Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരമ്പരയിൽ മൂന്നാം സെഞ്ച്വറി കുറിച്ച് വിരാട് കോഹ്‌ലി; വിദേശമണ്ണിൽ മൂന്നാം സെഞ്ച്വറി നേടി രഹാനെയും; ലീഡ് വഴങ്ങാതിരിക്കാൻ ഇന്ത്യ പൊരുതുന്നു

പരമ്പരയിൽ മൂന്നാം സെഞ്ച്വറി കുറിച്ച് വിരാട് കോഹ്‌ലി; വിദേശമണ്ണിൽ മൂന്നാം സെഞ്ച്വറി നേടി രഹാനെയും; ലീഡ് വഴങ്ങാതിരിക്കാൻ ഇന്ത്യ പൊരുതുന്നു

മെൽബൺ: പരമ്പരയിൽ മൂന്നാം സെഞ്ച്വറി കുറിച്ച ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലിയുടെയും വിദേശമണ്ണിലെ മൂന്നാം സെഞ്ച്വറി നേടിയ മുംബൈക്കാരൻ അജിൻക്യ രഹാനെയുടെയും മികവിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്‌സിൽ രണ്ടു വിക്കറ്റുശേഷിക്കെ 68 റണ്ണിനു പിറകിലാണ് ഇന്ത്യ.

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ എട്ടിന് 462 റണ്ണെന്ന നിലയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 530നൊപ്പമെത്താൻ 68 റൺ കൂടിവേണം ഇന്ത്യക്ക്.

പരമ്പരയിൽ ഉജ്വല ഫോം തുടരുന്ന വിരാട് കോഹ്‌ലിയുടെയും താളം കണ്ടെത്തിയ രഹാനെയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ ഓസീസ് സ്‌കോറിനോട് അടുത്തത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 262 റണ്ണാണ് കൂട്ടിച്ചേർത്തത്. കോഹ്‌ലി 272 പന്തിൽ 18 ഫോറിന്റെ അകമ്പടിയോടെ 169 റണ്ണും രഹാനെ 171 പന്തിൽ 21 ഫോറുൾപ്പെടെ 147 റണ്ണും നേടി പുറത്തായി. കളി അവസാനിക്കുമ്പോൾ ഒമ്പതു റണ്ണുമായി മുഹമ്മദ് ഷാമിയാണ് ക്രീസിൽ.

ഒന്നിന് 108 എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് 25 റണ്ണെടുത്ത പൂജാരയു െവിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 69 റണ്ണെടുത്ത മുരളി വിജയുടെ വിക്കറ്റും നഷ്ടമായി. ഇതിനുശേഷമാണ് കോഹ്‌ലിയും രഹാനെയും ഒത്തുചേർന്നത്. പിന്നീട് വന്നവർക്കൊന്നും മികച്ച സ്‌കോർ കണ്ടെത്താനാകാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ എം എസ് ധോണി വെറും 11 റണ്ണിനാണ് പുറത്തായത്. ആദ്യ മത്സരം കളിക്കുന്ന ലോകേഷ് രാഹുൽ മൂന്നു റണ്ണിനും ആർ അശ്വിൻ പൂജ്യത്തിനും പുറത്തായി.

ഓസ്‌ട്രേലിയക്കായി റയാൻ ഹാരിസ് നാലുവിക്കറ്റെടുത്തു. നാലാം ദിനം ഓസ്‌ട്രേലിയയുടെ ലീഡ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുക. മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ പരമ്പര സമനിലയിലാക്കാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമാകും. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ 192 റണ്ണിന്റെ മികവിലാണ് ഓസീസ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP