Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാണ്ഡ്യ കേൾക്കുന്നത് ഇംഗ്ലീഷ് പാട്ട് മാത്രം; അഞ്ച് വാക്കുകൾ പോലും മനസ്സിലാകില്ലെങ്കിലും അദ്ദേഹം അത് മാത്രമേ കേൾക്കൂ; എന്നാൽ അവൻ ആളൊരു ശുദ്ധനാണ്; ടീമംഗത്തെ പറ്റി വെളിപ്പെടുത്തി വിരാട് കോഹ്ലി

പാണ്ഡ്യ കേൾക്കുന്നത് ഇംഗ്ലീഷ് പാട്ട് മാത്രം; അഞ്ച് വാക്കുകൾ പോലും മനസ്സിലാകില്ലെങ്കിലും അദ്ദേഹം അത് മാത്രമേ കേൾക്കൂ;  എന്നാൽ അവൻ  ആളൊരു ശുദ്ധനാണ്; ടീമംഗത്തെ പറ്റി വെളിപ്പെടുത്തി വിരാട് കോഹ്ലി


മുംബൈ: ടീമംഗങ്ങൾ എല്ലാവരും പാണ്ഡ്യയെ ഡ്രസിങ് റൂമിലെ വികൃതിപയ്യനായാണ് കണക്കാക്കുന്നതെന്നും മിക്ക സമയത്തും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ടിരിക്കുമെന്നും വെളിപ്പെടുത്തി വിരാട് കോഹ്ലി. ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ദേയനായ ഹർദിക് പാണ്ഡ്യെയെക്കുറിച്ചാണ് വിരാട് കോഹ്ലിയുടെ വാക്കുകൾ.

നാവിന് ലൈസൻസില്ലാത്തവനെപ്പോലെയാണ് പാണ്ഡ്യ പെരുമാറുന്നത്. ഒരിക്കൽ രവിചന്ദ്ര അശ്വിനെ 'രവികശ്യപ് അശ്വിൻ' എന്നാണ് അവൻ വിളിച്ചെന്നതെും കോഹ്ലി പറയുന്നു

പഞ്ചാബി ഗാനങ്ങൾ മാത്രമാണ് ഡ്രസിങ് റൂമിൽ വയ്ക്കാറുള്ളത്. എല്ലാവർക്കും ഐപാഡുകൾ ഇല്ല, പക്ഷെ പാണ്ഡ്യയ്ക്കുണ്ട്. അതിൽ മുഴുവൻ ഇംഗ്ലീഷ് പാട്ടുകളാണ്. അതിലെ അഞ്ച് വാക്കുകൾ പോലും മനസിലാകില്ലെങ്കിലും അദ്ദേഹം അത് മാത്രമേ കേൾക്കൂ.'
'പാണ്ഡ്യക്ക് സംഗീതം മാത്രമേ ആവശ്യമുള്ളു അതിനനുസരിച്ച് ചുവട് വെയ്ക്കും. എന്നാൽ അത്തരം പാട്ടുകേൾക്കുമ്‌ബോഴെ ഞങ്ങൾക്ക് ഇറിറ്റേഷൻ ആരംഭിക്കും.' കോഹ്ലി പറയുന്നു. 'ടീമിൽ മറ്റൊരു ഐ പാഡുള്ളത് എനിക്കാണ്. അതിൽ പഞ്ചാബി ഗാനങ്ങളാണുള്ളത്. ഹിന്ദി പ്രണയഗാനങ്ങളും അതിലുണ്ട്. ഡ്രസിങ് റൂം എപ്പോഴും ലൈവായി നിൽക്കാൻ അത് സഹായിക്കും.' കോഹ്ലി പറയുന്നു.

അതേ സമയം . 'ഹർദിക്കിനെപ്പോലെ സംസാരിക്കുന്ന ആരെയും ഞാൻ ഇതിനു മുൻപെ കണ്ടിട്ടില്ല. അവൻ എന്തും പറയും. പക്ഷേ ആളൊരു ശുദ്ധനാണെന്നും കോഹ്ലി വെളിപ്പെടുത്തുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP