Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാം ഏകദിനത്തിൽ വിൻഡീസിനോട് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി; പൂണെയിൽ ഇന്ത്യ തോറ്റത് 43 റൺസിന്; വിരാട് കോലിയുടെ ഹാട്രിക്ക് സെഞ്ച്വറി പാഴായി; പരമ്പര നേടാൻ മുംബൈയിലും തിരുവനന്തപുരത്തും ഇന്ത്യക്ക് ജയിച്ചേ പറ്റൂ

മൂന്നാം ഏകദിനത്തിൽ വിൻഡീസിനോട് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി; പൂണെയിൽ ഇന്ത്യ തോറ്റത് 43 റൺസിന്; വിരാട് കോലിയുടെ ഹാട്രിക്ക് സെഞ്ച്വറി പാഴായി; പരമ്പര നേടാൻ മുംബൈയിലും തിരുവനന്തപുരത്തും ഇന്ത്യക്ക് ജയിച്ചേ പറ്റൂ

സ്പോർട്സ് ഡെസ്‌ക്‌

പൂണെ: തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോ്‌ലി കത്തിക്കയറിയിട്ടും ഇന്ത്യക്ക് വിജയിക്കാനായില്ല. മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ വിൻഡീസിന് മൂന്നാം ഏകദിനത്തിൽ 43 റൺസിന്റെ ജയം. ഈ പര്യടനത്തിൽ ആദ്യമായിട്ടാണ് അവർ വിജയിക്കുന്നത്. കഴിഞ്ഞ മത്സരം ടൈ ആയപ്പോൾ തന്നെ ഇന്ത്യയുടെ നാട്ടിലെ മികവിന് നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിരാട് കോലിക്ക് പിന്തുണയുമായി രോഹിത് എത്തിയില്ലെങ്കിൽ തീർന്നു കഥ. ആദ്യ മത്സരത്തിൽ 152 റൺസ് നേടിയ രോഹിത്താകട്ടെ പിന്നീട് മോശം ഫോമിലാണ് താനും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ റായുഡുവിന്റെ ബാറ്റും ഗർജ്ജിച്ചില്ല.

ധോണി ഒരിക്കൽ കൂടി പരാജയപ്പെട്ടു. പന്ത് വേഗം സ്‌കോർ ചെയ്യൽ മാത്രമാണ് ക്രിക്കറ്റ് എന്നുകരുതി മുന്നോട്ട് പോക്ക് തുടരുകയും ചെയ്യുന്നു. 20ലും 30ലും പുറത്തായി കിട്ടിയ അവസരം പാഴാക്കി ധോണിക്ക് പകരക്കാരനെന്ന സിലക്ടർമാരുടെ തീരുമാനത്തെ പുനപരിശോധിപ്പിക്കുകയാണ് താരം. എന്തായാലും ഇന്നത്തെ ഇന്ത്യയുടെ തോൽവിയോടെ ഇന്ത്യ ഉണരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഭലത്തിൽ ഇപ്പോൾ ആണ് പരമ്പര ആവേശകരമായത്. സാധാരണ ഇന്ത്യയില്ഡ കാണാറുള്ള നിറഞ്ഞ ഗാലറിയല്ല ഇന്ന് പൂണെയിൽ കണ്ടത്. ഈ പരമ്പരയിൽ മുഴുനവനും അങ്ങനെ തന്നെയായിരുന്നു ഒരു ഫുൾ ഹൗസ് ഒരിടത്തും കണ്ടില്ല.

പരമ്പര ആവേശമായതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാലെ ഇന്ത്യക്ക് കപ്പ് നേടാൻ കഴിയുകയുള്ളു. മുംബൈയിലും തിരിരുവനന്തപുരത്തും ജയിക്കണം. ഒരിടത്ത് തോറ്റാലും കപ്പ് വിൻഡീസുമായി പങ്കിടണം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 47.4 ഓവറിൽ 240 റൺസിൽ അവസാനിച്ചു. പരമ്പരയിലെ തുടർച്ചയായ മൂന്നാം മൽസരത്തിലും തകർത്തടിച്ചു സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റനെ, 42ാം ഓവറിൽ മർലോൺ സാമുവൽസ് പുറത്താക്കിയതാണ് മൽസരത്തിൽ വഴിത്തിരിവായത്. 119 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 107 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്.

ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 283 റൺസ് നേടി. 95 റൺസെടുത്ത ഷെയ് ഹോപ്പ് ഹെറ്റ്മയർ (37) ജെയ്സൺ ഹോൾഡർ (32) ആഷ്ലി നഴ്സ് (40) എന്നിവരാണ് ഹോപ്പിന് പുറമെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. പരമ്പരയിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിക്ക് 5 റൺസ് അകലെ ഹോപ്പിനെ ബുംറ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.

മടങ്ങ് വരവിൽ പത്ത് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയത്. ഭുവനേശ്വർ കുമാര് പത്ത് ഓവറിൽ 70 റൺസ് വഴങ്ങി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ചഹൽ, ഭുവനേശ്വർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. 227ന് എട്ട് എന്ന നിലയിൽ നിന്ന് നഴ്സും റോഷും ചേർന്നാണ് വിൻഡീസിന് മാന്യമായ സ്‌കോറിലേക്ക് അവസാന നിമിഷം എത്തിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ എന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരം ടൈയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP