Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ വിജയം ലോകപ്പിനെക്കാൾ വലുത്; 11 തവണ ഓസ്‌ട്രേലിയൻ പര്യടനം നടത്തിയതിലെ ആദ്യ ജേതാവെന്ന ത്രില്ലിൽ വിരാട് കോലി; ഈ ഇന്ത്യൻ ടീമിന്റെ നായകനാകാൻ കഴിഞ്ഞത് മഹാഭാഗ്യം; എന്നെ മികച്ച നായകനാക്കുന്നത് എന്റെ സഹതാരങ്ങൾ മാത്രം; ഓസീസിനെ മലർത്തിയടിച്ച കിങ് കോലിക്ക് പറയാനുള്ളത്

ഈ വിജയം ലോകപ്പിനെക്കാൾ വലുത്; 11 തവണ ഓസ്‌ട്രേലിയൻ പര്യടനം നടത്തിയതിലെ ആദ്യ ജേതാവെന്ന ത്രില്ലിൽ വിരാട് കോലി; ഈ ഇന്ത്യൻ ടീമിന്റെ നായകനാകാൻ കഴിഞ്ഞത് മഹാഭാഗ്യം; എന്നെ മികച്ച നായകനാക്കുന്നത് എന്റെ സഹതാരങ്ങൾ മാത്രം; ഓസീസിനെ മലർത്തിയടിച്ച കിങ് കോലിക്ക് പറയാനുള്ളത്

സ്പോർട്സ് ഡെസ്‌ക്

സിഡ്‌നി: 2004ൽ സൗരവ് ഗാംഗുലി ഓസ്‌ട്രേലിയയുടെ അജയ്യരെ അന്നാട്ടിൽ ചെന്ന് പരമ്പര സമനിലയിൽ അവസാനിപ്പിച്ച് വിറപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത. എന്നാൽ ഒരു പരമ്പര വിജയത്തിനായി നമുക്ക് പിന്നെയും കാ്ത്തിരിക്കേണ്ടി വന്നു. മഴ കാരണം തിളക്കം അൽപ്പം കുറഞ്ഞു. എന്നാലും വിജയത്തിന്റെ മാറ്റിന് കുറവ് തീരെ ഇല്ല. 71 വർഷത്തെ ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിനിടയിൽ 11 തവണ ഓസീസ് പര്യടനം നടത്തിയെങ്കിലും ഒരിക്കൽ പോലും ഇന്ത്യക്ക് ഓസ്‌ട്രേലിയയിൽ പരമ്പര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. 2004ൽ സാക്ഷാൽ സൗരവ് ഗാംഗുലിക്ക് കീഴിൽ നാല് ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ കലാശിച്ചത് മാത്രമാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യക്കാരനും ഏഷ്യക്കാരനും ആയി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നേട്ടത്തെ തനിക്ക് ലോകകപ്പിനെക്കാൾ വലുത് എന്നാണ് കോലി വിശേഷിപ്പിച്ചത്.

നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ പെർത്തിൽ നേടിയ സെഞ്ചുറിയുൾപ്പെടെ ആകെ 282 റൺസ് നേടിയാണ് വിരാട് കോലി മുന്നിൽ നിന്ന് ടീം ഇന്ത്യയെ നയിച്ചത്. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്.

ഇക്കാലത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണിത് ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു.ടീം ഇന്ത്യയുടെ കാര്യത്തിൽ ഇതൊരു ചവിട്ടുപടിയാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം വളരെ ചെറുതാണ്. വിശ്വാസമാണു ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതുപോലുള്ള കളിക്കാരുടെ നായകനാകാൻ സാധിക്കുന്നതു തന്നെ ഒരു അംഗീകാരമാണ്. അവരാണു നായകനെ മികച്ചതാക്കുന്നത്. തീർച്ചയായും ആസ്വദിക്കേണ്ട ഒരു നിമിഷമാണ് ഇതെന്നും വിരാട് കോലി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP