Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുംറയുടെ ഉജ്ജ്വല പ്രകടനത്തിൽ ജോഹാനസ്ബർഗിൽ തല ഉയർത്തി ഇന്ത്യ; രണ്ടാം നാൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 42 റൺസ് ലീഡ്

ബുംറയുടെ ഉജ്ജ്വല പ്രകടനത്തിൽ ജോഹാനസ്ബർഗിൽ തല ഉയർത്തി ഇന്ത്യ; രണ്ടാം നാൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 42 റൺസ് ലീഡ്

മറുനാടൻ മലയാളി ഡസ്‌ക്‌

ജൊഹാനസ്ബർഗ്: ബാറ്റസ്മാന്മാരോട് ക്രൂരത കാട്ടുന്ന പിച്ചിൽ അൽപം ആശ്വാസം കൊണ്ട് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർക്ക് ലീഡ്. ആദ്യ ഇന്നിങ്‌സിൽ ഏഴു റണ്‌സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം 49/1 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. 16 റണ്‌സ് നേടിയ ഓപ്പണർ പാർഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. ഫിലാൻഡറിനാണു വിക്കറ്റ്. മുരളി വിജയ്(13), കെ.എൽ.രാഹുൽ(16) എന്നിവർ ക്രീസിലുണ്ട്. മൂന്നു ദിവസവും ഒന്പതു വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ഇതേവരെ 42 റണ്‌സിന്റെ ലീഡാണുള്ളത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 187ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 194 റണ്‌സിന് ഓൾഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ആതിഥേയരുടെ ലീഡ് ഏഴു റണ്‌സിൽ ഒതുക്കിയത്. ഹാഷിം അംല(61), വെറോണ് ഫിലാൻഡർ(35), കാസിഗോ റബാദ എന്നിവർക്കു മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. ഇന്ത്യ വിട്ടുനൽകിയ 23 റണ്‌സാണ് ദക്ഷിണാഫ്രിക്കർ നിരയിലെ നാലാം ടോപ് സ്‌കോറർ.

ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള വാണ്ടറേഴ്‌സിലെ പിച്ചിൽ 6/1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ആരംഭിച്ചത്. പക്ഷേ, സ്‌കോർ 16ൽ ഡീൻ എൽഗർ(4) മടങ്ങി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ റബാദ ഹാഷിം അംലയ്‌ക്കൊപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് ഇഴഞ്ഞാണെങ്കിലും മുന്നോട്ടുനീങ്ങി.

പക്ഷേ, സ്‌കോർ 80ൽ റബാദയെ പുറത്താക്കി ഇഷാന്ത് ശർമ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഡിവില്ല്യേഴ്‌സ് അഞ്ചു റണ്‌സുമായി മടങ്ങി. നായകൻ ഫഫ് ഡുപ്ലസി (8) ക്കും ക്വിന്റണ് ഡികോക്കി (8) നും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇവർക്കു പിന്നാലെ നങ്കൂരമിട്ടിരുന്ന അംലയെയും ബുംറ മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 239 പന്തിൽനിന്നായിരുന്നു അംലയുടെ 61 റണ്‌സ്.

ഇവർക്കു ശേഷമെത്തിയ വെറോണ് ഫിലാൻഡർ നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ ലീഡിലേക്കു നയിച്ചത്. സ്‌കോർ 175ൽ ഫിലാൻഡറെ ഷാമി പുറത്താക്കി. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ബുംറയ്ക്കു മൂന്നു വിക്കറ്റുമായി ഭുവനേശ്വർ കുമാർ മികച്ച പിന്തുണ നൽകി. ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ രണ്ടോവർ മാത്രമാണ് പന്തെറിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP