Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് ധോണി എത്തിയത്; ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തതോടെ അദ്ദേഹം കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാൻ തുടങ്ങി; അദ്ദേഹത്തിനിപ്പോഴും ആ ആക്രമണ ശൈലിയുണ്ട്; ധോണിയെ നാലാം നമ്പറിൽ ഇറക്കണമെന്ന് വീരേന്ദർ സേവാഗ്

അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് ധോണി എത്തിയത്; ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തതോടെ അദ്ദേഹം കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാൻ തുടങ്ങി; അദ്ദേഹത്തിനിപ്പോഴും ആ ആക്രമണ ശൈലിയുണ്ട്; ധോണിയെ നാലാം നമ്പറിൽ ഇറക്കണമെന്ന് വീരേന്ദർ സേവാഗ്

മുംബൈ: ഇന്ത്യൻ മധ്യനിര ബാറ്റിങ്ങിന്റെ പ്രശ്‌നം അവസാനിപ്പിക്കാൻ ധോണിയെ മധ്യനിരയിൽ കളിപ്പിക്കണമെന്ന് വീരേന്ദർ സേവാഗ്. ധോണി ഇപ്പോഴും മികച്ച അഗ്രസീവ് ബാറ്റിസ്മാനാണെന്നും അത് പുറത്തെടുക്കേണ്ടത് ആവശ്യമാണെന്നും സേവാഗ് പറഞ്ഞു.

'അദ്ദേഹത്തിന് ഇപ്പോഴും സ്വതന്ത്രമായി ബാറ്റ് വീശാൻ സാധിക്കുമെന്നത് എനിക്ക് ഏറെ സന്തോഷം നൽകാറുണ്ട്. അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് ധോണി എത്തിയത്. ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തതോടെ അദ്ദേഹം കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാൻ തുടങ്ങി. അദ്ദേഹത്തിനിപ്പോഴും ആ ആക്രമണ ശൈലിയുണ്ട്. അത് പുറത്തെടുക്കേണ്ടത് ആവശ്യമാണ്', സെവാഗ് പറഞ്ഞു.

'ഇന്ത്യയുടെ മധ്യനിരയിൽ ഇനിയും വളരാനുണ്ട്. ഈ സാഹചര്യത്തിൽ ധോണിക്ക് മധ്യനിരയിൽ സ്ഥാനമാറ്റം ആവശ്യമാണ്. ധോണി മുകളിലേക്ക് കയറി വന്ന് വിക്കറ്റ് നഷ്ടപ്പെട്ടാൽ ഫിനിഷിങ് സ്‌പോട്ടിൽ ആരുമുണ്ടാവില്ലെന്ന പേടിയാണ് കോഹ്ലിക്ക് എന്നാണ് എനിക്ക് തോന്നുന്നത്. ധോണിയെ മുകളിലേക്ക് കയറ്റി ഫിനിഷറുടെ സ്ഥാനം മനീഷ് പാണ്ഡെ, ഹർദ്ദിക് പാണ്ഡെ, കേദാർ ജാദവ് എന്നിവരിൽ ആരെയെങ്കിലും ഏൽപ്പിക്കണം',

'കോഹ്ലിയുടെ രോഷം ഗാംഗുലിയുടേതുമായി താരതമ്യം ചെയ്യാം. വിദേശപര്യടനങ്ങളിൽ ഗാംഗുലിയുടെ നായകത്വത്തിന് കീഴിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഇതാണ് കോഹ്ലിയുടെ നായകത്വത്തിന് കീഴിലും സംഭവിക്കുന്നതെന്നും സേവാഗ് പറഞ്ഞു.

'പരമ്ബര വിജയങ്ങൾ വച്ച് നോക്കിയാൽ കോഹ്ലിയാണ് ഇതുവരെയുള്ള മികച്ച ക്യാപ്റ്റൻ. പക്ഷെ നമ്മൾ അദ്ദേഹത്തെ മുൻ നായകരുമായി ഇപ്പോൾ വിലയിരുത്തരുത്. മുൻ നായകരുടെ മികവിനൊപ്പം എത്താൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണെന്നും താരം ചൂണ്ടിക്കാട്ടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP