Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടി തോൽപ്പിക്കാനോ..ആരെ ധോണിയെയോ? ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ധോണി; നിമിങ്ങൾക്കുള്ളിൽ വൈറലായി രസകരമായ വീഡിയോ  

ഓടി തോൽപ്പിക്കാനോ..ആരെ ധോണിയെയോ? ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ധോണി; നിമിങ്ങൾക്കുള്ളിൽ വൈറലായി രസകരമായ വീഡിയോ   

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണി. അതുപോലെ തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഈ 37ാം വയസിലും തല ധോണി മുൻപിൽ തന്നെയാണ്. അത് പല തവണ തെളിയിച്ചിട്ടുമുണ്ട്.

മാത്രമല്ല ധോണിയാവട്ടെ ആരാധകർക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കാറുണ്ട്. മത്സരങ്ങൾക്കിടെ ധോണിയെ കാണാൻ വേണ്ടി മാത്രം ആരാധകർ ഗ്രൗണ്ടിലിറങ്ങുന്നതും സ്ഥിരം കാഴ്ചയാണ്. ഇന്ന് നാഗ്പൂരിലും അത്തരമൊരു സംഭവമുണ്ടായി.

ഇന്ത്യ ഫീൽഡിങ്ങിന് ഇറങ്ങുമ്പോഴാണ് സംഭവം. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകർ. ധോണിയുടെ അടുത്തേക്ക് ഓടി. എന്നാൽ വൻ ഓട്ടക്കാരനായ പിടികൊടുത്തില്ല. ആദ്യം ചിരിയോടെ രോഹിത് ശർമയ്ക്ക് പിന്നിൽ മറഞ്ഞ് നിന്നു.

ആരാധകൻ വിടുന്ന മട്ടില്ല എന്നു കണ്ടതോടെ വീണ്ടും കളികാർക്കിടയിലൂടെ ധോണി പാഞ്ഞു. ആരാധകൻ പിന്നാലേയും.. പിന്നീട് സ്റ്റംപിനടുത്ത് വച്ച് ധോണി നിന്നുകൊടുത്തു. മുൻ ക്യാപ്റ്റനെ ഒന്നു കെട്ടിപ്പിടിച്ച ശേഷമാണ് ആരാധകർ ഗ്രൗണ്ട് വിട്ടത്... വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP