Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടാം സെമിയിലും 'മഴ' നന്നായി കളിച്ചു: വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ; രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 5 റൺസിന്

രണ്ടാം സെമിയിലും 'മഴ' നന്നായി കളിച്ചു: വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ; രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 5 റൺസിന്

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ കളിച്ചതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 98 റൺസായി വിജയലക്ഷ്യം പുനർനിശ്ചിയിച്ച മത്സരത്തിൽ പ്രൊട്ടീയാസ് ഇന്നിങ്‌സ് 92 റൺസിന് അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. എന്നാൽ മഴ കളി തടസപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 13 ഓവറിൽ 98 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. 13 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുക്കാനേ അവർക്കായുള്ളൂ. ഞായറാഴ്ച മെൽബണിൽ നടക്കുന്ന ഫൈനലിൽ ഓസീസ് ഇന്ത്യയെ നേരിടും. നേരത്തെ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് എ ജേതാക്കളെന്ന നിലയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റൻ മെഗ് ലാന്നിങ് (49*), ബെത്ത് മൂണെയ് (28) എന്നിവരുടെ മികവിലാണ് 134 റൺസെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി നാദിൻ ഡെ ക്ലാർക്ക് മൂന്നു വിക്കറ്റ് വീഴ്‌ത്തി. 98 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ തുടക്കത്തിൽ മികച്ച കൂട്ടുകെട്ടുകളൊന്നും തന്നെ സൃഷ്ടിക്കാനാകാതിരുന്നത് തിരിച്ചടിയായി. 27 പന്തിൽ തകർത്തടിച്ച് 41 റൺസുമായി പുറത്താകാതെ നിന്ന ലോറ വോൾവാർട്ട് പൊരുതി നോക്കിയെങ്കിലും അഞ്ചു റൺസകലെ ദക്ഷിണാഫ്രിക്ക വീണു. ലോറയ്ക്ക് പുറമെ 21 റൺസെടുത്ത സുനെ ലുസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിനായി മോഗൻ ഷുട്ട് രണ്ടു വിക്കറ്റ് വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP