Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ക്രിക്കറ്റിന് ഇനി കോഹ്‌ലിക്കാലം; ടെസ്റ്റിനു പുറമെ ഏകദിനത്തിലും ട്വന്റി 20യിലും ഡൽഹിക്കാരൻ തന്നെ നായകൻ; എം എസ് ധോണി ടീമിൽ തുടരും; ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സന്നാഹ മത്സരത്തിനുള്ള ടീമിൽ

ഇന്ത്യൻ ക്രിക്കറ്റിന് ഇനി കോഹ്‌ലിക്കാലം; ടെസ്റ്റിനു പുറമെ ഏകദിനത്തിലും ട്വന്റി 20യിലും ഡൽഹിക്കാരൻ തന്നെ നായകൻ; എം എസ് ധോണി ടീമിൽ തുടരും; ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സന്നാഹ മത്സരത്തിനുള്ള ടീമിൽ

മുംബൈ: പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക്. ടെസ്റ്റിനു പുറമെ ഏകദിനത്തിലും ട്വന്റി 20യിലും കോഹ്‌ലിയെ ക്യാപ്റ്റനാക്കാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനും ട്വന്റി 20ക്കുമുള്ള ടീമിനെ കോഹ്‌ലി നയിക്കും. മൂന്ന് ഏകദിനങ്ങൾക്കും മൂന്നു ട്വന്റി 20ക്കുമുള്ള ടീമിനെയും സെലക്ഷൻ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. സന്നാഹമത്സരത്തിനുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി മത്സരത്തിനിടെ അച്ചടക്കലംഘനം കാട്ടിയതിന്റെ പശ്ചാത്തലത്തിൽ സഞ്ജു സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ നടപടിയുണ്ടായിരുന്നു. എന്നാൽ സഞ്ജുവിന്റെ കരിയറിനു ദോഷം വരുന്നതൊന്നും ഉണ്ടാകില്ലെന്നു കെസിഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സഞ്ജുവിനെ സന്നാഹമത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയതു ഈ യുവതാരത്തിൽ സെലക്ഷൻ കമ്മിറ്റിക്കുള്ള വിശ്വാസം വെളിപ്പെടുത്തുന്നതാണ്.

യുവരാജ് സിങ്ങിന്റെ മടങ്ങിവരവാണു മറ്റൊരു പ്രത്യേകത. റെയ്‌ന ട്വന്റി 20 ടീമിൽ ഉൾപ്പെട്ടപ്പോൾ പരിക്കിന്റെ പിടിയിലുള്ള രോഹിത് ശർമയ്ക്കു ടീമിൽ ഇടംപിടിക്കാനായില്ല. മുഖ്യ സെലക്ടർ എം എസ് കെ പ്രസാദാണു ടീം പ്രഖ്യാപിച്ചത്.

3 ഏകദിനങ്ങൾക്കുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), എം എസ് ധോണി (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, യുവരാജ് സിങ്, അജിൻക്യ രഹാനെ, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്

3 ട്വന്റി 20ക്കുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), എം എസ് ധോണി (വിക്കറ്റ് കീപ്പർ), മൻദീപ് സിങ്, കെ എൽ രാഹുൽ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, യശ്വേന്ദ്ര ചഹാൽ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്‌റ

ആദ്യ സന്നാഹമത്സരത്തിനുള്ള ടീം: ശിഖർ ധവാൻ, മൻദീപ് സിങ്, അമ്പാട്ടി റായുഡു, യുവരാജ് സിങ്, എം എസ് ധോണി (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യശ്വേന്ദ്ര ചഹാൽ, ആശിഷ് നെഹ്‌റ, മോഹിത് ശർമ, സിദ്ധാർഥ് കൗൾ

രണ്ടാം സന്നാഹമത്സരത്തിനുള്ള ഇന്ത്യൻ ടീം: ഋഷഭ് പന്ത്, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), സുരേഷ് റെയ്‌ന, ദീപക് ഹൂഡ, ഇഷാൻ കിഷൻ, എസ് ജാക്‌സൺ, വി ശങ്കർ, നദീം, പർവേസ് റസൂൽ, വിനയ് കുമാർ, സങ്‌വാൻ, അശോക് ദിൻഡ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP