Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊളംബോ ടെസ്റ്റിൽ ശ്രീലങ്ക 201 റൺസിന് പുറത്ത്; ഇഷാന്തിന് 5 വിക്കറ്റ്; രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കും തകർച്ച; ആദ്യ മൂന്നു വിക്കറ്റു വീണത് 10 റൺസ് തികയ്ക്കും മുമ്പ്

കൊളംബോ ടെസ്റ്റിൽ ശ്രീലങ്ക 201 റൺസിന് പുറത്ത്; ഇഷാന്തിന് 5 വിക്കറ്റ്; രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കും തകർച്ച; ആദ്യ മൂന്നു വിക്കറ്റു വീണത് 10 റൺസ് തികയ്ക്കും മുമ്പ്

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക 201 റൺസിനു പുറത്തായി. അഞ്ചു വിക്കറ്റെടുത്ത് ഇഷാന്ത് ശർമയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡ് ചലിക്കും മുമ്പ് രണ്ടാം പന്തിൽ തന്നെ ചേതേശ്വർ പൂജാര പുറത്തായി. ഏഴു റൺസ് ബോർഡിൽ എത്തിയപ്പോഴേക്കും മൂന്നു പേരാണ് കൂടാരം കയറിയത്. പൂജാര പൂജ്യത്തിനും ലോകേഷ് രാഹു രണ്ടു റൺസിനും അജിൻക്യ രഹാനെ നാലു റൺസിനും പുറത്തായി.

മഴയെത്തുടർന്നു മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്നുവിക്കറ്റിന് 21 റൺസ് എന്ന നിലയിലാണ്. 14 റൺസോടെ രോഹിത് ശർമയും ഒരു റണ്ണോടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. ഏഴുവിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോൾ 132 റൺസിന്റെ ലീഡുണ്ട്.

നേരത്തെ, 55 റൺസെടുത്ത കുശാൽ പെരേരയും 49 റൺസെടുത്ത രംഗണ ഹെറാത്തുമാണ് ലങ്കൻ നിരയെ 200 കടത്തിയത്. ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് നേടിയ രംഗണ ഹെരാത്ത്-കുശാൽ പെരേര സഖ്യം ലങ്കയെ ഫോളോ ഓണിൽനിന്നും രക്ഷിച്ചു. അമിത് മിശ്രയും സ്റ്റുവർട്ട് ബിന്നിയും രണ്ടു വിക്കറ്റുകൾ വീതം നേടി.

നേരത്തേ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 312 റൺസിനു അവസാനിച്ചിരുന്നു. പൂജാരയുടെ അപരാജിത സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 289 പന്തിൽനിന്നു 145 റൺസെടുത്ത പൂജാര പുറത്താകാതെ നിന്നു. 59 റൺസെടുത്ത അമിത് മിശ്രയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP