Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അനുഷ്‌ക ശർമ്മയുമായി ലണ്ടൻ നഗരത്തിൽ ചുറ്റിയടിച്ച് വിരാട് കോലി; ഉച്ചഭക്ഷണം കഴിക്കാൻ ഭാര്യയുമൊത്ത് ക്വിലോൺ താജിലെത്തിയ താരങ്ങൾ ഫോട്ടോ എടുത്തത് ആരാധകരുമൊത്ത്; കോലിയും ഭാര്യയും ലണ്ടനിൽ ചുറ്റിയടിച്ച ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയയും

അനുഷ്‌ക ശർമ്മയുമായി ലണ്ടൻ നഗരത്തിൽ ചുറ്റിയടിച്ച് വിരാട് കോലി; ഉച്ചഭക്ഷണം കഴിക്കാൻ ഭാര്യയുമൊത്ത് ക്വിലോൺ താജിലെത്തിയ താരങ്ങൾ ഫോട്ടോ എടുത്തത് ആരാധകരുമൊത്ത്; കോലിയും ഭാര്യയും ലണ്ടനിൽ ചുറ്റിയടിച്ച ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനൽ തോൽവിക്കു പിന്നാലെ ലണ്ടനിൽ അവധിയാഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും. ലോകം ഇപ്പോഴും ലോകകപ്പിന്റെ ലഹരിയിൽ നിക്കുമ്പോഴാണ് നാട്ടിലേക്കു മടങ്ങുന്നതിനു മുൻപുള്ള രണ്ട് ദിവസം താരങ്ങൾ ലണ്ടൻ നഗരത്തിൽ സമയം ചെലവഴിക്കാനിറങ്ങിയത്. സമൂഹമാധ്യമങ്ങളിലും ഇരുവരുടെയും ചിത്രങ്ങൾ വൈറലായി.

ലണ്ടനിലെ ക്വിലോൺ താജ് എന്ന റസ്റ്റോറന്റിലാണ് ഇരുവരും സന്ദർശിച്ചതെന്നാണു വിവരം. ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ ഇരുവരും ആരാധകർക്കൊപ്പം ചിത്രങ്ങളുമെടുത്തു. നേരത്തേ മാഞ്ചസ്റ്ററിലെ ഒരു ഭക്ഷണശാലയിലും കോലിയും ഭാര്യയും എത്തിയിരുന്നു. ലീഡ്‌സിലെ മലയാളിയുടെ റസ്റ്റോറന്റിലും കേരള സ്‌റ്റൈൽ ഭക്ഷണം രുചിക്കാൻ വിരാടും അനുഷ്‌കയും എത്തി. ശ്രീലങ്കയുമായുള്ള മൽസരത്തിനു മുന്നോടിയായി ലീഡ്‌സിലെ തറവാട് റസ്റ്റോറന്റിലാണ് വിരാടും ഭാര്യയും സന്ദർശിച്ചത്. അപ്പവും മുട്ടക്കറിയും, കേരള സദ്യ, കാരണവർ മസാല ദോശ എന്നിവയാണ് ഇന്ത്യൻ ടീം നായകനും ഭാര്യയും ഇവിടെവച്ചു രുചിച്ചുനോക്കിയത്.

ഇംഗ്ലണ്ടിൽനിന്നു നാട്ടിലേക്കു തിരിക്കും മുൻപു താരങ്ങളിൽ പലരും ഉല്ലാസയാത്ര നടത്തിയേക്കുമെന്നു നേരത്തേ വിവരമുണ്ടായിരുന്നു. ടിക്കറ്റ് ലഭ്യതയനുസിച്ചു താരങ്ങൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകും. ചിലർ മാത്രം ഉടൻ നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു ബിസിസിഐ നൽകിയ സൂചന. ഇന്ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽനിന്നു നാട്ടിലേക്കു മടങ്ങും. മുംബൈയിലെത്തിയ ഉടൻ എം.എസ്. ധോണി സ്വദേശമായ റാഞ്ചിയിലേക്കും മടങ്ങും.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബോളിവുഡ് താരം അനുഷ്‌ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഗംഭീരമായി ആഘോഷിച്ചിരുന്നു. വിവാഹത്തിനു ശേഷവു കരിയറുമായി മുന്നോട്ട് പോകുന്ന താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ സന്തോഷ മൂഹൂർത്തങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ലോക കപ്പ് സെമിയിൽ തോറ്റെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങൾ ലണ്ടനിലും മധുരതരമാക്കുകയാണ് താരങ്ങൾ. അത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP