Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൃഥ്വിയെപ്പോലെയൊരു ധൈര്യശാലി ഏത് ടീമിനും മുതൽകൂട്ട്; ആരെയും ഭയക്കാതെ അവൻ കളിക്കുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമ; `പതിനെട്ട് വയസ്സിൽ അവന്റെ പത്തിലൊന്ന് പോലും ഇല്ലായിരുന്നു ഞാൻ`; പൃഥ്വി ഷായെ പ്രശംസകൊണ്ട് മൂടി വിരാട് കോലി

പൃഥ്വിയെപ്പോലെയൊരു ധൈര്യശാലി ഏത് ടീമിനും മുതൽകൂട്ട്; ആരെയും ഭയക്കാതെ അവൻ കളിക്കുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമ; `പതിനെട്ട് വയസ്സിൽ അവന്റെ പത്തിലൊന്ന് പോലും ഇല്ലായിരുന്നു ഞാൻ`; പൃഥ്വി ഷായെ പ്രശംസകൊണ്ട് മൂടി വിരാട് കോലി

സ്പോർട്സ് ഡെസ്‌ക്

അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ തന്നെ മാൻ ഓഫ് ദ സീരിസ് പുരസ്‌കാരം ലഭിച്ച പ്രഥ്വി ഷായെ പുകഴ്‌ത്തി തീർന്നിട്ടില്ല ക്രിക്കറ്റ് ആരാധകർ. പ്രതീക്ഷകളുടെ ഭാരവുമായി ടീമിലേക്കെത്തിയ 18കാരൻ പുറത്തെടുത്ത പ്രകടനം പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളതായിരുന്നു. ഇപ്പോള് പ്രഥ്വിയെ പുകഴ്‌ത്തി നായകൻ വിരാട് കോലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 18 വയസ്സിൽ ഞങ്ങളാരും പ്രത്വിയുടെ പത്തിലൊന്ന് മികവ് പോലും ഇല്ലാത്തവരായിരുന്നുവെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം.

ടെസ്റ്റ് ടീമിൽ ഓപ്പണർമാർ പതിവായി പരാജയപ്പെട്ടതിനെ തുടർന്നാണ് എന്ന കുട്ടിത്തം വിട്ടുമാറാത്ത മുഖമുള്ള പ്രഥ്വി ഷായ്ക്ക് ഇന്ത്യൻ ടീമിലേക്ക് വഴി തെളിഞ്ഞത്.അരങ്ങേറ്റ ടെസ്റ്റിലെ മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരവും അരങ്ങേറ്റ പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ് പുരസ്‌കാരവും സ്വന്തമാക്കി സെലക്ടർമാരുടെ തീരുമാനത്തോട് നീതി പുലർത്തിയിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നായകൻ കോലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പതിനെട്ട് വയസിൽ ഞങ്ങളാരും പൃഥ്വി ഷായുടെ പത്ത് ശതമാനം പോലും ഉണ്ടായിരുന്നില്ലെന്നാണ് കോലി അഭിപ്രായപ്പെട്ടത്.

പൃഥ്വി, അവന് ലഭിച്ച അവസരം നന്നായി ഉപയോഗിച്ചു. നമ്മൾ ആഗ്രഹിക്കുന്ന തുടക്കം നൽകാൻ കെൽപ്പുള്ള താരമാണ് അവൻ. ഓരോ പരമ്പരയിലും തുടക്കം നിർണായകമാണ്. ഇക്കാരണത്താൽ തന്നെ ആരെയും കൂസാതെ കളിക്കുന്ന ഒരു താരം ടീമിലുള്ളത് എന്തുകൊണ്ടും നല്ലതാണെന്നും ഇന്ത്യൻ നായകൻ ചൂണ്ടിക്കാട്ടി.

സ്വന്തം കഴിവിൽ പൃഥ്വിക്കുള്ള ആത്മവിശ്വാസവും എടുത്തുപറയേണ്ടതാണ്. യാതൊരു കൂസലുമില്ലാതെ ബോളർമാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യൻ ടീമിനു മുതൽക്കൂട്ടാണെന്നും കോലി വ്യക്തമാക്കി. പൃഥ്വി കളിക്കുന്നത് കാണുമ്പോൾ അവൻ ഇപ്പോൾ ഒരു പന്ത് എഡ്ജ് ചെയ്യുമെന്ന തോന്നലുണ്ടാകും. എന്നാൽ വളരെ അപൂർവമായേ അങ്ങനെ സംഭവിക്കാറുള്ളൂ.

ഇംഗ്ലണ്ടിൽ നെറ്റ്‌സിൽ പരിശീലിക്കുമ്പോഴും ഇക്കാര്യം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ആക്രമണാത്മക ശൈലിയാണ് പൃഥ്വിയുടേതെങ്കിലും കളിയിലുള്ള നിയന്ത്രണവും എടുത്തുപറയേണ്ടതാണ്. പുതിയ പന്തു കളിക്കുന്നവരിൽ ഈ മികവ് വളരെ അപൂർവമായേ കണ്ടിട്ടുള്ളൂ. മികച്ച നിയന്ത്രണത്തോടെ ഇതുപോലെ മികച്ച ഷോട്ടുകൾ കളിക്കാൻ സാധിക്കുന്നത് തീർച്ചയായും നല്ല സൂചനയാണെന്നും കോലി വ്യക്തമാക്കി. സച്ചിനുമായും സേവാഗുമായും താരത്തെ ഉപമിച്ച് അമിത സമ്മർദ്ദത്തിന് അടിപ്പെടുത്തരുതെന്ന് നേരത്തെ കോലി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP