Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിനെയും പാണ്ഡ്യയെയും തള്ളി ക്യാപ്റ്റൻ കോലി; ഇരുവരും പറഞ്ഞതിനോട് യോജിക്കുന്നില്ല; കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമർശങ്ങളെ ഇന്ത്യൻ ടീം ഒരിക്കലും പിന്തുണയ്ക്കില്ല; പരാമർശം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോലി; താരങ്ങളെ രണ്ടു കളിയിൽ നിന്ന് വിലക്കിയേക്കും; താരങ്ങളെ വിലക്കിയാലും ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ

രാഹുലിനെയും പാണ്ഡ്യയെയും തള്ളി ക്യാപ്റ്റൻ കോലി; ഇരുവരും പറഞ്ഞതിനോട് യോജിക്കുന്നില്ല; കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമർശങ്ങളെ ഇന്ത്യൻ ടീം ഒരിക്കലും പിന്തുണയ്ക്കില്ല; പരാമർശം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോലി; താരങ്ങളെ രണ്ടു കളിയിൽ നിന്ന് വിലക്കിയേക്കും; താരങ്ങളെ വിലക്കിയാലും ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ടിവി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ ഹർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ എന്നിവരെ തള്ളി നായകൻ വിരാട് കോഹ്ലി ഇരുവരുടെയും പരാമർശം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാൻ കഴിയൂ എന്നും ടീമിന്റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നുമാണ് നായകൻ പറഞ്ഞത്.പരാമർശങ്ങളെ ഇന്ത്യൻ ടീം ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള കളിക്കാരും അതിനോട് ഉറപ്പായും യോജിക്കില്ല.

ശനിയാഴ്ച സിഡ്‌നിയിൽ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് മുൻപ് ഇരുവർക്കുമെതിരേ നടപടിയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും ബിസിസിഐ നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നും വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും.ഇരുവരോടും ബിസിസിഐ വിശദീകരണവും തേടിയിരുന്നു.

സംഭവം വിവാദമായി വിശദീകരണം ചോദിച്ചതോടെ പാണ്ഡ്യ മാപ്പ് പറഞ്ഞു തലയൂരാൻ ശ്രമിച്ചിരുന്നു. ഇരുവരും ബിസിസിഐയെ ഖേദം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കില്ലെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറഞ്ഞിരിക്കുന്നത്. പാണ്ഡ്യയ്ക്ക് വിലക്ക് ഏർപ്പെടുത്തിയാൽ പകരക്കാരനെയും വിരാട് കോഹ്ലി കണ്ടെത്തിയിട്ടുണ്ട്. ''വെസ്റ്റ് ഇൻഡീസിനെതിരെ ഫിംഗർ സ്പിന്നറെയും വ്രിസ്റ്റ് സ്പിന്നറെയും മുന്നിൽ നിർത്തിയാണ് ഇന്ത്യ കളിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ രവീന്ദ്ര ജഡേജയെ പോലൊരാൾക്ക് ഓൾ റൗണ്ടറുടെ റോളേറ്റെടുക്കാൻ കഴിയും,'' കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

''പകരക്കാരൻ ഉള്ളതിനാൽ പാണ്ഡ്യയ്ക്ക് വിലക്ക് വീണാലും അത് ടീമിനെ സമ്മർദ്ദത്തിലാക്കില്ല. ഏതു സാഹചര്യത്തിലും ഒരാൾക്ക് പകരക്കാരനെ കണ്ടെത്താൻ തക്ക വിധമാണ് ടീം രൂപീകരിച്ചിട്ടുള്ളത്. ബാറ്റിങ്ങിലും ബോളിങ്ങിലും ബാലൻസ് ചെയ്യാൻ പറ്റുന്ന കളിക്കാർ എപ്പോഴും ടീമിലുണ്ടാവും,'' കോഹ്ലി വ്യക്തമാക്കി. നാളെ സിഡ്‌നിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിന മൽസരം.

'കളിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. തെറ്റു പറ്റിയെന്ന് രണ്ടു പേർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ഇപ്പോഴും ഒരു തീരുമാനത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണ്. അതൊരിക്കലും ടീമിന്റെ കരുത്തിനെ തകർക്കില്ല,'' കോഹ്ലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP