്.

ഓപ്പണിങ് വിക്കറ്റിൽ തിരിമന്നെ-ദിൽഷൻ സഖ്യം നേടിയ സെഞ്ചുറി കൂട്ടുകെട്ടും (100) രണ്ടാം വിക്കറ്റിൽ തിരിമാന്നെ-സംഗക്കാര സഖ്യം നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (212) ശ്രീലങ്കൻ വിജയം അനായാസമാക്കി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലും ശ്രീലങ്ക ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും തീർത്തിരുന്നു.

55 പന്തിൽ 44 റണ്ണെടുത്ത തിലകരത്‌നെ ദിൽഷനെ മാത്രമാണ് ഇംഗ്ലണ്ടിനു പുറത്താക്കാനായത്. മൊയിൻ അലിക്കാണ് വിക്കറ്റ്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു കരുത്തായത് സെഞ്ച്വറി നേടിയ ജോ റൂട്ടി(108 പന്തിൽ 121)ന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജോസ് ബട്‌ലർ (19 പന്തിൽ 39) ഇംഗ്ലണ്ടിന്റെ സ്‌കോർ 300 കടത്തി.

ഇയാൻ ബെൽ (49), ഇയാൻ മോർഗൻ (27), ജെയിംസ് ടെയ്‌ലർ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ലങ്കയെ തടയാൻ ഇതൊന്നും മതിയാകുമായിരുന്നില്ല. അമ്പത് ഓവർ പൂർത്തിയാക്കിയപ്പോൾ ആറിന് 309 എന്ന മികച്ച സ്‌കോറാണ് ഇംഗ്ലണ്ട് പടുത്തുയർത്തിയിരുന്നത്. ശ്രീലങ്കയ്ക്കു വേണ്ടി ലസിത് മലിംഗ, ലക്മൽ, ഏയ്ഞ്ചലോ മാത്യൂസ്, തിലകരത്‌നെ ദിൽഷൻ, രംഗന ഹെറാത്ത്, തിസര പെരേര എന്നിവർ ഓരോ വിക്കറ്റു വീഴ്‌ത്തി.

ന്യൂസിലൻഡിനോടും ഓസ്‌ട്രേലിയയോടും നേരത്തെ തോറ്റ ഇംഗ്ലണ്ടിന്റെ ക്വാർട്ടർ പ്രതീക്ഷകൾക്കാണ് ഇന്നത്തെ തോൽവി മങ്ങലേൽപ്പിച്ചത്. രണ്ടു പോയിന്റാണ് അവരുടെ ആകെ സമ്പാദ്യം. ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും എതിരെയാണ് ഇംഗ്ലണ്ടിന് ഇനി മൽസരമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP