Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാക്ഷാൽ സച്ചിനെ ഈ പയ്യൻ മറികടക്കും എന്ന് പറഞ്ഞത് വെറുതെ ആയില്ല; ക്രിക്കറ്റ് ദൈവത്തിന്റെ ഒരു റെക്കോഡ് പഴങ്കഥയാക്കി വിരാട് കോലി; അതിവേഗം പതിനായിരം തികച്ചത് സച്ചിനെക്കാൾ 55 ഇന്നിങ്‌സ് പിന്നിൽ നിന്ന്; 37ാം സെഞ്ച്വറി കുറിച്ച് ഏറ്റവും അധികം ഏകദിന സെഞ്ച്വറി എന്ന റെക്കോഡിലേക്ക് ഒരു പടി കൂടി അടുത്ത് കിങ് കോലി; വിശാഖപട്ടണത്തും അശ്വമേധം തുടർന്ന് ഇന്ത്യൻ നായകൻ

സാക്ഷാൽ സച്ചിനെ ഈ പയ്യൻ മറികടക്കും എന്ന് പറഞ്ഞത് വെറുതെ ആയില്ല; ക്രിക്കറ്റ് ദൈവത്തിന്റെ ഒരു റെക്കോഡ് പഴങ്കഥയാക്കി വിരാട് കോലി; അതിവേഗം പതിനായിരം തികച്ചത് സച്ചിനെക്കാൾ 55 ഇന്നിങ്‌സ് പിന്നിൽ നിന്ന്; 37ാം സെഞ്ച്വറി കുറിച്ച് ഏറ്റവും അധികം ഏകദിന സെഞ്ച്വറി എന്ന റെക്കോഡിലേക്ക് ഒരു പടി കൂടി അടുത്ത് കിങ് കോലി; വിശാഖപട്ടണത്തും അശ്വമേധം തുടർന്ന് ഇന്ത്യൻ നായകൻ

സ്പോർട്സ് ഡെസ്‌ക്

വിശാഖപട്ടണം: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അറിയപ്പെടുന്നത് റെക്കോഡുകളുടെ കളിത്തോഴൻ എന്നാണ്. എന്നെങ്കിലുമൊരിക്കൽ തന്റെ റെക്കോഡുകൾ തകർക്കപ്പെടുമെന്നും അത് ഒരു ഇന്ത്യക്കാരൻ തന്നെ തകർക്കുന്നത് കാണാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്. പലപ്പോഴായി പല ക്രിക്കറ്റ് ഇതിഹാസങ്ങളും പറഞ്ഞ് വച്ചതാണ് സച്ചിന്റെ പല റെക്കോഡുകളും ഇന്ത്യൻ നായകൻ വിരാട് കോലി തകർക്കും എന്നത്. അതിൽ ഒന്നാണ് ഇന്ന് വിശാഖപട്ടണത്ത് സംഭവിച്ചിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ പതിനായിരം രൺസ് ക്ലബിൽ എത്തിയ കോലി സച്ചിനെ മറികടന്നത് ഏറ്റവും വേഗത്തിൽ പതിനായിരം എന്ന റെക്കോഡിലാണ്. ഈ റെക്കോഡിലെത്താൻ 259 ഇന്നിങ്‌സുകളാണ് സച്ചിന് വേണ്ടി വന്നതെങ്കിൽ വെറും 204 ഇന്നിങ്‌സിൽ നിന്നാണ് കോലിയുടെ നേട്ടം.

പതിനായിരം റൺസ് ക്ലബ്ബിലെത്തുന്ന ലോകത്തിലെ 13ാമത്തെയും ഇന്ത്യയിലെ അഞ്ചാമത്തേയും താരമാണ് വിരാട് കോലി. സച്ചിൻ തെൻഡുൽക്കറാണ് ഈ നേട്ടത്തിൽ ആദ്യമെത്തയത്. സച്ചിനും കോലിക്കും പുറമെ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ് ഇന്ത്യയിൽ നിന്നും ഈ പട്ടികിലുള്ളത്. കുമാർ സംഗക്കാര, സനത് ജയസൂര്യ, മഹേശ ജയവർധന, തിലകരത്‌ന ദിൽഷാൻ എന്നീ ശ്രീലങ്കൻ താരങ്ങളും, ഇൻസമാം ഉൾ ഹഖ് (പാക്കിസ്ഥാൻ) റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) ജാക് കാലിസ് (ദക്ഷിണാഫ്രിക്ക) ബ്രയാൻ ലാറ (വിൻഡീസ്) എന്നിവരുമാണ് ഈ ക്ലബിലെ മറ്റ് താരങ്ങൾ

ഒൻപതിനായിരം റൺസ് ക്ലബ്ബിൽ നിന്നും പതിനായിരത്തിലെത്താൻ വെറും 11 ഇന്നിങ്‌സുകൾ മാത്രമാണ് കോലിക്ക് വേണ്ടി വന്നത്. എന്നാൽ പതിനായിരം റൺസ് ക്ലബ്ബിലെത്തുന്ന പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോഡിന് മാറ്റമില്ല. 27 വയസ്സും 353 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഈ റെക്കോഡിലെത്തിയത്. എന്നാൽ 29 വയസ്സും 341 ദിവസവുമാണ് കോലിയുടെ പ്രായം. 2008ൽ അണ്ടർ 19 ടീമിനെ ലോകകപ്പ് നേട്ടത്തിലെത്തിച്ചപ്പോൾ തന്നെ ഭാവി താരം എന്ന പട്ടം കോലിക്ക് ലഭിച്ചിരുന്നു. അതേവർഷം ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റ മത്സരം കളിക്കുകയും ചെയ്തു ഈ ഡൽഹിക്കാരൻ. വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്ക് എതിരെ 2010 ൽ നേടിയ ഒരു സെഞ്ച്വറിക്കി ശേഷം വിരാട് കോലിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഏകദിനമായാലും ടെസ്റ്റായാലും ടി 20 ആയാലും കോലിയുടെ കളിയിൽ മാറ്റമില്ല. അടുത്ത മാസം 30 തികയുന്ന ഇന്ത്യൻ നായകനിൽ നിന്നും ക്രിക്കറ്റ് ലോകം ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സച്ചിന്റെ സെഞ്ച്വറി രെക്കോഡ് മറി കടക്കുക എന്നത് ഈ ഫോമിൽ കളിക്കുന്ന കോലിക്ക് അത്ര വലിയ കാര്യമായിരിക്കില്ലെന്നാണ് ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും ഒക്കെ തന്നെ വിശേഷിപ്പിക്കുന്നത്. ആരാധകരുടെ കാര്യത്തിൽ ഒരു കാലത്ത് സാക്ഷാൽ സച്ചിന് ലഭിച്ചിരുന്ന അതേ സ്‌നേഹവും പിന്തുണയും തന്നെയാണ് ഇപ്പോൾ കോലിക്കും ലഭിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറി എന്ന നേട്ടവും വിരാട് കോലി മറികടക്കും എന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്. ഏദകിനത്തിൽ 49 സെഞ്ച്വറികൾ എന്ന സച്ചിന്റെ റെക്കോഡ് മറികടക്കാൻ ഇനി 13 സെഞ്ച്വറികൾ കൂടി മതി വിരാട് കോലിക്ക്. ഇന്ന് നേടിയ സെഞ്ച്വറിയോടെ 37 എന്ന നേട്ടത്തിലേക്ക് എത്തി ഇന്ത്യൻ നായകൻ. ടെസ്റ്റ് ക്രിക്കറ്റിൽ വളരെ പിന്നിലാണ് പക്ഷേ സച്ചിന്റെ സെഞ്ച്വറി നേട്ടത്തിൽ വിരാട് കോലി. 51 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. കോലിക്ക് 24ഉം

ഓരോ ആയിരം റൺസ് എന്ന നാഴികകല്ലിലേക്ക് കോലി എത്തിയത് ഇത്ര ഇന്നിങ്‌സുകൾ കളിച്ചാണ്.

1000- 24
2000- 53
3000- 75
4000- 93
5000- 114
6000- 136
7000- 161
8000- 175
9000- 194
10000- 205

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP