1 usd = 71.20 inr 1 gbp = 91.78 inr 1 eur = 80.94 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.80 inr

Jan / 2019
22
Tuesday

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട

March 24, 2015 | 03:27 PM IST | Permalinkചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട

സ്വന്തം ലേഖകൻ

ഓക്‌ലൻഡ്: മഴ തടസപ്പെടുത്തിയ ലോകകപ്പ് സെമി ഫൈനൽ മത്സരം കാണികൾക്ക് ആവേശം പകർന്ന് അവസാനിച്ചപ്പോൾ ചിരി തൂകിയത് ന്യൂസിലൻഡ്. നിരാശരാണെങ്കിലും വിജയത്തോടടുത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തലയുയർത്തിത്തന്നെ മടങ്ങാം.

43 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ചുവിക്കറ്റിന് 281 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 43 ഓവറിൽ 298 റണ്ണായി പുനർനിർണയിച്ചു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് ഒരു പന്തു ശേഷിക്കെ ലക്ഷ്യത്തിലെത്തി. 73 പന്തിൽ മൂന്നു സിക്‌സും 7 ഫോറുമായി പുറത്താകാതെ 84 റണ്ണെടുത്ത ഗ്രാന്റ് എലിയട്ടാണ് ന്യൂസിലൻഡിനെ വിജയതീരത്തിലെത്തിച്ചത്.

സ്‌കോർ: ദക്ഷിണാഫ്രിക്ക അഞ്ചിന് 281 (43 ഓവർ); ന്യൂസിലൻഡ് ആറിന് 299 (42.5 ഓവർ).

മഴ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു വില്ലനായ കാഴ്ചയാണ് ഇന്നും ലോകകപ്പ് വേദിയിൽ കണ്ടത്. 1992ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മഴനിയമം ചതിച്ച ദക്ഷിണാഫ്രിക്ക മടങ്ങുന്നത് ഇന്നും നിറകണ്ണുകളോടെയാണ് കളിപ്രേമികൾ ഓർക്കുന്നത്. മഴ തടസപ്പെടുത്തും മുമ്പ് നാനൂറും കടന്ന് പോകുന്ന ഒരു സ്‌കോർ തന്നെ ദക്ഷിണാഫ്രിക്ക നേടുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. മഴയിൽ ഓവർ വെട്ടിക്കുറച്ചപ്പോൾ ദക്ഷിണാഫ്രിക്ക പരമാവധി റൺ നേടിയെങ്കിലും വിജയം നേടാൻ അതു മതിയാകില്ലായിരുന്നു. ഇതു നാലാം തവണയാണ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക തോറ്റുമടങ്ങുന്നത്. ആറാം തവണ സെമിയിലെത്തിയ ന്യൂസിലൻഡ് സ്വന്തം തട്ടകത്തിൽ ഇക്കുറി വിജയം കാണുകയും ചെയ്തു.

മികച്ച നിരക്കിലാണ് ന്യൂസിലൻഡ് റണ്ണടിച്ചുകൂട്ടിയത്. തുടക്കത്തിൽ തന്നെ തകർപ്പൻ ബാറ്റിങ്ങാണ് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ബ്രൻഡൻ മക്കല്ലം കാഴ്ചവച്ചത്. 26 പന്തിൽ 4 സിക്‌സും 8 ഫോറുമുൾപ്പെടെ 59 റണ്ണെടുത്താണ് മക്കല്ലം പുറത്തായത്. 6.1 ഓവറിൽ 71 റണ്ണായിരുന്നു സ്‌കോർ ബോർഡിൽ.

ഒമ്പതാം ഓവറിൽ വെറും ആറു റണ്ണിന് കെയ്ൻ വില്യംസൺ പുറത്തായതോടെ ന്യൂസിലൻഡ് സമ്മർദത്തിൽ ആകുമെന്നു തോന്നിച്ചെങ്കിലും മാർട്ടിൻ ഗുപ്ടിലും (34), റോസ് ടെയ്‌ലറും (30) രക്ഷാപ്രവർത്തനം നടത്തി. ഇരുവരും പുറത്തായതോടെ ഒത്തുചേർന്ന ഗ്രാന്റ് എലിയട്ടും കോറി ആൻഡേഴ്‌സണും (58) ന്യൂസിലൻഡിനെ വിജയതീരത്തിലേക്ക് അടുപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ആൻഡേഴ്‌സണെ പുറത്താക്കി മോണി മോർക്കൽ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ആ ഘട്ടത്തിൽ 30 പന്തിൽ 46 റണ്ണാണ് ന്യൂസിലാൻഡിന് വേണ്ടിയിരുന്നത്.

പിന്നാലെ വന്ന ലൂക്ക് റോഞ്ചി എട്ടു റണ്ണുമായി മടങ്ങിയപ്പോൾ ന്യൂസിലൻഡ് പിന്നെയും പ്രതിസന്ധിയിലായി. ആ ഘട്ടത്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 പന്തിൽ 29 റൺ. എലിയട്ടിനെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് നഷ്ടമാക്കുക്കയും ചെയ്തു. 42-ാം ഓവറിലെ അവസാന പന്തിൽ ഗ്രാന്റ് എലിയട്ടിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനരികിൽ കൈവിട്ടത് അവിശ്വസനീയതയോടെയാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ കണ്ടത്. ഒരോവറിൽ 12 റൺ വേണ്ടിയിരുന്നു ന്യൂസിലൻഡിനപ്പോൾ.

സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വെട്ടോറിയുടെ ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ന്യൂസിലൻഡ് ഒരു റൺ നേടി. രണ്ടാം പന്തിൽ എലിയട്ട് സിംഗിളെടുത്തു. മൂന്നാം പന്തിൽ വെട്ടോറി ബൗണ്ടറി പായിച്ചു. വിജയം മൂന്നു പന്തിൽ ആറു റണ്ണകലെ. അടുത്ത പന്ത് ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ഒരു റൺ ന്യൂസിലൻഡ് നേടി. അഞ്ചാം പന്തിൽ സ്റ്റെയ്‌നെ സിക്‌സർ പായിച്ച് എലിയട്ട് ന്യൂസിലൻഡിന് മത്സരവും ഫൈനൽ ബർത്തും സമ്മാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോണി മോർക്കൽ മൂന്നും സ്റ്റെയ്‌നും ജെ പി ഡുമിനിയും ഓരോ വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ ദക്ഷിണാഫ്രിക്കയ്ക്കു തുണയായത് ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടും ഫാ ഡുപ്ലെസിയുടെ 82 റണ്ണുമാണ്. 38 ഓവറിൽ 216/3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.

38 പന്തിൽ 60 റൺസുമായി ഡിവില്ലിയേഴ്‌സും 106 പന്തിൽ 82 റൺസുമായി ഫാഫ് ഡുപ്ലെസിയുമായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടുള്ള അഞ്ച് ഓവറിൽ 65 റണ്ണാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. 107 പന്തിൽ 82 റണ്ണുമായി ഡുപ്ലെസി പുറത്തായപ്പോൾ 45 പന്തിൽ 65 റണ്ണുമായി ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ 18 പന്തിൽ 49 റണ്ണെടുത്തു. ഡുമിനി എട്ടു റണ്ണുമായി പുറത്താകാതെ നിന്നു.

ഹാഷിം ആംല (10), ഡി കോക് (14), റില്ലി റൂസ്വോ (39) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാർ. ന്യൂസിലൻഡിനായി കോറി ആൻഡേഴ്‌സൺ മൂന്നുവിക്കറ്റും ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും നേടി.

ഇതുവരെ ലോകകപ്പ് ഫൈനൽ കളിച്ചിട്ടില്ലാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും. അതിനാൽതന്നെ ഇന്നത്തെ മത്സരം ചരിത്രത്തിലാണ് ഇടംപിടിച്ചത്. 26ന് സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന സെമി ഫൈനലിൽ ആരു ജയിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. 29ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ സെയ്ദ് ഷൂജ; ഇവി എം ഹാക്ക് ചെയ്യാൻ ബിജെപിയെ സഹായിച്ചത് റിലയൻസ്; യുപി മഹാരാഷ്ട്ര ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി; മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി എസ്. സമ്പത്തിന് എല്ലാം അറിയാം; ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് അട്ടിമറിരഹസ്യം അറിഞ്ഞതുകൊണ്ട്; ഇവിഎമ്മിൽ തിരിമറി അസാധ്യമെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിര.കമ്മീഷൻ
വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
അമൃതാനന്ദമയി നവോത്ഥാന നായികയല്ല..സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല.. വനിതാ മതിലിൽ പങ്കെടുത്തില്ല.. കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല; ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു; സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു; അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കില്ലെന്ന് അഡ്വ ജയശങ്കർ
മക്കളേ....അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ; പൂരിക്കുകുഴക്കുന്ന മാവിൽ അൽപ്പം റവ ചേർത്താൽ കൂടുതൽ രുചിയുണ്ടാവും; സ്വിച്ചിട്ടാൽ ലൈറ്റ് കത്തും പക്ഷേ ലൈറ്റിട്ടാൽ സ്വിച്ച് കത്തില്ല; അമൃതാനന്ദമയിയുടെ പുത്തരിക്കണ്ടം പ്രസംഗത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി; ധീരാവീരാ അയ്യപ്പാ ധീരതയോടെ നയിച്ചോളൂവെന്ന് ട്രോളന്മാരും; അയ്യപ്പഭക്ത സംഗമത്തിലെ അമൃതാനന്ദമയിയുടെ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ
അമൃതാനന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നാക്കുന്നതും പിണറായി വിജയനെ ചെത്തുകാരൻ ചോവൻ ആക്കുന്നതും ഒരേതരം മാനസികാവസ്ഥയുടെ പ്രതിഫലനമാണ്;ഇ.എം.എസിനെ വിക്കൻ നമ്പൂതിരിയാക്കിയവരുടേയും കരുണാകരനെ കൊറ്റിയാക്കിയവരുടേയും പിംഗാമികളാണ് ഇവർ; ഒരു സന്യാസിനിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്ത്‌കൊണ്ട് വേണോ കോടിയേരിക്ക് നവോത്ഥാനം സ്ഥാപിക്കാൻ
ആരുകൈയൊഴിഞ്ഞാലും ഞാനുണ്ട് കൂടെ..തളരരുത് എന്ന് ധൈര്യം പകർന്നു; വിനോദിനെ വീൽചെയറിൽ കതിർമണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോൾ ഷിജിതയുടെ മുഖത്ത് എന്തുവന്നാലും ഒന്നിച്ചുജീവിക്കുമെന്ന നിശ്ചയദാർഢ്യം; ക്ഷേത്രനടയിൽ മനമുരുകി പ്രാർത്ഥിച്ചുനിന്നപ്പോൾ അറിഞ്ഞു ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ പ്രണയത്തിന്റെ ആഴം; വണ്ടർലായിൽ വീണ് നടുതകർന്ന് 13 കൊല്ലമായി കിടപ്പിലായ വിനോദിനെയും കൂട്ടുകാരിയെയും നയിക്കുന്നത് ശുഭപ്രതീക്ഷ മാത്രം
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
അമ്മായിയമ്മ സുമതി കനകദുർഗ്ഗയെ പട്ടികകൊണ്ട് അടിച്ചുവീഴ്‌ത്തിയത് വീട്ടിലേക്ക് സിപിഎം നേതാക്കളുടെയും പൊലീസിന്റെയും സഹായത്തോടെ ഇരച്ചു കയറിയപ്പോൾ; അടികൊണ്ട കനകദുർഗ്ഗ അമ്മായിയമ്മയെയും പൊതിരെ തല്ലി; രണ്ടുപേരെയും പൊലീസും പാർട്ടി പ്രവർത്തകരുമാണ് പിടിച്ചു മാറ്റിയത്; വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞ് യുവതിയുടെ സഹോദരൻ ഭരത് ഭൂഷൺ; ആശുപത്രി വാസത്തിന് ശേഷം കനകദുർഗ എങ്ങോട്ടുപോകും?
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്‌ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
സൗന്ദര്യ പിണക്കത്തിനിടെ 'ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടല്ലേ വഴക്കിടുന്നത്' എന്ന് പറഞ്ഞ് പെട്രോൾ എടുത്ത് ദേഹത്തേക്ക് ഒഴിച്ചു; കത്തിക്കും എന്ന് ഭീഷണി മുഴക്കിയത് ഭർത്താവിനെ ചെറുതായൊന്ന് പേടിപ്പിക്കാൻ; തീപ്പെട്ടിയുരച്ചപ്പോൾ അബദ്ധത്തിൽ ദേഹത്തേക്ക് തീപടർന്നു; തമ്മനത്ത് പ്രണയ വിവാഹിതരായ ദമ്പതിമാർക്ക് സംഭവിച്ചത് സമാനകളില്ലാത്ത ദുരന്തം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം