Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾക്ക് വയ്യെങ്കിൽ ഞങ്ങൾ ഫീൽഡ് ചെയ്‌തോളാം; അന്തരീക്ഷ മലിനീകരണം മൂലം ഫീൽഡ് ചെയ്യാനാവില്ല എന്ന് പറഞ്ഞ ലങ്കൻ ടീമിനെ വെല്ലുവിളിച്ച് വിരാട് കോഹ്ലി; ക്യാപ്റ്റന്റെ തീരുമാനത്തിൽ കയ്യടിച്ച സഹതാരങ്ങളും ആരാധകരും

നിങ്ങൾക്ക് വയ്യെങ്കിൽ ഞങ്ങൾ ഫീൽഡ് ചെയ്‌തോളാം; അന്തരീക്ഷ മലിനീകരണം മൂലം ഫീൽഡ് ചെയ്യാനാവില്ല എന്ന് പറഞ്ഞ ലങ്കൻ ടീമിനെ വെല്ലുവിളിച്ച് വിരാട് കോഹ്ലി; ക്യാപ്റ്റന്റെ തീരുമാനത്തിൽ കയ്യടിച്ച സഹതാരങ്ങളും ആരാധകരും

ന്യൂഡൽഹി: ക്രിക്കറ്റിൽ വാശിക്കാരുടെ ഇടയിൽ മുൻ പന്തിയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സ്ഥാനം, സൗരവ് ഗാംഗുലിക്ക് ശേഷം വന്ന വീറും വാശിയുമുള്ള കളിക്കാരനും ക്യാപ്റ്റനുമാണ് കോഹ്ലി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമത്തെ ദിനത്തിൽ ക്യാപ്റ്റന്റെ കളിയെന്താണ് എന്നും കാണിച്ച കോഹ്ലിയുടെ മറ്റൊരു പ്രകടനമാണ് സ്റ്റേഡിയത്തിൽ കയ്യടിയുയർത്തിയത്.

ഡൽഹി ഫിറോസ് ഷാ കോട് ലാ സ്റ്റേഡിയത്തിൽ കനത്ത മൂടൽ മഞ്ഞ് മൂലം ലങ്കൻ ഫീൽഡർമാർ ഫീൽഡ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടുകയാണ് ചെയ്തത്. പല സമയങ്ങളിലും ലങ്കൻ ക്യാപ്റ്റനടക്കം പല ശ്രീലങ്കൻ താരങ്ങളും മുഖത്ത് മാസ്‌ക് ഉപയോഗിച്ചാണ് ഫീൽഡ് ചെയ്തത്.മൽസരത്തിനിടെ നിരവധി താരങ്ങൾ പരിക്കുപറ്റി പുറത്തുപോവുകയും ചെയ്തതോടെ പകരം ഗ്രൗണ്ടിലിറക്കാൻ ആളില്ലാതെ ശ്രീലങ്ക പ്രതിസന്ധിയിലാവുന്ന കാഴ്ചയും രണ്ടാം ദിനം കാണുകയുണ്ടായി.

ഇതിനിടെ കാലാവസ്ഥയെ കുറിച്ച് പലതവണ അമ്പയറോട് പരാതിപ്പെട്ട ലങ്കൻ ടീം താരങ്ങൾ പൂർവസ്ഥിതിയിൽ ആവുന്നതുവരെ തങ്ങൾക്ക് കളിക്കാനാവില്ലെന്ന് ടീം അമ്പയറെ അറിയിച്ചു. ഇതിനെതിരെ ഇന്ത്യൻ ടീം മാനേജർ രവിശാസ്ത്രിയും രംഗത്തെത്തി. ഇതോടെയാണ് ക്യാപ്റ്റന്റെ രംഗ പ്രവേശം നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേണ്ട, ഞങ്ങൾ ഫീൽഡ് ചെയ്തോളാം' എന്ന ആംഗ്യത്തോടെ ഇന്നിംഗസ് ഡിക്ലയർ ചെയ്യാം എന്ന് വിരാട് അറിയിച്ചു, കാണികളും ഇന്ത്യൻ താരങ്ങളും വലിയ കയ്യടിയോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്. ഇതോടെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 536 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

രണ്ടാം ടെസ്റ്റിൽ അഞ്ചാം ഇരട്ട സെഞ്ചുറി നേടി വിരാട് കോഹ്ലി ക്യാപ്റ്റനെന്നനിലയിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി കുറിച്ച വിൻഡീസിന്റെ ബ്രയാൻ ലാറയുടെ റെക്കോഡിനൊപ്പം എത്തിയിരുന്നു.259 പന്തിൽ 15 ഫോറും രണ്ട് സിക്സറും അടിച്ചാണ് കോഹ് ലി ഇരുനൂറ് തികച്ചത്. ഇതോടെ കോഹ്്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി. ദ്രാവിഡും ടെസ്റ്റിൽ അഞ്ച് ഇരട്ട ശതകം നേടിയിട്ടുണ്ട്്. ഇനി കോഹ്ലിക്ക് മുന്നിലുള്ളത് സച്ചിൻ ടെൻഡുൽക്കറും വീരേന്ദ്ര സേവാഗും മാത്രമാണ്. ഇരുവരും ടെസ്റ്റിൽ ആറ് ഇരട്ട സെഞ്ചുറികൾ നേടിയിട്ടുണ്ട്.

പോയവർഷമാണ് കോഹ്ലിയുടെ ആദ്യ ഡബിൾ സെഞ്ചുറി പിറന്നത്. ആന്റിഗയിൽ വിൻഡീസിനെതിരെ 200 റൺസ് എടുത്ത് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചു. പിന്നീട് ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ 211 റൺസും വാങ്കഡേയിൽ ഇംഗ്ലണ്ടിനെതിരെ 235 റൺസും കുറിച്ചു. ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ 204 റൺസും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP