Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസവാർത്ത; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാർ സമ്പ്രദായം നടപ്പിലാക്കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി; ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വർധിപ്പിക്കുമെന്നും ബിസിസിഐ പ്രസിഡന്റ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസവാർത്ത; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാർ സമ്പ്രദായം നടപ്പിലാക്കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി; ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വർധിപ്പിക്കുമെന്നും ബിസിസിഐ പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസവാർത്തയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അധികാരത്തിൽ ഏറിയപ്പോൾ തന്നെ ആഭ്യന്തര ക്രിക്കറ്റിനും കളിക്കാർക്കും സഹായകമാകുന്ന കാര്യങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം നൽകിയിരുന്ന ദാദ അത് നടപ്പിലാക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചിരിക്കുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാർ സമ്പ്രദായം നടപ്പിലാക്കുമെന്ന് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി ഇതു സംബന്ധിച്ച സൂചന നൽകി. ഫസ്റ്റ് ക്ലാസ് കളിക്കാരിൽ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നതാണ് ഗാംഗുലിയുടെ പ്രസ്താവന. ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വർധിപ്പിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന ഒരു കളിക്കാരന് കളിക്കുന്ന മത്സരങ്ങളുടെ എണ്ണം അനുസരിച്ച് 25-മുതൽ 30 ലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാർക്ക് മാച്ച് ഫീ ആയി 35000 രൂപ(ദിവസം), ദിവസ അലവൻസും ലഭിക്കും. ഇതിന് പുറമെ ബിസിസിഐക്ക് സംപ്രേഷണാവകാശം വഴി ലഭിക്കുന്ന തുകയുടെ 13 ശതമാനവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാർക്ക് വീതിച്ചു നൽകും. ഇന്ത്യയിലെപോലെ വലിയൊരു രാജ്യത്തെ ആയിരക്കണക്കിന് കളിക്കാരെ കരാർ സമ്പ്രദായത്തിലും ഗ്രേഡിംഗിലും കൊണ്ടുവരുക എന്നത് ബിസിസിഐയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്കുള്ളതുപോലെ വാർഷിക കരാർ സമ്പ്രദായം നടപ്പിലാക്കുന്നത് നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാർക്ക് കരാർ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ ഫിനാൻസ് കമ്മിറ്റിയോട് നടപടികൾ തുടങ്ങാൻ ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ദീപാവലി അവധി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP