Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിച്ച് എങ്ങനെയായാലും സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്ന് രോഹിത് ശർമ്മ; ഓസീസിനെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യക്കറിയാമെന്നും ഇന്ത്യൻ ഓപ്പണർ

പിച്ച് എങ്ങനെയായാലും സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്ന് രോഹിത് ശർമ്മ; ഓസീസിനെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യക്കറിയാമെന്നും ഇന്ത്യൻ ഓപ്പണർ

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാകും നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ സെമി ഫൈനലെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. തീർത്തും പ്രവചനാതീതമായ മത്സരത്തിൽ മേൽക്കൈ ആർക്കാകും എന്നതിനെ കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ രംഗത്തെത്തിയത്.

പിച്ച് സ്പിന്നിനെ അനുകൂലിക്കുമോ അതോ പേസ് ബൗളർമാരെ അനുകൂലിക്കുമോ എന്നത് കാര്യമാക്കുന്നില്ലെന്നാണ് രോഹിത് ശർമ്മയുടെ പക്ഷം. പിച്ച് എങ്ങനെയായാലും ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യക്കുണ്ടെന്നും രോഹിത് പറഞ്ഞു. ഏഴ് മാച്ചുകളിൽ ഇന്ത്യൻ ബൗളർമാർ ഇതിനകം 70 വിക്കറ്റുകളെടുത്തു. എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓൾ ഔട്ടാക്കി. ഓസീസിനെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യയ്ക്ക് നന്നായി അറിയാം. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും മികച്ച ഫോമിലാണെന്നും ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

ഓസീസ് നിരയിൽ മികച്ച ബാറ്റ്‌സ്മാന്മാരുണ്ട്. എന്നാൽ പേസ് ബൗളർമാർക്ക് മുമ്പിൽ അവർ പതറുന്നത് കീവിസിനും പാക്കിസ്ഥാനും എതിരായ മത്സരങ്ങളിൽ കണ്ടതാണ്. അവർക്ക് മികച്ച ബൗളർമാരുമുണ്ട്. എന്നാൽ ഇന്ത്യൻ ബാറ്റിങ്ങ് നിരയും മികച്ച ഫോമിലാണെന്ന് രോഹിത് ഓർമ്മിപ്പിച്ചു.

കളിക്കളത്തിൽ സ്ലെഡ്ജിങ്ങ് നടത്തുമെന്ന ഓസീസ് താരം മിച്ചൽ ജോൺസണും രോഹിത് മറുപടി നൽകി. സ്ലെഡ്ജിങ്ങ് ആവാം, പക്ഷെ അതിരു കടക്കരുത്. ഇന്ത്യൻ ടീം അതിരു കടക്കില്ലെന്നും രോഹിത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP