Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൾ റൗണ്ട് മികവിൽ പാക്കിസ്ഥാൻ; യുഎഇയെ തകർത്തത് 129 റണ്ണിന്; ഷെഹ്‌സാദ് മാൻ ഓഫ് ദ മാച്ച്; നാലു കളിയിൽ നിന്ന് 270 റണ്ണുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ യുഎഇയുടെ ഷയ്മാൻ അൻവർ

ഓൾ റൗണ്ട് മികവിൽ പാക്കിസ്ഥാൻ; യുഎഇയെ തകർത്തത് 129 റണ്ണിന്; ഷെഹ്‌സാദ് മാൻ ഓഫ് ദ മാച്ച്; നാലു കളിയിൽ നിന്ന് 270 റണ്ണുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ യുഎഇയുടെ ഷയ്മാൻ അൻവർ

നേപിയർ: ബാറ്റ്‌സ്മാന്മാരും ബൗളർമാരും താളം കണ്ടെത്തിയപ്പോൾ ലോകകപ്പ് പൂൾ ബിയിൽ യുഎഇയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനു ജയം. യുഎഇയെ 129 റൺസിനാണു പാക്കിസ്ഥാൻ തോൽപ്പിച്ചത്.

അഹമ്മദ് ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈൽ (70), ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് (62) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ആറു വിക്കറ്റിനു 339 റൺസ് നേടി. യുഎഇ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിനു 210 റൺസുമായി തോൽവി സമ്മതിച്ചു.

യുഎഇയുടെ ടോപ്പ് സ്‌കോറർ 62 റൺസ് നേടിയ ഷയ്മാൻ അൻവറാണ്. ഇതോടെ ഈ ലോകകപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് അൻവറുടെ നേട്ടം 270 റൺസായി. ഇതുവരെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ എന്ന നേട്ടം അൻവറുടെ പേരിലാണ്. രണ്ടാംസ്ഥാനത്തുള്ളത് ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ്. ഈ ലോകകപ്പിൽ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് 268 റണ്ണാണ് സംഗക്കാരയുടെ സമ്പാദ്യം.

ഖുറം ഖാൻ 43 റൺസും സ്വപ്നിൽ പാട്ടീൽ 36 റൺസും നേടി. പാക്കിസ്ഥാനു വേണ്ടി ഷാഹിദ് അഫ്രീദി, സൊഹൈൽ ഖാൻ, വഹാബ് റിയാസ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.

ടോസ് നഷ്ടമായാണ് പാക്കിസ്ഥാൻ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയത്. നാലാം ഓവറിൽ തന്നെ ഓപ്പണർ നാസിർ ജംഷീദിനെ (4) നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഷെഹ്‌സാദ്‌സൊഹൈൽ സഖ്യമാണു പാക്കിസ്ഥാനു മികച്ച അടിത്തറ നല്കിയത്. ഇരുവരും ചേർന്നു 160 റൺസ് കൂട്ടിച്ചേർത്തു. തുടർന്നു വന്ന ഷൊയ്ബ് മക്‌സൂദും ക്യാപ്റ്റൻ മിസ്ബയും ചേർന്നു സ്‌കോർ മുന്നോട്ടു നയിച്ചു. മക്‌സൂദ് 45 റൺസ് നേടി. ഏഴു പന്തിൽ 21 റൺസ് നേടി ഷാഹിദ് അഫ്രീദിയും സ്‌കോർ ഉയർത്താൻ സഹായിച്ചു.

യുഎഇക്കു വേണ്ടി മഞ്ജുള ഗുരുഗെ നാലു വിക്കറ്റു വീഴ്‌ത്തി. പാക്കിസ്ഥാനു മികച്ച അടിത്തറ നല്കിയ ഷെഹ്‌സാദാണു മാൻ ഓഫ് ദ മാച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP