Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്‌ട്രേലിയയുടെ മറുപടി: ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞത് ബാറ്റിങ് നിര; വനിതാ ദിനത്തിൽ ഓസ്ട്രേലിയക്ക് അഞ്ചാം ലോകകപ്പ് കിരീടം; കലാശപോരാട്ടത്തിൽ ഓസീസ് ലോക കീരീടം മുത്തമിട്ടത് ഇന്ത്യയെ മൂന്നക്കം പോലും കടത്താൻ അനുവദിക്കാതെ

ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്‌ട്രേലിയയുടെ മറുപടി: ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞത് ബാറ്റിങ് നിര; വനിതാ ദിനത്തിൽ ഓസ്ട്രേലിയക്ക് അഞ്ചാം ലോകകപ്പ് കിരീടം; കലാശപോരാട്ടത്തിൽ ഓസീസ് ലോക കീരീടം മുത്തമിട്ടത് ഇന്ത്യയെ മൂന്നക്കം പോലും കടത്താൻ അനുവദിക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: വനിത ടി20 ലോകകപ്പിൽ ഓസ്ട്രേലിയ ചാമ്പ്യന്മാർ. ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചാണ് ആതിഥേയർ കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.1 ഓവറിൽ 99 ഓവറിൽ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ മേഗൻ ഷട്ട്, ജെസ് ജോനസെൻ എന്നിവരാണ് ഇന്ത്യയെ തകർത്തത്. 33 റൺസ് നേടിയ ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഓസ്‌ട്രേലിയയ്ക്ക് അഞ്ചാം ട്വന്റി20 ലോകകപ്പ് കിരീടമാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായി. തകർപ്പൻ ഫോമിലുണ്ടായിരുന്ന ഷെഫാലി വർമ (2), ജമീമ റോഡ്രിഗസ് (0) എന്നിവർ ആദ്യ രണ്ട് ഓവറിനിടെ മടങ്ങിയത് ഏറെ നിരാശപ്പെടുത്തി. സ്മൃതി മന്ഥാന (11), ഹർമൻപ്രീത് കൗർ (4) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ താനിയ ഭാട്ടിയ (2) പരിക്കേറ്റ് പിൻവാങ്ങുകയും ചെയ്തു. മധ്യനിരയിൽ ദീപ്തിക്ക് പുറമെ വേദ കൃഷ്ണമൂർത്തി (19), റിച്ച ഘോഷ് (18) എന്നിവർ പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ നൂറിനടുത്തെങ്കിലും എത്തിച്ചത്. ശിഖ പാണ്ഡെ (1), രാധ യാദവ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സോഫി മോളിനക്സ്, ഡെലിസ കിമ്മിൻസ്, നിക്കോള ക്യാരി എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.നേരത്തെ അലിസ ഹീലി (39 പന്തിൽ 75), ബേത് മൂണി (54 പന്തിൽ 78) എന്നിവരുടെ ഇന്നിങ്സാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. തകർപ്പൻ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്‌ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറിൽ രാധ യാദവായിരുന്നു. 39 പന്തിൽ 75 റൺസെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂർത്തിയുടെ കൈകളിൽ എത്തിച്ചു. ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്‌ട്രേലിയയുടെ നൽകിയെങ്കിലും വനിതാ ദിനത്തിലും തലയുയർത്തി തന്നെ ഇന്ത്യൻ വനിതകളും. ഇന്ത്യക്കുവേണ്ടി ദീപ്തി ശർമ്മ രണ്ട് വിക്കറ്റും പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.അതേസമയം, ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ 16-കാരി ഷഫാലി വർമ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഷഫാലി സ്വന്തമാക്കിയത്. 2013-ൽ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് താരം ഷാക്വാന ക്വിന്റെയ്ന്റെ പേരിലായിരുന്നു നിലവിൽ ഈ റെക്കോഡ്. 2013-ൽ ഫൈനൽ കളിക്കുമ്പോൾ 17 വർഷവും 45 ദിവസവുമായിരുന്നു ഷാക്വാനയുടെ പ്രായം. ഞായറാഴ്ച ഫൈനൽ കളിച്ചപ്പോൾ ഷഫാലിയുടെ പ്രായം 16 വർഷവും 40 ദിവസവുമായിരുന്നു. 17 വർഷവും 45 ദിവസവും പ്രായമുള്ളപ്പോൾ 2009 ട്വന്റി 20 ലോകകപ്പ് ഫൈനൽ കളിച്ച പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറാണ് പുരുഷ താരങ്ങളിലെ ഈ റെക്കോഡിന് ഉടമ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP