Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംബാബ് വെയെ വിറപ്പിച്ച് യുഎഇ കീഴടങ്ങി; മലയാളിയായ കൃഷ്ണചന്ദ്രന് എമറൈറ്റ്‌സ് ടീമിൽ ലോകകപ്പിൽ അരങ്ങേറ്റം

സിംബാബ് വെയെ വിറപ്പിച്ച് യുഎഇ കീഴടങ്ങി; മലയാളിയായ കൃഷ്ണചന്ദ്രന് എമറൈറ്റ്‌സ് ടീമിൽ ലോകകപ്പിൽ അരങ്ങേറ്റം

നെൽസൺ: പത്തൊൻപതു വർഷത്തെ കാത്തിരിപ്പിനുശേഷം ലോകകപ്പിനെത്തിയ യുണൈറ്റഡ് അറബ് എമറൈറ്റ്‌സ് പോരുതി തോറ്റു. യുഎഇയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് സിംബാബ് വെ കഷ്ടിച്ച് ജയിച്ചു കയറിയത്. യുഎഇയുടെ 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 12 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടടത്.

സിംബാബ്‌വെയുടെ സീൻ വില്യംസിന്റെ ഓൾ റൗണ്ട് മികവാണ് യുഎഇയ്ക്ക് വിജയം നിഷേധിച്ചത്. യുഎഇയുടെ രണ്ടു വിക്കറ്റുകൾ പിഴുത സീൻ വില്യംസ് പുറത്താകാതെ 76 റൺസ് നേടുകയും ചെയ്തു. ഓപ്പണർമാരായ സിക്കന്ദർ റാസയും (46) റെഗിസ് ചാകബാവയും (35) സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മൂന്നാമനായി എത്തിയ ഹാമിൽട്ടൺ മസാകഡ്‌സ (1) പെട്ടെന്ന് പുറത്തായെങ്കിലും പിന്നാലെയെത്തിയ ബ്രണ്ടൻ ടെയ്‌ലറും (47) വില്യംസും മധ്യനിരയിൽ പിടിച്ചു നിന്നു.

ടെയ്‌ലർ പുറത്തായശേഷമെത്തിയ സോളമൻ മിർ (9) വേഗത്തിൽ മടങ്ങി. ഏഴാമനായെത്തിയ ക്രെയ്ഗ് ഇർവിന്റെ (42) ബാറ്റാണ് യുഎഇ സ്വപ്‌നങ്ങളെ തകർത്തത്. ഇർവിനെ പുറത്താക്കി മത്സരത്തിലേക്ക് യുഎഇയെ മലയാളിയായ കൃഷ്ണ ചന്ദ്രൻ തിരിച്ചുകൊണ്ടുവന്നെങ്കിലും വില്യംസ് സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 285 റൺസെടുത്തത്. ഏകദിന ക്രിക്കറ്റിലെ അവരുടെ ഏറ്റവും ഉയർന്ന സ്‌കോർ. ഷൈമൻ അൻവർ(50 പന്തിൽ 67), ഖുറാം ഖാൻ(45), യുഎഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രൻ (34) എന്നിവരുടെ മികച്ച പ്രകടനമാണ് യുഎഇയ്ക്ക് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാലറ്റക്കാരായ മുഹമ്മദ് നവീദും (17 പന്തിൽ 23) അംജാദ് ജാവേദും (19 പന്തിൽ 25) യുഎഇ സ്‌കോർ 250 കടത്തി.

ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച പാലക്കാട്ടുകാരൻ കൃഷ്ണചന്ദ്രനും നാൽപ്പത്തിമൂന്ന് വയസ്സുള്ള മുൻ നായകൻ ഖുറാം ഖാനും ചേർന്നാണ് ബാറ്റിങ് പ്രതിസന്ധിയിൽ നിന്ന് യുഎഇയെ കരകയറ്റിയത്. 16.2 ഓവറിൽ നിന്ന് ഇവരെടുത്ത 82 റൺ കൂട്ടുകെട്ടിന്റെ കൈപിടിച്ച് അവർ പ്രതിസന്ധിയിൽ നിന്ന് കരകയറി. സ്‌കോർ 23ാം ഓവറിൽ തന്നെ 100 കടക്കുകയും ചെയ്തു. കൃഷ്ണചന്ദ്രൻ 63 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയുടെ അകമ്പടിയോടെ 34 ഉം ഖുറാം 55 പന്തിൽ നിന്ന് ആറ് ബൗണ്ടറികളോടെ 45 ഉം റൺസാണ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP